പ്രതീകാത്മക ചിത്രം
പൂന: പറന്നുയർന്നതിന് തൊട്ടുപിന്നാലെ ലാൻഡിംഗ് ഗിയറിനു സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെത്തുടർന്ന് പൂനയിൽനിന്ന് ആസാമിലെ ഗോഹട്ടിയിലേക്കു പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഇന്നലെ രാവിലെ 9.04ഓടെയായിരുന്നു സംഭവം. 192 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
പറന്നുയർന്ന ഉടൻ ലാൻഡിംഗ് ഗിയർ ഉള്ളിലേക്കു വലിയാതെ താഴ്ന്ന നിലയിൽത്തന്നെത്തുടരുന്നത് ശ്രദ്ധയിൽപ്പെട്ട പൈലറ്റ് അടിയന്തര സന്ദേശം നൽകുകയായിരുന്നു. വിമാനം സുരക്ഷിതമായി ഇറങ്ങിയെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതോടെ രാവിലെ 9.10ന് അടിയന്തരാവസ്ഥ പിൻവലിച്ചു. തുടർന്ന് എയ്റോബ്രിഡ്ജ് ഘടിപ്പിച്ച് മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
യാത്രക്കാർക്കോ ജീവനക്കാർക്കോ ആർക്കും പരിക്കുകളില്ലെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് ഗോഹട്ടിയിലേക്ക് തുടർയാത്ര നടത്തുന്നതിനായി ബംഗളൂരുവിൽനിന്ന് പകരം വിമാനം എത്തിച്ചിരുന്നു.
Tags : Technical glitch Deepika DeepikaNewspaper BreakingNews NewsUpdate Aircraft returns land in Pune