തൃശൂർ: കെഎസ്ആർടിസി പ്രിയദർശിനി പദ്ധതികാരണം ദുരിതമനുഭവിക്കുന്ന സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക്.
ദി കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ 27 മുതൽ സെക്രട്ടേറിയറ്റിനു മുന്പിലാണു സമരം. പത്മകുമാർ കമ്മിഷൻ റിപ്പോർട്ട് എത്രയും വേഗം നടപ്പിലാക്കുക, വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് ഉൾപ്പെടെ ബസ് ചാർജ് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
എം.എസ്. പ്രേംകുമാറിന്റെ നേതൃത്വത്തിൽ നടന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് അനിശ്ചിതകാല നിരാഹാരസമരം നടത്താൻ തീരുമാനമായത്.