മുഹമ്മദ് റാഫി
തൃശൂർ: കാറളത്ത് വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ വാടകക്കാരൻ പിടിയിൽ. കാറളം മൃഗാശുപത്രിക്കു സമീപം അരുമ്പിള്ളി വീട്ടിൽ വിജയന്റെ ഭാര്യ സാവിത്രിയെ (70) ആണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സാവിത്രിയുടെ മകന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന തൃപ്രയാർ ഈസ്റ്റ് കോടഞ്ചേരി വീട്ടിൽ മുഹമ്മദ് റാഫിയെ (58) പൊലിസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂൾ വിട്ട് വീട്ടിലെത്തിയ പേരക്കുട്ടി റിതികയാണ് ആദ്യം സാവിത്രിയുടെ മൃതദേഹം കണ്ടത്. ഈ സമയത്ത് ഇളയ മകൻ സുമേഷും ഭാര്യയും അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോയിരിക്കുകയായിരുന്നു.
മുൻവശത്തെ വാതിൽ അടഞ്ഞുകിടന്നതിനെ തുടർന്ന് അടുക്കള വഴി അകത്തുകയറിയപ്പോഴാണ് മുറിയിലെ കട്ടിലിൽ സാവിത്രിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സാവിത്രി ധരിച്ചിരുന്ന ആറ് സ്വർണ വളകളും ഒരു മാലയും സംഭവസ്ഥലത്തുനിന്ന് നഷ്ടപ്പെട്ടിരുന്നു. തെളിവുകൾ നശിപ്പിക്കുന്നതിനായി പ്രതി മുറിയിൽ മുളകുപൊടി വിതറിയ നിലയിലായിരുന്നു.
സാമ്പത്തിക ബാധ്യതകളുള്ള റാഫി നേരത്തെ സാവിത്രിയോട് പണയം വയ്ക്കാനായി സ്വർണാഭരണങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് ലഭിച്ചിരുന്നില്ല. ഇതിലുള്ള വിരോധത്തെ തുടർന്നാണ് കൊലപാതകം നടത്തിയത്.
Tags : Accused Arrested Police Case Murder Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash