x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ഇ​ന്ത്യ ആ​രു​ടെ​യും അ​ച്ഛ​ന്‍റെ വ​ക​യ​ല്ല'; വി​ല​ക്കി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് ഗാ​യ​ക​ൻ ദി​ൽ​ജി​ത്ത് ദോ​സ​ഞ്ജ്"

നാഷണൽ ഡെസ്ക്
Published: November 16, 2026 11:23 AM IST | Updated: November 16, 2026 11:23 AM IST

ഇ​ൻ​ഡോ​ർ: ഇ​ൻ​ഡോ​റി​ലെ സം​ഗീ​ത പ​രി​പാ​ടി​യി​ൽ വി​ല​ക്കു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി ഗാ​യ​ക​ൻ ദി​ൽ​ജി​ത്ത് ദോ​സ​ഞ്ജ്. പ​രി​പാ​ടി ത​ട​യാ​ൻ പ​ല​വി​ധ ശ്ര​മ​ങ്ങ​ളും ന​ട​ന്നു​വെ​ന്ന് വ്യ​ക്ത​മാ​ക്കി​യ അ​ദ്ദേ​ഹം, ആ​രു​ടെ​യും ഭീ​ഷ​ണി​ക​ൾ​ക്ക് മു​ന്നി​ൽ പ​ത​റി​ല്ലെ​ന്ന് വേ​ദി​യി​ൽ തു​റ​ന്ന​ടി​ച്ചു. 

‘ഇ​ന്ത്യ ആ​രു​ടെ​യും അ​ച്ഛ​ന്‍റെ വ​ക​യ​ല്ല' എ​ന്ന​ർ​ഥം വ​രു​ന്ന അ​ന്ത​രി​ച്ച പ്ര​ശ​സ്ത ക​വി റാ​ഹ​ത്ത് ഇ​ൻ​ഡോ​റി​യു​ടെ ഉ​ർ​ദു ഗ​സ​ൽ ആ​ല​പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഗാ​യ​ക​ന്‍റെ മ​റു​പ​ടി. ദി​ൽ​ജി​ത്തി​ന്‍റെ  ‘ഓ​റ ഇ​ന്ത്യ ടൂ​ർ 2026’-ന്‍റെ ഭാ​ഗ​മാ​യി ഇ​ൻ​ഡോ​റി​ലെ ബൈ​പ്പാ​സ് ‘ഡി​ലൈ​റ്റ് ദ​സ്തൂ​ർ’ ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു പ​രി​പാ​ടി നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ ല​ഹ​രി​യും അ​ക്ര​മ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന വ​രി​ക​ളു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ‘പ​ട്യാ​ല പെ​ഗ്’, ‘5 താ​ര’, ‘ജീ​ബ് വി​ച്ചോ അ​ഫീം’, ‘ജാ​ട്ട് ഉ​ത്തെ ഫ​യ​ർ ക​ർ​ദ’ എ​ന്നീ നാ​ല് പാ​ട്ടു​ക​ൾ​ക്ക് വ​നി​താ-​ശി​ശു വി​ക​സ​ന വ​കു​പ്പ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നു​പു​റ​മേ, പ​രി​പാ​ടി അ​ട്ടി​മ​റി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് മേ​യ​റു​ടെ ഓ​ഫി​സി​ലേ​ക്കും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും വ്യാ​ജ ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ളും എ​ത്തി​യി​രു​ന്നു. 

പ്ര​തി​സ​ന്ധി​ക​ൾ​ക്കും ക​ന​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു​മൊ​ടു​വി​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ന്പ് ല​ഭി​ച്ച പ്ര​ത്യേ​കാ​നു​മ​തി​യോ​ടെ​യാ​ണ് പ​രി​പാ​ടി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​യ​ത്. മു​ന്നൂ​റി​ല​ധി​കം പോ​ലീ​സു​കാ​ര​വി​ന്യ​സി​ച്ചു​കൊ​ണ്ട് പ​രി​പാ​ടി​ക്ക് ക​ന​ത്ത സു​ര​ക്ഷ​യൊ​രു​ക്കി​യി​രു​ന്നു. ഡി​സം​ബ​ർ 20 വ​രെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ശ്ച​യി​ച്ചി​ട്ടു​ള്ള ത​ന്‍റെ എ​ല്ലാ സം​ഗീ​ത പ​രി​പാ​ടി​ക​ളും യാ​തൊ​രു ത​ട​സ​വു​മി​ല്ലാ​തെ ന​ട​ക്കു​മെ​ന്നും ദി​ൽ​ജി​ത്ത് പ്ര​തി​ക​രി​ച്ചു.

Tags : Singer Diljit Dosanjh ban Diljit Dosanjh Concert Reaction

Recent News

Corehub Up