x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ളി​ൽ പോ​കാ​ൻ മ​ടി; പ​ത്താം ക്ലാ​സു​കാ​രി​യു​ടെ കി​ഡ്നാ​പ്പിം​ഗ് ക​ഥ പൊ​ളി​ച്ച് പൊ​ലി​സ്

വെബ് ഡെസ്‌ക്
Published: November 16, 2026 11:57 AM IST | Updated: November 16, 2026 11:57 AM IST

പ്രതീകാത്മക ചിത്രം

എ​രു​മേ​ലി: കൊ​ല്ല​മു​ള​യി​ൽ നി​ന്ന് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണം വ്യാ​ജ​മെ​ന്ന് വെ​ച്ചൂ​ച്ചി​റ പൊ​ലി​സ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ഓ​മ്നി വാ​നി​ലെ​ത്തി​യ​വ​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചെ​ന്നും ഓ​ടി ര​ക്ഷ​പ്പെ​ട്ടെ​ന്നു​മാ​ണ് പെ​ൺ​കു​ട്ടി വീ​ട്ടു​കാ​രെ അ​റി​യി​ച്ച​ത്.

കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ പ​രി​ക്കേ​റ്റ പാ​ടു​ക​ൾ ക​ണ്ട​തോ​ടെ ആ​ശ​ങ്ക​യി​ലാ​യ വീ​ട്ടു​കാ​ർ വെ​ച്ചൂ​ച്ചി​റ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലി​സ് പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും സം​ശ​യാ​സ്പ​ദ​മാ​യ ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ന്നീ​ട് പെ​ൺ​കു​ട്ടി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന്‍റെ യ​ഥാ​ർ​ഥ വ​സ്തു​ത പു​റ​ത്തു​വ​ന്ന​ത്.

സ്കൂ​ളി​ൽ പോ​കാ​ൻ മ​ടി​യാ​യ​തി​നാ​ലാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ശ്ര​മം ന​ട​ന്ന​താ​യി ക​ഥ മെ​ന​ഞ്ഞ​തെ​ന്ന് പെ​ൺ​കു​ട്ടി പൊ​ലി​സി​നോ​ട് സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ഏ​താ​നം ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് വെ​ച്ചൂ​ച്ചി​റ​യി​ലും സ​മാ​ന ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ത് വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Tags : FakeKidnapping FalseKidnappingAllegation VechuchiraPolice Pathanamthitta

Recent News

Corehub Up