Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NotProtestSite

ജന്തർ മന്തർ സമരകേന്ദ്രമല്ല; തീരുമാനം സുപ്രീംകോടതി ഉത്തരവ് പ്രകാരമല്ലെന്ന് കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: ജ​ന്ത​ർ മ​ന്ത​റി​നെ സ​മ​ര​കേ​ന്ദ്ര​മ​ല്ലാ​താ​ക്കി​യ ഡ​ൽ​ഹി പൊ​ലി​സി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ​യു​ള്ള ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ക​ര​ണം തേ​ടി.

സു​പ്രീം​കോ​ട​തി​യു​ടെ ഒ​ക്‌​ടോ​ബ​ർ ഒ​മ്പ​തി​ലെ ഉ​ത്ത​ര​വി​നെ ത്തുട​ർ​ന്നാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ പൊ​ലി​സ് വാ​ദി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, കോ​ട​തി​യു​ടെ ഉ​ത്ത​ര​വ​ല്ല ഇ​തി​ന് ആ​ധാ​ര​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള സ​മി​തി​യു​ടെ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

ജ​ന്ത​ർ മ​ന്ത​ർ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ങ്ങ​ൾ​ക്കു സ​മീ​പ​മാ​ണ്. അ​തി​നാ​ൽ അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടേ​ണ്ട സ​മ​ര​ങ്ങ​ൾ ഇ​വി​ടെ ന​ട​ത്തു​ന്ന​തി​ന് പ്രാ​ധാ​ന്യ​മു​ണ്ട്. ഈ ​സ്ഥ​ലം മാ​റ്റം പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള പൗ​ര​ന്‍റെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്നും ഹ​ർ​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

എ​സ്ഐ​ആ​റും ഡ​ൽ​ഹി പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പ​ട്ട ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​ന് ഒ​പ്പ​മാ​ണ് ഈ ​ഹ​ർ​ജി​യും കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​നു ശേ​ഷ​മാ​യി​രി​ക്കും സു​പ്രീം​കോ​ട​തി ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കു​ക.

Latest News

Corehub Up