x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

 തൃ​ശൂ​ർ പൂ​രം ക​ല​ക്ക​ൽ; അ​ന്വേ​ഷ​ണ​ത്തി​ന് പു​തി​യ  സം​ഘ​മി​ല്ല 

വെബ് ഡെസ്ക്
Published: November 16, 2026 09:08 AM IST | Updated: November 16, 2026 09:41 AM IST

തൃശൂർ പൂരം(ഫയൽ ചിത്രം)

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളി​ൽ പു​തി​യ വ​ഴി​തി​രി​വ്. പൂ​രം ക​ല​ക്ക​ലി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പു​തി​യ സ​മി​തി​യെ നി​യോ​ഗി​ക്കേ​ണ്ട​തി​ല്ലെ​ന്ന് തീ​രു​മാ​ന​മാ​യി. നി​ല​വി​ൽ ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി എ​ച്ച്. വെ​ങ്കി​ടേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ത​ന്നെ കേ​സി​ൽ ആ​വ​ശ്യ​മാ​യ തു​ട​ർ​പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കും. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ നേ​രി​ട്ട് ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കും.

പൂ​ര​ച്ച​ട​ങ്ങു​ക​ൾ അ​ട്ടി​മ​റി​ച്ച​തി​ന് പി​ന്നി​ൽ തി​രു​വ​മ്പാ​ടി വി​ഭാ​ഗ​ത്തി​ന് പ​ങ്കു​ണ്ടെ​ന്നാ​യി​രു​ന്നു പ്രാ​രം​ഭ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലെ പ്ര​ധാ​ന ക​ണ്ടെ​ത്ത​ൽ. എ​ന്നാ​ൽ, ഈ ​ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന ശ​ക്ത​മാ​യ തെ​ളി​വു​ക​ളോ രേ​ഖ​ക​ളോ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഫ​യ​ൽ തി​രി​ച്ച​യ​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ല​വി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കൊ​ണ്ട് ത​ന്നെ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

പൂ​ര​ത്തി​ന്‍റെ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ളി​ലും ഉ​ള്ള അ​തൃ​പ്തി​യാ​ണ് തി​രു​വ​മ്പാ​ടി ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ളെ ഇ​തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​ഗ​മ​നം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ലാ​പാ​ഹ്വാ​ന​വും ഇ​രു വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ഭി​ന്ന​ത ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും ആ​രോ​പി​ച്ച് എ​ട്ട് ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ കു​റ്റം ചു​മ​ത്താ​ൻ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. 

എ​ന്നാ​ൽ, റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​ക​ൾ വൈ​കി​യ​തും ഇ​തി​നു പി​ന്നി​ൽ ഉ​ന്ന​ത​ത​ല രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടെ​ന്ന ആ​ക്ഷേ​പ​വും ഏ​റെ ച​ർ​ച്ച​യാ​യി​രു​ന്നു. മു​ൻ എ​ഡി​ജി​പി എം.​ആ​ർ അ​ജി​ത് കു​മാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​ക​ളെ​ക്കു​റി​ച്ചും വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന് വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ പു​തി​യ ഇ​ട​പെ​ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​സി​ന്റെ വ​രും ദി​വ​സ​ങ്ങ​ളി​ലെ പു​രോ​ഗ​തി അ​തീ​വ നി​ർ​ണാ​യ​ക​മാ​കും. 

Tags : Thrissur Pooram Pooram Disruption Investigation MR Ajith Kumar

Recent News

Corehub Up