ടെഹ്റാൻ: ‘യുദ്ധവുമില്ല സമാധാനവുമില്ല’ എന്ന അവസ്ഥയിൽ ഇറാൻ തുടരില്ലെന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. യുഎസ് തെറ്റായ കണക്കുകൂട്ടലുകൾ നടത്തരുതെന്നും ഏതെങ്കിലും തരത്തിലുള്ള സംഘർഷമുണ്ടായാൽ അതിന്റെ അതിരുകൾ ഇറാൻ സായുധ സേന തീരുമാനിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അമേരിക്കയുമായി നിലനിൽക്കുന്ന സംഘർഷങ്ങളുടെയും സമാധാന ചർച്ചകളിലെ അനിശ്ചിതത്വത്തിന്റെയും പശ്ചാത്തലത്തിലാണ് ഗാലിബാഫിന്റെ പരാമർശം.
അമേരിക്ക ചർച്ചകളുടെ പാതയാണോ അതോ യുദ്ധമാണോ തെരഞ്ഞെടുക്കുന്നത് എന്നത് ഞങ്ങൾക്ക് വിഷയമല്ല. ഞങ്ങളുടെ ന്യായമായ ഏഴ് വ്യവസ്ഥകൾ അംഗീകരിക്കുകയാണെങ്കിൽ കരാറിലേക്കുള്ള വാതിൽ തുറന്നിരിക്കുമെന്ന് ഗാലിബാഫ് പറഞ്ഞു.
Tags : War or talks Iran Speaker issues warning Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews