ഷൊർണൂർ: സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂളുകളുടെ എട്ടാമത് ശാസ്ത്ര-സാങ്കേതിക മേളയിൽ മഞ്ചേരി ടെക്നിക്കൽ ഹൈസ്കൂൾ 91 പോയിന്റുകളുമായി കിരീടം നേടി.
രണ്ടാം സ്ഥാനം കുറ്റിപ്പുറം ടെക്നിക്കൽ ഹൈസ്കൂളും (90 പോയിന്റ്), മൂന്നാം സ്ഥാനം കൊടുങ്ങല്ലൂർ, അടിമാലി ടെക്നിക്കൽ ഹൈസ്കൂളുകളും (72 പോയിന്റ് വീതം) കരസ്ഥമാക്കി.
മൂന്നു ദിവസമായി ഷൊർണൂർ ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന മേളയുടെ സമാപന സമ്മേളനത്തിൽ മന്ത്രി എൻ. ഷംസുദ്ദീൻ ട്രോഫികൾ സമ്മാനിച്ചു. സംസ്ഥാനത്തെ 39 ടെക്നിക്കൽ സ്കൂളുകളിൽ നിന്നും, ഐഎച്ച്ആർഡിയുടെ നിയന്ത്രണത്തിലുള്ള ഒന്പതു ടെക്നിക്കൽ സ്കൂളുകളിൽനിന്നുമുള്ള വിദ്യാർഥികൾ മേളയിൽ പങ്കെടുത്തു.48 സ്കൂളുകൾ പ്രദർശനസ്റ്റാളുകളും ഒരുക്കിയിരുന്നു.