ബാല്ജോര് സിംഗ് ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യം
ലക്നോ: ജീവിച്ചിരിക്കെ മരണാനന്തര ചടങ്ങുകൾ നടത്തി 80കാരൻ. യുപി ഭാഗ്പത് ജില്ലയിലെ ജോഹ്രി ഗ്രാമവാസിയായ ബാൽജോർ സിംഗ് ആണ് തന്റെ മരണശേഷം കുടുംബത്തിന് പ്രയാസങ്ങൾ ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെ ജീവിച്ചിരിക്കുമ്പോൾ തന്നെ പതിമൂന്നാം ദിവസത്തെ ചടങ്ങുകൾ (തെഹ്രിവി) സംഘടിപ്പിച്ചത്.
ആൺമക്കൾ ഇല്ലാത്തതിനാൽ മകളുടെ മേൽ അനാവശ്യ ഭാരങ്ങൾ ചുമത്താൻ താൽപ്പര്യമില്ലാത്തതിനാലാണ് ഇത്തരമൊരു വ്യത്യസ്തമായ തീരുമാനമെന്ന് ബാൽജോർ പ്രതികരിച്ചു. ഗ്രാമവാസികളും ബന്ധുക്കളുമടക്കം 900-ലധികം ആളുകൾ പ്രത്യേക വിരുന്നിൽ പങ്കെടുത്തു.
എട്ടു പാചകകാരെ കൊണ്ടുവന്നാണ് 900 പേര്‍ക്കായി സദ്യ ഒരുക്കിയത്. ഇതില്‍ ബ്രഡ് ഫ്രൈയും കറിയും മധുരങ്ങളും അടക്കമാണ് ഉണ്ടായിരുന്നത്.മരണശേഷം ചെയ്യേണ്ട പ്രധാന ചടങ്ങുകൾക്കായി സ്വന്തം ചെറുമകൻ മുകുളിന്റെ തലയിൽ ടർബൻ കെട്ടി കുടുംബത്തിന്റെ ഭാവി ഉത്തരവാദിത്തങ്ങൾ അവനെ ഏൽപ്പിച്ചതായി ബാൽജോർ സിംഗ് പറഞ്ഞു. തന്റെ കൈവശമുള്ള ഭൂമി നേരത്തെ തന്നെ ചെറുമകന്റെ പേരിൽ എഴുതിനൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : Up last rituals