കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ നിരാഹാര സമരം
കൊച്ചി: ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയില്‍ കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍. സസ്‌പെന്‍ഷന്‍ ചോദ്യം ചെയ്തുള്ള വിദ്യാര്‍ഥികളുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
മാപ്പപേക്ഷ നല്‍കിയാല്‍ 16ല്‍ 12 പേരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാമെന്നും നാലു പേരുടെ സസ്പെന്‍ഷന്‍ രണ്ടു മാസം കൂടി നീട്ടിയതായും കഴിഞ്ഞ ദിവസം സര്‍വകലാശാല കോടതിയില്‍ സത്യവാംഗ്മൂലം നല്‍കിയിരുന്നു. ഇതിനു പിന്നാലെ കോടതി നിര്‍ദേശ പ്രകാരം വിദ്യാര്‍ഥികള്‍ മറുപടി സത്യവാംഗ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
അതേസമയം, കാലടി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന നിരാഹാര സമരം ഇന്ന് പതിനഞ്ചാം ദിവസത്തിലേക്ക് കടന്നു. 12 ദിവസത്തോളം നിരാഹാര സമരം ചെയ്ത വിദ്യാര്‍ഥികളെ പൊലിസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പി.എം. അശ്വന്ത്, കെ.വി. അഭിജിത്ത്, പി.എസ്. അര്‍ച്ചന എന്നീ വിദ്യാര്‍ഥികളെയാണ് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പൊലിസ് ആശുപത്രിയിലേക്ക് മാറ്റിയത്.
എംഎ തിയറ്റര്‍ വിദ്യാര്‍ഥിയും വിവാദമായ ലൈറ്റ് മരിച്ചേ എന്ന നാടകത്തിന്‍റെ സംവിധായകനുമായ എം.എസ്. ശിവകുമാര്‍, എംഎ ചരിത്ര വിദ്യാര്‍ഥിനി സി.പി. ശ്രദ്ധ, സംസ്‌കൃത ഗവേഷക വിദ്യാര്‍ഥിനി കെ.എല്‍. അതുല്യ എന്നിവരാണ് നിലവില്‍ നിരാഹാര സമരം തുടരുന്നത്.
Tags : KaladyUniversity Students HungerStrike Protest HighCourt Petition