x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോനം നിരാഹാരം അവസാനിപ്പിച്ചതിൽ ആശ്വാസം; സമരം തുടരുമെന്ന് അഭിജിത് ദീപ്കേ

വെബ് ഡെസ്ക്
Published: July 24, 2026 07:44 AM IST | Updated: July 24, 2026 07:48 AM IST

അഭിജിത് ദീപ്കെ

ന്യൂഡൽഹി: സോനം വാംഗ്ചുക് നിരാഹാരം അവസാനിപ്പിച്ചതിനെ സ്വാഗതംചെയ്ത് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ. സോനം വാംഗ്ചുക് നിരാഹാരം അവസാനിപ്പിച്ചത് ആശ്വാസം പകരുന്ന കാര്യമാണെന്നും അദ്ദേഹത്തോട് നന്ദിയുണ്ടെന്നും അഭിജിത് പറഞ്ഞു.

അതേസമയം കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നതുവരെ ജന്തർ മന്തറിലെ പ്രതിഷേധം തുടരുമെന്നും അഭിജിത് അറിയിച്ചു.

സോനം സാർ 26 ദിവസം നീണ്ടുനിന്ന നിരാഹാരം അവസാനിപ്പിച്ചതിൽ അതിയായ ആശ്വാസവും നിങ്ങളോട് നന്ദിയുമുണ്ട്. അങ്ങയുടെ അസാധാരണമായ ധൈര്യത്തിനും ത്യാഗത്തിനും നന്ദി. സ്വന്തം ജീവൻ പണയപ്പെടുത്തി അങ്ങ് മുഴുവൻ രാജ്യത്തിന്‍റെയും മനസാക്ഷിയെ ഉണർത്തി.

ഈ രാജ്യത്തിന് അങ്ങയുടെ ജീവൻ ഏറ്റവും വിലപ്പെട്ടതാണ്. ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നതുവരെ ജന്തർ മന്ദറിലെ കോക്രോച്ച് ജനതാ പാർട്ടിയുടെ സമാധാനപരമായ പ്രതിഷേധം തുടരുമെന്നും അഭിജിത് ദീപ്കെ കൂട്ടിച്ചേർത്തു.

Tags : AbhijitDeepke Strike HungerStrike Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up