x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യോ​ധ്യാ സ​ന്ദ​ർ​ശ​ന​വും ദ​ളി​ത് വോ​ട്ട് ബാ​ങ്ക് ത​ന്ത്ര​വും: ക​ല​ങ്ങി​മ​റി​ഞ്ഞ് ഉ​ത്ത​ർ​പ്ര​ദേ​ശ് രാ​ഷ്ട്രീ​യം 

ഓൺലൈൻ ഡെസ്ക്
Published: November 16, 2026 08:03 AM IST | Updated: November 16, 2026 08:03 AM IST

അഖിലേഷ് യാദവ്

ന്യൂ​ഡ​ൽ​ഹി: 2027-ലെ ​ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ, സം​സ്ഥാ​ന​ത്തെ ദ​ളി​ത് വോ​ട്ടു​ക​ളെ​യും ഭൂ​രി​പ​ക്ഷ വോ​ട്ടു​ക​ളെ​യും ചൊ​ല്ലി​യു​ള്ള രാ​ഷ്ട്രീ​യ പോ​ര് മു​റു​കു​ന്നു. സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്രം സ​ന്ദ​ർ​ശി​ക്കാ​നു​ള്ള ത​ന്‍റെ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ, ദ​ളി​ത് വോ​ട്ട​ർ​മാ​രെ ഒ​പ്പം നി​ർ​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ളും സ​ജീ​വ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. എ​സ്പി​ക്ക് പു​റ​മെ, ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി​യും, അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി​യു​മാ​യി കൈ​കോ​ർ​ത്ത് ആ​സാ​ദ് സ​മാ​ജ് പാ​ർ​ട്ടി നേ​താ​വ് ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദും ദ​ളി​ത് വോ​ട്ട് ബാ​ങ്കി​ൽ ത​ന്നെ​യാ​ണ് ക​ണ്ണു​വെ​ച്ചി​രി​ക്കു​ന്ന​ത്. 

ഞാ​യ​റാ​ഴ്ച ആ​ഗ്ര​യി​ലെ ഗ​വ​ൺ​മെ​ന്‍റ് ഇ​ന്‍റ​ർ കോ​ളേ​ജ് മൈ​താ​ന​ത്ത് ന​ട​ന്ന ദ​ളി​ത് സ​മ്മേ​ള​ന​ത്തി​ൽ അ​ഖി​ലേ​ഷ് യാ​ദ​വ് ബി​ജെ​പി​യെ​യും ഒ​വൈ​സി​യെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. നേ​ര​ത്തെ, ആ​ഗ്ര​യ്ക്ക് സ​മീ​പ​മു​ള്ള മീ​റ​റ്റി​ൽ ന​ട​ന്ന റാ​ലി​യി​ൽ അ​ഖി​ലേ​ഷി​ന്‍റെ അ​യോ​ധ്യാ സ​ന്ദ​ർ​ശ​ന​ത്തെ ഒ​വൈ​സി ക​ട​ന്നാ​ക്ര​മി​ച്ചി​രു​ന്നു. "ഞ​ങ്ങ​ൾ 400 വ​ർ​ഷം പ്രാ​ർ​ത്ഥി​ച്ച സ്ഥ​ല​ത്തേ​ക്കാ​ണ് അ​ഖി​ലേ​ഷ് പോ​കു​ന്ന​ത്" എ​ന്നാ​യി​രു​ന്നു 1992-ൽ ​ത​ക​ർ​ക്ക​പ്പെ​ട്ട ബാ​ബ​റി മ​സ്ജി​ദി​നെ സൂ​ചി​പ്പി​ച്ചു​കൊ​ണ്ട് ഒ​വൈ​സി പ​റ​ഞ്ഞ​ത്. 

ഇ​തി​ന് മ​റു​പ​ടി​യാ​യാ​ണ് ആ​ഗ്ര​യി​ലെ സ​മ്മേ​ള​ന​ത്തി​ൽ അ​ഖി​ലേ​ഷ് യാ​ദ​വ് 'പി​ഡി​എ' (പി​ന്നാ​ക്ക​ക്കാ​ർ, ദ​ളി​ത​ർ, ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ) സ​ഖ്യ​ത്തെ​ക്കു​റി​ച്ച് പു​തി​യ രാ​ഷ്ട്രീ​യ വ്യാ​ഖ്യാ​നം ന​ൽ​കി​യ​ത്. ചി​ല​ർ 'രാ​ഷ്ട്രീ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​യി' വ​ന്നി​ട്ടു​ണ്ടെ​ന്നും, എ​ന്നാ​ൽ അ​വ​രു​ടെ 'ഒ​ടി​പി' മ​റ്റാ​രു​ടെ​യോ കൈ​വ​ശ​മാ​ണെ​ന്നും അ​ഖി​ലേ​ഷ് പ​രി​ഹ​സി​ച്ചു. മ​റ്റാ​രു​ടെ​യോ മൈ​ക്കി​ന്‍റെ ഉ​ച്ച​ഭാ​ഷി​ണി​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ എ​ന്നാ​യി​രു​ന്നു ബി​ജെ​പി​യു​ടെ 'ബി-​ടീം' എ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന ഒ​വൈ​സി​യു​ടെ പാ​ർ​ട്ടി​യെ ല​ക്ഷ്യ​മി​ട്ടു​ള്ള അ​ഖി​ലേ​ഷി​ന്‍റെ ഒ​ളി​യ​മ്പ്. പി​ഡി​എ​യി​ലെ 'ഡി' ​എ​ന്ന​ത് 'ദം​ദാ​ർ ദ​ളി​ത്' (ശ​ക്ത​രാ​യ ദ​ളി​ത​ർ) എ​ന്നാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട്, ത​ന്‍റെ മു​ന്ന​ണി​യി​ൽ ദ​ളി​ത​ർ​ക്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്ന വ്യ​ക്ത​മാ​യ സ​ന്ദേ​ശ​മാ​ണ് അ​ദ്ദേ​ഹം ന​ൽ​കി​യ​ത്.


എ​ന്തു​കൊ​ണ്ട് ആ​ഗ്ര?

ദ​ളി​ത് സ​മ്മേ​ള​ന​ത്തി​നാ​യി അ​ഖി​ലേ​ഷ് ആ​ഗ്ര തെ​ര​ഞ്ഞെ​ടു​ത്ത​തി​ന് പി​ന്നി​ൽ കൃ​ത്യ​മാ​യ സാ​മൂ​ഹി​ക-​തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ​ക്കു​കൂ​ട്ട​ലു​ക​ളു​ണ്ട്. 2011-ലെ ​സെ​ൻ​സ​സ് പ്ര​കാ​രം ആ​ഗ്ര ജി​ല്ല​യി​ലെ ആ​കെ ജ​ന​സം​ഖ്യ​യാ​യ 44.18 ല​ക്ഷ​ത്തി​ൽ ഏ​ക​ദേ​ശം 22.4 ശ​ത​മാ​ന​വും (9,91,325 പേ​ർ) പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​രാ​ണ്. പ​ടി​ഞ്ഞാ​റ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ദ​ളി​ത് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​മാ​ണ് ആ​ഗ്ര. ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​റു​മാ​യും അം​ബേ​ദ്ക​റൈ​റ്റ് പ്ര​സ്ഥാ​ന​വു​മാ​യും അ​ടു​ത്ത ച​രി​ത്ര​ബ​ന്ധ​മു​ള്ള ന​ഗ​രം കൂ​ടി​യാ​ണി​ത്. 


ദ​ളി​ത് രാ​ഷ്ട്രീ​യ​ത്തി​ലെ മൂ​ന്ന് മു​ഖ​ങ്ങ​ൾ

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ദ​ളി​ത് രാ​ഷ്ട്രീ​യം ഇ​ന്ന് ബി​എ​സ്പി​യും മ​റ്റ് പാ​ർ​ട്ടി​ക​ളും ത​മ്മി​ലു​ള്ള നേ​ർ​ക്കു​നേ​ർ പോ​രാ​ട്ടം മാ​ത്ര​മ​ല്ല. 


മാ​യാ​വ​തി: ത​ങ്ങ​ളു​ടെ പ​ര​മ്പ​രാ​ഗ​ത അ​ടി​ത്ത​റ​യും സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ പാ​ര​മ്പ​ര്യ​വും മു​ൻ​നി​ർ​ത്തി വോ​ട്ട​ർ​മാ​രെ നി​ല​നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്നു.


അ​ഖി​ലേ​ഷ് യാ​ദ​വ്: ഭ​ര​ണ​ഘ​ട​ന, സാ​മൂ​ഹി​ക നീ​തി, 'പി.​ഡി.​എ' അ​ജ​ണ്ട എ​ന്നി​വ ഉ​യ​ർ​ത്തി​ക്കാ​ട്ടി ദ​ളി​ത​രെ പൊ​തു​വേ​ദി​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കു​ന്നു.


ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ്: ദ​ളി​ത് അ​വ​കാ​ശ​ങ്ങ​ൾ​ക്കും രാ​ഷ്ട്രീ​യ പ​ങ്കാ​ളി​ത്ത​ത്തി​നും ഊ​ന്ന​ൽ ന​ൽ​കി ഒ​രു സ്വ​ത​ന്ത്ര രാ​ഷ്ട്രീ​യ ബ​ദ​ലാ​യി വ​ള​രാ​ൻ ശ്ര​മി​ക്കു​ന്നു.


ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത് എ​ന്ത്?

2007-ലെ ​മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​ന് മു​ൻ​പ് ആ​ഗ്ര ജി​ല്ല​യി​ലെ ആ​റി​ൽ അ​ഞ്ച് നി​യ​മ​സ​ഭാ സീ​റ്റു​ക​ളും ബി​എ​സ്പി​ക്കാ​യി​രു​ന്നു. മ​ണ്ഡ​ല​ങ്ങ​ളു​ടെ എ​ണ്ണം ഒ​ൻ​പ​താ​യി ഉ​യ​ർ​ന്ന 2012-ൽ, ​സം​സ്ഥാ​ന​ത്ത് എ​സ്പി ത​രം​ഗം ആ​ഞ്ഞ​ടി​ച്ച​പ്പോ​ഴും ആ​ഗ്ര​യി​ലെ ആ​റ് സീ​റ്റു​ക​ൾ ബി​എ​സ്പി നി​ല​നി​ർ​ത്തി (ബി​ജെ​പി-2, എ​സ്പി-1). എ​ന്നാ​ൽ 2017-ലും 2022-​ലും ആ​ഗ്ര​യി​ലെ ഒ​ൻ​പ​ത് സീ​റ്റു​ക​ളും തൂ​ത്തു​വാ​രി ബി​ജെ​പി ചി​ത്രം മാ​റ്റി​മ​റി​ച്ചു. 

എ​ന്നാ​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ​ക്കു​ക​ൾ എ​സ്പി​ക്ക് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ്. പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​യ ആ​ഗ്ര​യി​ൽ 2019-ൽ ​ബി.​ജെ.​പി​ക്ക് 56.48 ശ​ത​മാ​ന​വും ബി.​എ​സ്.​പി​ക്ക് 38.01 ശ​ത​മാ​ന​വും വോ​ട്ട് ല​ഭി​ച്ചു. 2024-ൽ ​ബി.​ജെ.​പി 53.34 ശ​ത​മാ​നം വോ​ട്ടോ​ടെ സീ​റ്റ് നി​ല​നി​ർ​ത്തി​യെ​ങ്കി​ലും, എ​സ്പി സ്ഥാ​നാ​ർ​ത്ഥി സു​രേ​ഷ് ച​ന്ദ് ക​ർ​ദം 29.20 ശ​ത​മാ​നം വോ​ട്ട് നേ​ടി ര​ണ്ടാ​മ​തെ​ത്തി. ബി​എ​സ്പി​യു​ടെ വോ​ട്ട് വി​ഹി​തം 15.70 ശ​ത​മാ​ന​മാ​യി കു​ത്ത​നെ ഇ​ടി​ഞ്ഞു. 

ബി​എ​സ്പി​യു​ടെ വോ​ട്ട് ബാ​ങ്കി​ലു​ണ്ടാ​യ ഈ ​ഇ​ടി​വും എ​സ്പി​യു​ടെ മു​ന്നേ​റ്റ​വു​മാ​ണ് 2027-ലേ​ക്ക് അ​ഖി​ലേ​ഷ് യാ​ദ​വി​ന് ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന​ത്. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഷ്ട്രീ​യ സ​ഖ്യ​ങ്ങ​ൾ​ക്കൊ​പ്പം ത​ന്നെ വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ, സം​വ​ര​ണം, സാ​മൂ​ഹി​ക സു​ര​ക്ഷ, ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​കും ദ​ളി​ത് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഗ​തി നി​ർ​ണ്ണ​യി​ക്കു​ക.

Tags : AkhileshYadav Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up