x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊലക്കേസിൽ 14 വർഷം ജയിൽവാസം അനുഭവിച്ച നഴ്സിന് മോചനം; വഴിതിരിവായത് യഥാർഥ പ്രതിയുടെ കുറ്റസമ്മതവും പുതിയ തെളിവുകളും

വെബ് ഡെസ്ക്
Published: November 16, 2026 12:24 PM IST | Updated: November 16, 2026 12:24 PM IST

പ്രതീകാത്മക ചിത്രം

റോം: ​അ​യ​ൽ​വാ​സി​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് 25 വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന ന​ഴ്‌സ് മോ​ണി​ക്ക ബു​സെ​ട്ടോ 14 വ​ർ​ഷ​ത്തെ ജ​യി​ൽ​വാ​സ​ത്തി​ന് ശേ​ഷം മോ​ചി​ത​യാ​യി. ട്രെ​ന്റോ അ​പ്പീ​ൽ കോ​ട​തി ഈ ​കേ​സി​ന്‍റെ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി അം​ഗീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മോ​ച​നം സാ​ധ്യ​മാ​യ​ത്. 

2012 ഡി​സം​ബ​റി​ലാ​ണ് ഇ​റ്റ​ലി​യി​ലെ മെ​സ്ട്രെ​യി​ൽ ലി​ഡ ടാ​ഫി പ​മി​യോ എ​ന്ന സ്ത്രീ​യെ സ്വ​ന്തം വീ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഈ ​കേ​സി​ൽ അ​യ​ൽ​വാ​സി​യാ​യ ന​ഴ്‌സ് മോ​ണി​ക്ക ബു​സെ​ട്ടോ​യെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും കോ​ട​തി കു​റ്റ​ക്കാ​രി​യാ​യി ക​ണ്ടെ​ത്തി 25 വ​ർ​ഷ​ത്തെ ത​ട​വി​ന് ശി​ക്ഷി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

മോ​ണി​ക്ക ശി​ക്ഷി​ക്ക​പ്പെ​ട്ട് മൂ​ന്ന് വ​ർ​ഷ​ത്തി​ന് ശേ​ഷം 100 യൂ​റോ ക​ടം തി​രി​കെ ചോ​ദി​ച്ച​ദി​നു ഫ്രാ​ൻ​സെ​സ്ക വി​യാ​നെ​ല്ലോ എ​ന്ന മ​റ്റൊ​രു സ്ത്രീ ​കൂ​ടി കൊ​ല്ല​പ്പെ​ട്ടു. ഈ ​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സു​സ​ന്ന മി​ല്ലി ല​സാ​രി​നി എ​ന്ന സ്ത്രീ, ​താ​ൻ ത​ന്നെ​യാ​ണ് ലി​ഡ ടാ​ഫി പ​മി​യോ​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പൊ​ലി​സി​നോ​ട് കു​റ്റ​സ​മ്മ​തം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഇ​തി​നു​പു​റ​മെ, ഒ​രു ടി​വി ഷോ ​ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ പു​തി​യ തെ​ളി​വു​ക​ളും കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യി. മോ​ണി​ക്ക​യി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത നെ​ക്ലേ​സും സം​ഭ​വ​സ​മ​യ​ത്ത് ഇ​ര​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന നെ​ക്ലേ​സും ത​മ്മി​ൽ വ​ലി​പ്പ​ത്തി​ലും രൂ​പ​ത്തി​ലും തി​ക​ച്ചും വ്യ​ത്യാ​സ​മു​ണ്ടെ​ന്ന് ഈ ​അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി.

കൂ​ടാ​തെ, കേ​സ് അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ൽ തെ​ളി​വു​ക​ൾ സൂ​ക്ഷി​ക്കു​ന്ന​തി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും ന​ഴ്‌സി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ സ്റ്റെ​ഫാ​നോ ബു​സെ​ട്ടോ വ്യ​ക്ത​മാ​ക്കി.

"ഞ​ങ്ങ​ൾ എ​പ്പോ​ഴും നി​യ​മ​ത്തി​ൽ വി​ശ്വ​സി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ ന​മ്മ​ൾ മോ​ണി​ക്ക​യോ​ട് 'വൈ​കി​യ​തി​ന് മാ​പ്പ്' എ​ന്ന് പ​റ​യേ​ണ്ടി​യി​രി​ക്കു​ന്നു," അ​ഭി​ഭാ​ഷ​ക​ൻ സ്റ്റെ​ഫാ​നോ ബു​സെ​ട്ടോ പ്ര​തി​ക​രി​ച്ചു. പു​തി​യ തെ​ളി​വു​ക​ളു​ടെ​യും യ​ഥാ​ർ​ഥ പ്ര​തി​യു​ടെ കു​റ്റ​സ​മ്മ​ത​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട​തി ശി​ക്ഷ റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു.

Tags : Prison Nurse Murder Kill

Recent News

Corehub Up