Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aircraft Returns

സാ​ങ്കേ​തി​ക ത​ക​രാ​ർ: വിമാനം പൂ​ന​യി​ൽ തി​രി​ച്ചി​റ​ക്കി

പൂ​​​​ന: പ​​​​റ​​​​ന്നു​​​​യ​​​​ർ​​​​ന്ന​​​​തി​​​​ന് തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ ലാ​​​​ൻ​​​​ഡിം​​​​ഗ് ഗി​​​​യ​​​​റി​​​​നു സാ​​​​ങ്കേ​​​​തി​​​​ക ത​​​​ക​​​​രാ​​​ർ അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പൂ​​​​ന​​​​യി​​​​ൽ​​​​നി​​​​ന്ന് ആ​​​​സാ​​​​മി​​​​ലെ ഗോ​​​​ഹ​​​​ട്ടി​​​​യി​​​​ലേ​​​​ക്കു പു​​​​റ​​​​പ്പെ​​​​ട്ട ഇ​​​​ൻ​​​​ഡി​​​​ഗോ വി​​​​മാ​​​​നം അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി തി​​​​രി​​​​ച്ചി​​​​റ​​​​ക്കി. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 9.04ഓ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. 192 യാ​​​​ത്ര​​​​ക്കാ​​​​രും ആ​​​റു ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​മാ​​​​ണ് വി​​​​മാ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.

പ​​​​റ​​​​ന്നു​​​​യ​​​​ർ​​​​ന്ന ഉ​​​​ട​​​​ൻ ലാ​​​​ൻ​​​​ഡിം​​​​ഗ് ഗി​​​​യ​​​​ർ ഉ​​​​ള്ളി​​​​ലേ​​​​ക്കു വ​​​​ലി​​​​യാ​​​​തെ താ​​​​ഴ്ന്ന നി​​​​ല​​​​യി​​​​ൽ​​​​ത്ത​​​​ന്നെത്തുട​​​​രു​​​​ന്ന​​​​ത് ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ട പൈ​​​​ല​​​​റ്റ് അ​​​​ടി​​​​യ​​​​ന്ത​​​​ര സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വി​​​​മാ​​​​നം സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി ഇ​​​​റ​​​​ങ്ങി​​​​യെ​​​​ന്ന് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​തോ​​​​ടെ രാ​​​​വി​​​​ലെ 9.10ന് ​​​​അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ പി​​​​ൻ​​​​വ​​​​ലി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്ന് എ​​​​യ്​​​​റോ​​​​ബ്രി​​​​ഡ്ജ് ഘ​​​​ടി​​​​പ്പി​​​​ച്ച് മു​​​​ഴു​​​​വ​​​​ൻ യാ​​​​ത്ര​​​​ക്കാ​​​​രെ​​​​യും സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി പു​​​​റ​​​​ത്തെ​​​​ത്തി​​​​ച്ചു.

യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കോ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കോ ആ​​​​ർ​​​​ക്കും പ​​​​രി​​​​ക്കു​​​​ക​​​​ളി​​​​ല്ലെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് ഗോ​​​​ഹ​​​​ട്ടി​​​​യി​​​​ലേ​​​​ക്ക് തു​​​​ട​​​​ർ​​​​യാ​​​​ത്ര ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ​​​​നി​​​​ന്ന് പ​​​​ക​​​​രം വി​​​​മാ​​​​നം എ​​​​ത്തി​​​​ച്ചി​​​​രു​​​​ന്നു.

Latest News

Corehub Up