x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​മു​ക്ക് ര​ണ്ടും ചെ​യ്യാം; റാ​ലി ക​ഴി​ഞ്ഞ് ഷോ​പ്പിം​ഗ് ന​ട​ത്തി മ​ട​ങ്ങാ​ൻ അ​ഭ്യ​ർ​ഥി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

വെബ് ഡെസ്‌ക്
Published: November 1, 2026 01:00 AM IST | Updated: November 1, 2026 01:00 AM IST

രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: ന​വം​ബ​ർ‌ ഒ​ന്നി​ന് ഡ​ൽ​ഹി രാം​ലീ​ല മൈ​താ​നി​യി​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​സ​ഖ്യം മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യി ന​ട​ത്തു​ന്ന റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ന​ഗ​ര​ത്തി​ൽ നി​ന്ന് ഷോ​പ്പിം​ഗ് ന​ട​ത്താ​ൻ പ്ര​വ​ർ​ത്ത​ക​രോ​ട് അ​ഭ്യ​ർ​ഥി​ച്ച് രാ​ഹു​ൽ ഗാ​ന്ധി.

പ്ര​തി​പ​ക്ഷ റാ​ലി ഉ​ത്സ​വ​കാ​ല​ത്തെ ക​ച്ച​വ​ട​ത്തെ ത​ട​സ​പ്പെ​ടു​ത്തു​മെ​ന്ന് അ​റി​യി​ച്ച് പ്ര​തി​ഷേ​ധം മാ​റ്റി വ​യ്ക്കാ​ൻ നേ​ര​ത്തെ വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ പ്ര​തി​ഷേ​ധ​ത്തി​ൽ നി​ന്ന് പി​ൻ​മാ​റി​ല്ലെ​ന്നാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് മ​റു​പ​ടി ന​ൽ​കി​യ​ത്.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ത​ന്‍റെ എ​ക്സ് അ​ക്കൗ​ണ്ടി​ലൂ​ടെ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ന്ന​വ​ർ ന​ഗ​ര​ത്തി​ൽ നി​ന്ന് ഷോ​പ്പിം​ഗ് ന​ട​ത്ത​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് രാ​ഹു​ൽ രം​ഗ​ത്തെ​ത്തി​യ​ത്. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഡ​ൽ​ഹി​യി​ലെ പ്ര​തി​ഷേ​ധ​ത്തി​നെ​ത്തു​ന്ന​തെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

ത​ങ്ങ​ളു​ടെ റാ​ലി വ്യാ​പാ​രി​ക​ളെ ഉ​പ​ദ്ര​വി​ക്കി​ല്ലെ​ന്ന് ത​നി​ക്ക​റി​യാം. ബി​ജെ​പി ഭ​യ​പ്പെ​ടു​ന്ന​തി​നാ​ലാ​ണ് കിം​വ​ദ​ന്തി​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. അ​തി​നാ​ൽ വ്യാ​പാ​രി​ക​ളെ സ​ഹാ​യി​ക്കാ​നാ​യി പ്ര​തി​ഷേ​ധ റാ​ലി​ക്ക് ശേ​ഷം ചെ​റി​യ ഷോ​പ്പിം​ഗ് കൂ​ടി ന​ട​ത്താ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി എ​ക്സി​ൽ പ​ങ്കു​വ​ച്ച വി​ഡി​യോ​യി​ൽ പ​റ​യു​ന്നു.

Tags : RahulGandhi NewDelhi Congress NewsUpdate Headlines

Recent News

Corehub Up