മുഖ്യമന്ത്രി വി.ഡി. സതീശൻ.
കൊച്ചി: സംരംഭകരും വ്യവസായികളും സർക്കാരിന്റെ ശത്രുക്കളല്ലെന്നും നികുതിദായകരെ സംരക്ഷിക്കുന്ന സർക്കാരാണിതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റെ (എകെഎഫ്പിടി) ഇഗ്നൈറ്റ് കേരളം കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായവും സംരംഭവും പ്രോത്സാഹിപ്പിക്കാൻ സാധ്യമായ എല്ലാ സഹായവും നൽകും. നടപടിക്രമങ്ങൾ ലളിതമാക്കി ട്രേഡ് ലൈസൻസ് വേഗത്തിൽ ലഭ്യമാക്കുന്നതിനായി ഇടപെടൽ നടത്തും. വലിയതോതിൽ നടക്കുന്ന ഡീസൽ കള്ളക്കടത്ത് തടയാൻ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എകെഎഫ്പിടി പ്രസിഡന്റ് ടോമി തോമസ് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എംപി, ഉമ തോമസ് എംഎൽഎ, മേയർ വി.കെ. മിനിമോൾ, കൺസോർഷ്യം ഓഫ് ഇന്ത്യൻ പെട്രോളിയം ഡീലേഴ്സ് പ്രസിഡന്റ് ഉദയ് ലോധ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Entrepreneurs NotEnemies KeralaChiefMinister Business Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash VDSatheesan