x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ക് ഭീ​ക​ര​ന് ഇ​ന്ത്യ​യി​ൽ തേ​ൻ​ചി​കി​ത്സ

വെബ്ഡെസ്ക്
Published: October 5, 2026 04:09 AM IST | Updated: October 5, 2026 04:09 AM IST

ഹാ​​​​ഷിം മൂ​​​​സ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വെ​​​​ടി​​​​വ​​​​യ്പി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റ പാ​​​​ക്കി​​​​സ്ഥാ​​​​ൻ ഭീ​​​​ക​​​​ര​​​​ന് ഇ​​​​ന്ത്യ​​​​യി​​​​ൽ തേ​​​​ൻ​​​​ചി​​​​കി​​​​ത്സ. ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​രി​​​​ലെ വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ഒ​​​​ളി​​​​വി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന​​​​തി​​​​നി​​​​ടെ വെ​​ടി​​യു​​ണ്ട​​യേ​​റ്റ് ഉ​​ണ്ടാ​​യ മു​​​​റി​​​​വു​​​​ക​​​​ൾ ഭേ​​​​ദ​​​​മാ​​​​കു​​​​ന്ന​​​​തി​​​​നാ​​​​യി പാ​​​​ക് ഭീ​​​​ക​​​​ര​​​​ൻ ഹാ​​​​ഷിം മൂ​​​​സ (മു​​​​ഹ​​​​മ്മ​​​​ദ് ആ​​​​സി​​​​ഫ്) ആ​​​​യു​​​​ർ​​​​വേ​​​​ദ ചി​​​​കി​​​​ത്സ ന​​​​ട​​​​ത്തി​​​​യെ​​​​ന്നാ​​ണു വി​​​​വ​​​​രം.

ല​​​​ക്‌​​​​ഷ​​​​ർ ഇ ​​​​തോ​​​​യ്ബ ക​​​​മാ​​​​ൻ​​​​ഡ​​​​റും പ​​​​ഹ​​​​ൽ​​​​ഗാം ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ സൂ​​​​ത്ര​​​​ധാ​​​​ര​​​​ന്മാ​​​​രി​​​​ൽ ഒ​​​​രാ​​​​ളു​​​​മാ​​​​ണ് ഹാ​​​​ഷിം മൂ​​​​സ. ക​​​​ഴി​​​​ഞ്ഞ ബു​​​​ധ​​​​നാ​​​​ഴ്ച ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​രി​​​​ലെ ബ​​ഡ്ഗാം ജി​​​​ല്ല​​​​യി​​​​ൽ സൈ​​​​ന്യം ന​​​​ട​​​​ത്തി​​​​യ ഓ​​പ്പ​​റേ​​​​ഷ​​​​നി​​​​ൽ ഹാ​​​​ഷിം മൂ​​​​സ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. ഇ​​​​യാ​​​​ൾ പാ​​​​ക് സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ സ്പെ​​​​ഷ​​​​ൽ സ​​​​ർ​​​​വീ​​​​സ് ഗ്രൂ​​​​പ്പ് മു​​​​ൻ ക​​​​മാ​​​​ൻ​​​​ഡ​​​​റാ​​​​യി​​​​രു​​​​ന്നെ​​​​ന്നാ​​​​ണു ക​​​​രു​​​​തു​​​​ന്ന​​​​ത്.

നേ​​​​ര​​​​ത്തേ ര​​​​ജൗ​​​​രി​​​​യി​​​​ലെ ദോ​​​​രി​​​​മാ​​​​ൽ-​​​​ഗാം​​​​ബി​​​​ർ മോ​​​​ഖ​​​​ല​​​​യി​​​​ൽ സൈ​​​​ന്യം ന​​​​ട​​​​ത്തി​​​​യ ഓ​​​​പ്പ​​​​റേ​​​​ഷ​​​​നി​​​​ലാ​​​​ണ് ഹാ​​​​ഷിം മൂ​​​​സ​​​​യ്ക്ക് വെ​​​​ടി​​​​യേ​​​​റ്റ​​​​ത്. മൂ​​​​സ​​​​യ്ക്കും അ​​​​യാ​​​​ളു​​​​ടെ സ​​​​ഹാ​​​​യി യാ​​​​സി​​​​റു​​​​നും വെ​​​​ടി​​​​വ​​​​യ്പി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റു. പൂ​​​​ഞ്ച്, ര​​​​ജൗ​​​​രി വ​​​​ന​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ഒ​​​​ളി​​​​ച്ചി​​​​രി​​​​ക്കു​​​​മ്പോ​​​​ൾ ചി​​​​കി​​​​ത്സ​​​​യ്ക്കു പു​​​​റ​​​​ത്തി​​​​റ​​​​ങ്ങാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​തി​​​​നാ​​​​ൽ മു​​​​റി​​​​വു​​​​ക​​​​ൾ ഉ​​​​ണ​​​​ങ്ങാ​​​​നും അ​​​​ണു​​​​ബാ​​​​ധ ത​​​​ട​​​​യാ​​​​നും തേ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചെ​​​​ന്നാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട്.

സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ സൈ​​​​ന്യ​​​​വു​​​​മാ​​​​യു​​​​ള്ള ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ യാ​​​​സി​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. ഇ​​​​യാ​​​​ളു​​​​ടെ ഫോ​​​​ണി​​​​ൽ​​​​നി​​​​ന്നു ഹാ​​​​ഷിം മൂ​​​​സ തേ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ചി​​​​കി​​​​ത്സ ന​​​​ട‌​​​​ത്തി​​​​യ​​​​തി​​​​ന്‍റെ ചി​​​​ത്ര​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു.മു​​​​റി​​​​വ് ഉ​​​​ണ​​​​ക്കാ​​​​ൻ തേ​​​​ൻ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​ണെ​​​​ന്നാ​​​​ണ് വി​​​​ശ്വാ​​​​സം.

K-Rail Survey

Tags : Deepika DeepikaNewspaper BreakingNews NewsUpdate Pakistani terrorist receives honey

Recent News

Corehub Up