x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഭ​ർ​തൃ​വീ​ട്ടി​ലെ​ത്തി, യു​വാ​വി​നെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി ഭാ​ര്യാ​സ​ഹോ​ദ​ര​ൻ, ന​ടു​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

ഓൺലൈൻ ഡെസ്ക്
Published: July 5, 2026 07:00 PM IST | Updated: July 5, 2026 07:35 PM IST

കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് യു​വാ​വി​നെ സ​ഹോ​ദ​ര​ൻ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ

അ​മൃ​ത്‌​സ​ർ: പ​ഞ്ചാ​ബി​ലെ ത​ര​ണ്‍ ത​ര​ണി​ല്‍ കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് യു​വാ​വി​നെ സ​ഹോ​ദ​ര​ൻ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി. ജൂ​ൺ 13-നാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വം. അ​മൃ​ത്‌​സ​റി​ലെ ലോ​പോ​ക് ഗ്രാ​മ​വാ​സി​യാ​യ ല​വ്പ്രീ​ത് സിം​ഗാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ സ​ന്ദീ​പ് കൗ​റി​നെ അ​നു​ന​യി​പ്പി​ച്ച് വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഭാ​ര്യ​വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു ല​വ്പ്രീ​ത്.

സ​ന്ദീ​പ് കൗ​റി​ന്‍റെ സ​ഹോ​ദ​ര​ൻ സ​ജ​ൻ സിം​ഗു​മാ​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ത​ർ​ക്ക​ത്തി​നി​ടെ സ​ജ​ൻ സിം​ഗ് ല​വ്പ്രീ​തി​ന്‍റെ ദേ​ഹ​ത്ത് പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ല​വ്പ്രീ​തി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സ​ജ​ൻ സിം​ഗി​ന്‍റെ ഭാ​ര്യ ഗു​ർ​ജി​ത് കൗ​റി​ന്‍റെ ദേ​ഹ​ത്തും തീ ​പ​ട​ർ​ന്നു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ല​വ്പ്രീ​ത് സം​ഭ​വ​സ്ഥ​ല​ത്ത് വെ​ച്ചും, ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ചി​കി​ത്സ​യി​ലി​രി​ക്കെ ഗു​ർ​ജി​ത് കൗ​റും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

പ്ര​തി​യാ​യ സ​ജ​ൻ സിം​ഗി​നും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്, ഇ​യാ​ൾ ഇ​പ്പോ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത​റി​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ സ​ജ​ൻ സിം​ഗി​നെ​തി​രെ​യും സ​ന്ദീ​പ് കൗ​റി​നെ​തി​രെ​യും പോ​ലീ​സ് കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Tags : Punjab Taran Taran Latest News Petrol Fire Wife Husband Family

Recent News

Corehub Up