റേഞ്ച് റോവര്‍ എസ്വി അള്‍ട്ര
കൊച്ചി: റേഞ്ച് റോവര്‍ എസ്വി അള്‍ട്ര പുറത്തിറങ്ങി. 395 കിലോവാട്ട് ശേഷിയുള്ള പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ് എട്ട് സിലിണ്ടര്‍ എന്‍ജിനിലാണ് എസ്വി അള്‍ട്ര ലഭ്യമാകുന്നത്.
ലോകത്തിലെ ആദ്യത്തെ എസ്വി ഇലക്ട്രോസ്റ്റാറ്റിക് ശബ്ദസംവിധാനമാണു വാഹനത്തിലെ പ്രധാന സവിശേഷത.
21 ഭാരം കുറഞ്ഞ ഇലക്ട്രോസ്റ്റാറ്റിക് ട്രാന്സ്ഡ്യൂസറുകളും അഞ്ച് ബാസ് സ്പീക്കറുകളും ബോഡി ആന്‍ഡ് സോള്‍ സീറ്റുകളും സെന്‍സറി ഫ്ളോറും ചേര്‍ന്നു യാത്രക്കാര്‍ക്ക് വ്യത്യസ്തമായ സംഗീതാനുഭവം നല്കുന്നു.