പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ജന്തർ മന്തറിനെ സമരകേന്ദ്രമല്ലാതാക്കിയ ഡൽഹി പൊലിസിന്റെ നടപടിക്കെതിരേയുള്ള ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന്റെ പ്രതികരണം തേടി.
സുപ്രീംകോടതിയുടെ ഒക്ടോബർ ഒമ്പതിലെ ഉത്തരവിനെ ത്തുടർന്നാണ് ഈ തീരുമാനമെടുത്തതെന്ന് ഡൽഹി ഹൈക്കോടതിയിൽ പൊലിസ് വാദിച്ചിരുന്നു.
എന്നാൽ, കോടതിയുടെ ഉത്തരവല്ല ഇതിന് ആധാരമെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള സമിതിയുടെ വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി.
ജന്തർ മന്തർ ഭരണസിരാകേന്ദ്രങ്ങൾക്കു സമീപമാണ്. അതിനാൽ അധികാരികളുടെ ശ്രദ്ധയിൽപ്പെടേണ്ട സമരങ്ങൾ ഇവിടെ നടത്തുന്നതിന് പ്രാധാന്യമുണ്ട്. ഈ സ്ഥലം മാറ്റം പ്രതിഷേധിക്കാനുള്ള പൗരന്റെ മൗലികാവകാശങ്ങളെ ബാധിക്കുമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
എസ്ഐആറും ഡൽഹി പ്രതിഷേധവുമായി ബന്ധപ്പട്ട ഹർജികൾ പരിഗണിക്കുന്നതിന് ഒപ്പമാണ് ഈ ഹർജിയും കോടതി പരിഗണിച്ചത്. കേന്ദ്രസർക്കാരിന്റെ പ്രതികരണത്തിനു ശേഷമായിരിക്കും സുപ്രീംകോടതി ഇക്കാര്യത്തിൽ തീരുമാനം എടുക്കുക.
Tags : JantarMantar NotProtestSite SupremeCourt Centre Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash