Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nurse

Idukki

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സ് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു

തൊ​ടു​പു​ഴ: ജോ​ലി​ക്കി​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സ് ആ​ശു​പ​ത്രി​യി​ല്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. സ്മി​ത മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സാ​ണ് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. യു​വ​തി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം.

രാ​ത്രി ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന ന​ഴ്‌​സ് മാ​ന​സി​ക പീ​ഡ​ന​ത്തെത്തു​ട​ര്‍​ന്നാ​ണ് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​തെ​ന്നാ​ണ് പ​രാ​തി. യു​ണൈ​റ്റ​ഡ് ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യാ​ണ് യു​വ​തി.

ആ​ശു​പ​ത്രി​യി​ലെ ശ​മ്പ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​തി​യ​ട​ക്ക​മു​ള്ള​വ​ര്‍ ലേ​ബ​ര്‍ ഓ​ഫീ​സി​ല്‍ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ​ലേ​ബ​ര്‍ ഓ​ഫീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ അ​ടു​ത്ത​ ദി​വ​സം ച​ര്‍​ച്ച ന​ട​ക്കാ​നി​രി​ക്കേ​യാ​ണ് സം​ഭ​വം.​ ആ​രോ​പ​ണ വി​ധേ​യ​രാ​യ​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി, ആ​രോ​ഗ്യ​മ​ന്ത്രി, ആ​ഭ്യ​ന്ത​രമ​ന്ത്രി എ​ന്നി​വ​ര്‍​ക്ക് യൂ​ണി​യ​ന്‍ പ​രാ​തി ന​ല്‍​കി. മൂ​വ​രു​ടെ​യും ര​ജി​സ്‌​ട്രേ​ഷ​ന്‍ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്യ​ണ​മെ​ന്ന് ന​ഴ്‌​സിം​ഗ് കൗ​ണ്‍​സി​ല്‍ ര​ജി​സ്ട്രാ​റോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. തൊ​ടു​പു​ഴ പൊ​ലീ​സ് യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

NRI

ഐ​ന​ന്‍റിന്‍റെ ​വാ​ർ​ഷി​ക സ​മ്മേ​ള​നം ഡാ​ള​സി​ൽ ഒ​ക്‌ടോബ​ർ ഒന്ന് മു​ത​ൽ

ഡാ​ള​സ്: ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് (ഐ​ന​ന്‍റ്) ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ദ്വി​വാ​ർ​ഷി​ക സ​മ്മേ​ള​നം ഒ​ക്‌ടോബ​ർ ഒന്ന് മു​ത​ൽ മൂന്ന് വ​രെ ഫോ​ർ പോ​യി​ന്‍റ് ബൈ ​ഷെ​റാ​ട്ട​ൺ, ഡിഎഫ്ഡബ്ല്യു എ​യ​ർ​പോ​ർ​ട്ട് നോ​ർ​ത്ത്, കോ​പ്പേ​ൽ ടെ​ക്സ​സി​ൽ ന​ട​ക്കും.

"ന​ഴ്‌​സിം​ഗി​ന്‍റെ ശ​ക്തി: മി​ക​വ്, പ്ര​തി​രോ​ധ​ശേ​ഷി, ന​വീ​ക​ര​ണം എ​ന്നി​വ​യി​ലൂ​ടെ ഭാ​വി​യെ ന​യി​ക്കു​ക' എ​ന്ന​ത് ഒ​രു പ്ര​മേ​യ​മാ​യി സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു. കൂ​ടാ​തെ ഇ​ന്‍റ​റാ​ക്‌ടീവ് വ​ർ​ക്ക്‌​ഷോ​പ്പു​ക​ളും നൈ​പു​ണ്യ വി​ക​സ​ന സെ​ഷ​നു​ക​ളും ക്ര​മീ​ക​രി​ച്ചു​ണ്ട്.

ആ​തു​ര സേ​വ​ന രം​ഗ​ത്തെ സം​ഘ​ട​ന​യെ​ന്ന നി​ല​യി​ൽ ഈ ​ദേ​ശീ​യ പ​രി​പാ​ടി 200 ല​ധി​കം ന​ഴ്‌​സു​മാ​രെ​യും ആ​രോ​ഗ്യ സം​ര​ക്ഷ​ണ നേ​താ​ക്ക​ളെ​യും ഒ​രു​മി​ക്കു​ന്ന​താ​യി​രി​ക്കും.

ക്ലി​നീ​ഷ്യ​ൻ​മാ​ർ, അ​ഡ്വാ​ൻ​സ്ഡ് പ്രാ​ക്ടീ​സ് പ്രൊ​വൈ​ഡ​ർ​മാ​ർ, അ​ധ്യാ​പ​ക​ർ, ഗ​വേ​ഷ​ക​ർ, നൂ​ത​നാ​ശ​യ​ക്കാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ അ​മേ​രി​ക്ക​യി​ലും പു​റ​ത്തു​മു​ള്ള നി​ര​വ​ധി പ്രമുഖർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് നൈ​നയുടെയും ​ഐ​ന​ന്‍റിന്‍റെ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. രജി​സ്ട്രേ​ഷ​ൻ ആരംഭിച്ചിട്ടുണ്ട്.

Kerala

വടക്കാഞ്ചേരിയിലെ നഴ്‌സിന്‍റെ മരണം: വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് പോലീസ്, പരാതി

കൊച്ചി: പാലക്കാട് വടക്കഞ്ചേരി സ്വദേശിയായ നഴ്‌സ് ലെന ജോണിന്‍റെ മരണത്തില്‍ വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ആലുവ പോലീസ്. ലെനയുടെ ആകസ്മിക മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ആലുവ റൂറല്‍ എസ്പിക്ക് ലെനയുടെ പിതാവ് ജോണ്‍ (റെജി) കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.

തൃശൂര്‍ ഒളരിയിലെ മദര്‍ ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു ലെന. കഴിഞ്ഞ മാര്‍ച്ച് 24ന് എറണാകുളത്ത് പരീക്ഷ എഴുതാനായാണ് ലെന പോയത്. ഇതിനിടെ കടുത്ത പനിയും ഛര്‍ദ്ദിയും വന്നതിനെ തുടര്‍ന്ന് ആലുവ ബാങ്ക് ജംഗ്ഷനിലുള്ള നജാത്ത് ആശുപത്രിയില്‍ രാവിലെയും ഉച്ചയ്ക്കുമാണ് ലെന രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ലെന എത്തിയത്.

ആദ്യം മരുന്ന് വാങ്ങി മടങ്ങിയ ലെന അസുഖം മാറുന്നില്ലെന്ന് പറഞ്ഞാണ് വീണ്ടും ഉച്ചയ്ക്ക് ആശുപത്രിയില്‍ വന്നത്. അബോധാവസ്ഥയിലായതോടെ രാജഗിരി ആശുപത്രിയിലേക്ക് നജാത്ത് ആശുപത്രിയിലെ ലേഡി ഡോക്ടര്‍ റഫര്‍ ചെയ്തിരുന്നുവെന്ന് നജാത്ത് ആശുപത്രി പിആര്‍ഒ സഗീര്‍ ദീപികയോട് പറഞ്ഞു.

ആശുപത്രിയില്‍ എത്തും മുമ്പ് യുവതി മരണപ്പെട്ടു. എന്നാല്‍ ആലുവയില്‍ വച്ച് കുഴിമന്തി കഴിച്ച ശേഷം യുവതി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു എന്നാണ് കൂടെയുള്ള സുഹൃത്തുക്കള്‍ പറഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചത് എന്നാണ് ഉള്ളതെന്നും ഇതേ കുറിച്ച് അന്വേഷിക്കണമെന്നുമാണ് പിതാവിന്‍റെ പരാതി.

സുഹൃത്തായ രണ്ടു യുവാക്കള്‍ക്കും മകളുടെ മരണത്തില്‍ പങ്കുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ലെനയുടെ വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ അത് ലഭിച്ചതിന് ശേഷം മാത്രമേ വിശദമായ അന്വേഷണത്തിലേക്ക് കടക്കാനാവുകയുള്ളു എന്നാണ് പോലീസ് നല്‍കുന്ന സൂചന. ഭക്ഷ്യവിഷബാധയേറ്റ് മരിച്ചെന്നാണ് പ്രാഥമിക നിഗമനം.

Kerala

ലെ​ന​യു​ടെ മ​ര​ണം അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പി​താ​വ് പ​രാ​തി ന​ൽ​കി

വ​ട​ക്ക​ഞ്ചേ​രി: കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ഴി​മ​ന്തി ക​ഴി​ച്ച മ​ക​ൾ പെ​ട്ടെ​ന്നു കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ലെ​ന​യു​ടെ പി​താ​വ് വാ​ൽ​ക്കു​ള​മ്പ് ത​ട്ടാം​കു​ള​മ്പ് ച​ട​പ്പി​ലി​കു​ള​മ്പ് മു​ണ്ട​പ്ലാ​ക്ക​ൽ ജോ​ൺ (റെ​ജി) ആ​ലു​വ റൂ​റ​ൽ എ​സ്പി​ക്കു പ​രാ​തി ന​ൽ​കി. ഇ​ന്ന​ലെ​യാ​ണ് എ​സ്പി​യു​ടെ ഓ​ഫീ​സി​ൽ നേ​രി​ട്ടു​പോ​യി പ​രാ​തി കൊ​ടു​ത്ത​ത്.

മ​ക​ളെ വി​ഷം​കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നും ഇ​തി​നു​പി​ന്നി​ൽ ര​ണ്ടു യു​വാ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു പ​ങ്കു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി​യെ​ന്നു ജോ​ൺ പ​റ​ഞ്ഞു. വി​ഷം ഉ​ള്ളി​ൽ​ചെ​ന്നാ​ണ് മ​ക​ൾ മ​രി​ച്ച​തെ​ന്നാ​ണു പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ഇ​തെ​ങ്ങ​നെ സം​ഭ​വി​ച്ചു എ​ന്ന​ത് അ​ന്വേ​ഷി​ക്ക​ണം. മ​റ്റാ​ർ​ക്കും ഇ​ത്ത​ര​ത്തി​ൽ ഇ​നി സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ കു​റ്റ​ക്കാ​രെ വെ​ളി​ച്ച​ത്തു കൊ​ണ്ടു​വ​ര​ണം.

സം​ഭ​വ​ദി​വ​സം രാ​വി​ലെ 11ന് ​മ​ക​ൾ അ​മ്മ​യെ വി​ളി​ച്ചി​രു​ന്നു. പി​ന്നീ​ട് നാ​ലു​മ​ണി​ക്കൂ​റി​നു​ശേ​ഷം മ​ക​ൾ മ​രി​ച്ച​താ​യു​ള്ള വി​വ​ര​മാ​ണ് ല​ഭി​ച്ച​തെ​ന്നു റെ​ജി പ​റ​ഞ്ഞു. മാ​ർ​ച്ച് 24ന് ​ആ​ലു​വ​യി​ൽ​വ​ച്ചാ​ണ് സം​ഭ​വം ഉ​ണ്ടാ​കു​ന്ന​ത്. കു​ഴി​മ​ന്തി ക​ഴി​ച്ച​യു​ട​ൻ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട ലെ​ന​യ്ക്കു ഛർ​ദി​യും വ​യ​റി​ള​ക്ക​വു​മു​ണ്ടാ​യി.

ബി​പി കു​റ​ഞ്ഞ് അ​വ​ശ​യാ​യ ലെ​ന​യെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു.​എ​ന്നാ​ൽ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​മ്പോ​ൾ മ​ക​ൾ മ​രി​ച്ചി​രു​ന്നെ​ന്നാ​ണ് ത​നി​ക്കു ല​ഭി​ച്ച വി​വ​ര​മെ​ന്നും ജോ​ൺ പ​റ​ഞ്ഞു.

ന​ഴ്സിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​ൻ ആ​ലു​വ​യി​ൽ പോ​കു​ന്നു​ണ്ടെ​ന്നു ത​ലേ​ന്നു മ​ക​ൾ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നി​ട​യ്ക്ക് എ​ന്തൊ​ക്കെ​യോ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന സം​ശ​യ​ങ്ങ​ളാ​ണ് പി​താ​വി​നും വീ​ട്ടു​കാ​ർ​ക്കു​മു​ള്ള​ത്. മ​ക​ളെ ആ​രോ​ക്കെ​യോ ചേ​ർ​ന്ന് അ​പാ​യ​പ്പെ​ടു​ത്തി എ​ന്നാ​ണ് വീ​ട്ടു​കാ​രു​ടെ ബ​ല​മാ​യ സം​ശ​യം. തൃ​ശൂ​ർ ഒ​ള​രി​യി​ലു​ള്ള മ​ദ​ർ ഹോ​സ്പി​റ്റ​ലി​ൽ ന​ഴ്സാ​യി​രു​ന്നു ലെ​ന ജോ​ൺ.

NRI

ജ​ര്‍​മ​നി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ടി​ക് ടോ​ക് ലൈ​വ്: മ​ല​യാ​ളി ന​ഴ്സു​മാ​ര്‍ ശ്ര​ദ്ധി​ക്കു​ക

ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ പ്ര​ശ​സ്ത​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ക്ലി​നി​ക്കി​ല്‍ ഡ്യൂ​ട്ടി​ക്കി​ടെ ടി​ക് ടോ​ക് ലൈ​വ് സ്ട്രീം ​ചെ​യ്ത ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ഥി​നി​യെ​യും രോ​ഗി​യെ അ​ധി​ക്ഷേ​പി​ച്ച ജീ​വ​ന​ക്കാ​രെ​യും പി​രി​ച്ചു​വി​ട്ടു.

രോ​ഗി​ക​ളു​ടെ സ്വ​കാ​ര്യ​ത ലം​ഘി​ച്ചും അ​വ​രെ ക്രൂ​ര​മാ​യി പ​രി​ഹ​സി​ച്ചും ന​ട​ത്തി​യ ലൈ​വ് സ്ട്രീം ​വ​ലി​യ വി​വാ​ദ​ത്തി​നാ​ണ് തി​രി​കൊ​ളു​ത്തി​യ​ത്.

സം​ഭ​വ​ത്തി​ന്‍റെ ചു​രു​ക്കം:

ടി​ക് ടോ​ക് ലൈ​വ്: നെ​ഫ്രോ​ള​ജി വാ​ര്‍​ഡി​ല്‍ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന ട്രെ​യി​നി ന​ഴ്സ് ത​ന്‍റെ മൊ​ബൈ​ലി​ലൂ​ടെ ടി​ക് ടോ​ക്കി​ല്‍ ലൈ​വ് പോ​വു​ക​യും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്തു. ഈ ​സം​ഭാ​ഷ​ണ​ത്തി​നി​ടെ വാ​ര്‍​ഡി​ലെ രോ​ഗി​ക​ളെ​ക്കു​റി​ച്ചു​ള്ള ര​ഹ​സ്യ​വി​വ​ര​ങ്ങ​ളും പ​ങ്കു​വ​യ്ക്ക​പ്പെ​ട്ടു.

ക്രൂ​ര​മാ​യ പ​രി​ഹാ​സം: ബെ​ല്‍ അ​ടി​ച്ച് ന​ഴ്സു​മാ​രു​ടെ സ​ഹാ​യം തേ​ടി​യ ഒ​രു രോ​ഗി​യെ​ക്കു​റി​ച്ച് ജീ​വ​ന​ക്കാ​ര്‍ ലൈ​വി​ല്‍ വ​ള​രെ മോ​ശ​മാ​യാ​ണ് സം​സാ​രി​ച്ച​ത്. "കെെ​യി​ല്‍ ഗ്ര​നേ​ഡ് ഉ​ണ്ടോ?' എ​ന്നും "രോ​ഗി​യു​ടെ വി​ര​ല്‍ അ​റു​ത്തു​മാ​റ്റാ​ന്‍ പോ​ക്ക​റ്റ് ക​ത്തി വാ​ങ്ങ​ണം' എ​ന്നും ഒ​രു പു​രു​ഷ ന​ഴ്സ് പ​രി​ഹ​സി​ക്കു​ന്ന​ത് ലൈ​വി​ല്‍ കേ​ള്‍​ക്കാ​മാ​യി​രു​ന്നു.

കൈ​യോ​ടെ പി​ടി​കൂ​ടി: മു​ന്‍​പ് ന​ഴ്സാ​യി​രു​ന്ന കെ​വി​ന്‍ ഹാ​ര്‍​ട്ട്‌​വി​ഗ് എ​ന്ന യൂ​ട്യൂ​ബ​റാ​ണ് ഈ ​ലൈ​വ് സ്ട്രീം ​ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ച​ത്.

ആ​ശു​പ​ത്രി​യു​ടെ ന​ട​പ​ടി:

സം​ഭ​വം ഗൗ​ര​വ​ക​ര​മാ​യി എ​ടു​ത്ത ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ഉ​ട​ന്‍ ത​ന്നെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക​യും കു​റ്റ​ക്കാ​രാ​യ ജീ​വ​ന​ക്കാ​രു​ടെ ജോ​ലി അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്തു.

രോ​ഗി​ക​ളു​ടെ സു​ര​ക്ഷ​യും അ​ന്ത​സും സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്നും ഇ​ത്ത​രം പ്ര​വ​ര്‍​ത്തി​ക​ള്‍ ക്ലി​നി​ക്കി​ന്‍റെ മൂ​ല്യ​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും ആ​ശു​പ​ത്രി വ​ക്താ​വ് അ​റി​യി​ച്ചു.

ജ​ര്‍​മ​നി​യി​ലെ ന​ഴ്സു​മാ​രും ജീ​വ​ന​ക്കാ​രും ശ്ര​ദ്ധി​ക്കാ​ന്‍:

ജ​ര്‍​മ​നി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഈ ​സം​ഭ​വം ഒ​രു പാ​ഠ​മാ​യി കാ​ണേ​ണ്ട​തു​ണ്ട്.

ഡ്യൂ​ട്ടി​ക്കി​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ ഉ​പ​യോ​ഗ​വും, അ​നു​വാ​ദ​മി​ല്ലാ​തെ ഡ്യൂ​ട്ടി​ക്കി​ടെ ഫോ​ട്ടോ എ​ടു​ക്കു​ന്ന​തോ ലൈ​വ് ചെ​യ്യു​ന്ന​തോ ജ​ര്‍​മ​നി​യി​ല്‍ ക​ടു​ത്ത കു​റ്റ​മാ​ണ്.

കൂ​ടാ​തെ രോ​ഗി​ക​ളു​ടെ സ്വ​കാ​ര്യ​ത: രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ളോ ദൃ​ശ്യ​ങ്ങ​ളോ പു​റ​ത്തു​വി​ടു​ന്ന​ത് ക​ടു​ത്ത നി​യ​മ​ന​ട​പ​ടി​ക​ള്‍​ക്കും ജോ​ലി ന​ഷ്ട​പ്പെ​ടാ​നും കാ​ര​ണ​മാ​കും.

പ​രാ​തി​ക​ള്‍: ജോ​ലി​ഭാ​രം എ​ത്ര കൂ​ടു​ത​ലാ​യാ​ലും രോ​ഗി​ക​ളെ അ​ധി​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ള്‍ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ള്‍​ക്ക് വ​ഴി​വെ​ക്കും.

ജ​ര്‍​മ​നി​യി​ലെ ന​ഴ്സിം​ഗ് മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ള്‍​ക്കും മ​റ്റ് ജീ​വ​ന​ക്കാ​ര്‍​ക്കും പ്ര​ത്യേ​കി​ച്ച് പു​തു​താ​യി ജോ​ലി​ക്ക് ക​യ​റി​യ​വ​രും കൂ​ടാ​തെ ഔ​സ്ബി​ല്‍​ഡൂം​ഗ് ചെ​യ്യു​ന്ന​വ​രും ഒ​ക്കെ ഇ​ക്കാ​ര്യം ഒ​ന്നു ശ്ര​ദ്ധി​ച്ചാ​ല്‍ ഏ​റെ ന​ന്നാ​യി​രി​ക്കും.

ഞ​ങ്ങ​ള്‍ ഇ​തു പ​റ​യു​മ്പോ​ള്‍ ഇ​വി​ടെ എ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഔ​സ്ബി​ല്‍​ഡൂം​ഗ്കാ​ര്‍​ക്കും ഒ​ട്ടും ഇ​ഷ്ട​പ്പെ​ടി​ല്ല. താ​നാ​രാ​ടോ ഞ​ങ്ങ​ളെ ഉ​പ​ദേ​ശി​ക്കാ​ന്‍ എ​ന്ന മ​ട്ടി​ലു​ള്ള ക​മ​ന്‍റും പു​ച്ച​വും ഒ​ക്കെ ഞ​ങ്ങ​ളെ തേ​ടി​യെ​ത്താ​റു​ണ്ട്.

അ​ത്ര​മാ​ത്രം അ​സ​ഹ​നീ​യ​മാ​ണ് ഇ​ത്ത​ര​ക്കാ​ര്‍​ക്കു​ള്ള ഞ​ങ്ങ​ളു​ടെ മു​ന്ന​റി​യി​പ്പു​ക​ള്‍. ഞ​ങ്ങ​ള്‍ അ​തൊ​ന്നും ത​ന്നെ കൂ​ട്ടാ​ക്കു​ന്നി​ല്ല, ഞ​ങ്ങ​ള്‍​ക്ക് ഇ​ത് കേ​ട്ടാ​ല്‍ ഒ​രു കൂ​സ​ലു​മി​ല്ല, ഒ​രു കാ​ര്യം പ​റ​യാം ഞ​ങ്ങ​ള്‍​ക്ക് ന​ഷ്ട​പ്പെ​ടാ​ന്‍ ഒ​ന്നു​മി​ല്ല, ന​ഷ്ടം നി​ങ്ങ​ള്‍​ക്കു മാ​ത്ര​മാ​യി​രി​ക്കും.

എ​ന്നു​കൂ​ടി ഓ​ര്‍​ക്കു​ക. ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലെ സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജ​ര്‍​മ​നി​യി​ലെ നി​യ​മ​ങ്ങ​ള്‍ എ​ന്തൊ​ക്കെ​യാ​ണ​ന്നു ഒ​ന്നു​കൂ​ടി അ​റി​ഞ്ഞി​രു​ന്നാ​ല്‍ നി​ങ്ങ​ള്‍​ക്ക് ന​ല്ല​ത്.

ജ​ര്‍​മ​നി​യി​ലെ മ​ല​യാ​ളി ന​ഴ്സു​മാ​ര്‍ ശ്ര​ദ്ധി​ക്കാ​ന്‍: ആ​ശു​പ​ത്രി​യി​ലെ ടി​ക് ടോ​ക് ലൈ​വ് ജോ​ലി തെ​റി​പ്പി​ച്ചു. നി​യ​മ​ങ്ങ​ള്‍ ക​ടു​പ്പ​മേ​റി​യ​താ​ണ്. ആ​ശു​പ​ത്രി ഡ്യൂ​ട്ടി​ക്കി​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ ഉ​പ​യോ​ഗി​ക്കു​ന്ന​തും രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​തും ജ​ര്‍​മ്മ​നി​യി​ല്‍ എ​ത്ര​ത്തോ​ളം ഗു​രു​ത​ര​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ഫ്രാ​ങ്ക്ഫ​ര്‍​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ക്ലി​നി​ക്കി​ലെ പു​തി​യ സം​ഭ​വം.

ടി​ക് ടോ​ക് ലൈ​വി​ലൂ​ടെ രോ​ഗി​യെ പ​രി​ഹ​സി​ച്ച ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ഥി​നി​ക്കും സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ജോ​ലി ന​ഷ്‌​ട​മാ​യ​ത് പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് വ​ലി​യൊ​രു മു​ന്ന​റി​യി​പ്പാ​ണ്.

ജ​ര്‍​മ​നി​യി​ലെ ക​ര്‍​ശ​ന നി​യ​മ​ങ്ങ​ള്‍ (മ​ല​യാ​ളി​ക​ള്‍ അ​റി​ഞ്ഞി​രി​ക്കേ​ണ്ട​ത്):

രോ​ഗി​ക​ളു​ടെ സ്വ​കാ​ര്യ​ത: ജ​ര്‍​മ്മ​നി​യി​ലെ ഡാ​റ്റാ പ്രൊ​ട്ട​ക്ഷ​ന്‍ നി​യ​മ​ങ്ങ​ള്‍ (GDPR/BDSG) ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ക​ര്‍​ശ​ന​മാ​യ ഒ​ന്നാ​ണ്. രോ​ഗി​യു​ടെ പേ​രോ, മു​ഖ​മോ, എ​ന്തി​ന് അ​വ​രു​ടെ മു​റി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലും അ​നു​വാ​ദ​മി​ല്ലാ​തെ പ​ക​ര്‍​ത്തു​ന്ന​ത് ക​ടു​ത്ത നി​യ​മ​ലം​ഘ​ന​മാ​ണ്.

ര​ഹ​സ്യ സ്വ​ഭാ​വം: ജ​ര്‍​മ​ന്‍ ക്രി​മി​ന​ല്‍ കോ​ഡ് (StGB § 203) പ്ര​കാ​രം രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കാ​ന്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ബാ​ധ്യ​സ്ഥ​രാ​ണ്. ഇ​ത് ലം​ഘി​ക്കു​ന്ന​ത് ജ​യി​ല്‍ ശി​ക്ഷ​യോ വ​ന്‍ തു​ക പി​ഴ​യോ (ഒ​രു ല​ക്ഷം യൂ​റോ വ​രെ) ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്.

ജോ​ലി​സ്ഥ​ല​ത്തെ സോ​ഷ്യ​ല്‍ മീ​ഡി​യ: മി​ക്ക ജ​ര്‍​മ്മ​ന്‍ ആ​ശു​പ​ത്രി​ക​ളി​ലും ഡ്യൂ​ട്ടി​ക്കി​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്.

ഡ്യൂ​ട്ടി സ​മ​യ​ത്ത് ലൈ​വ് സ്ട്രീ​മിം​ഗ് ന​ട​ത്തു​ന്ന​ത് വി​ശ്വ​സ്ത​ത ലം​ഘ​നം (Breach of Trust) ആ​യി ക​ണ​ക്കാ​ക്കി മു​ന്‍​കൂ​ട്ടി നോ​ട്ടീ​സ് ന​ല്‍​കാ​തെ ത​ന്നെ പി​രി​ച്ചു​വി​ടാ​ന്‍ (Fristlose keundigung) മാ​നേ​ജ്മെ​ന്റി​ന് അ​ധി​കാ​ര​മു​ണ്ട്.

ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍:

ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും: യൂ​ണി​ഫോ​മി​ല്‍ നി​ല്‍​ക്കു​ന്ന ചി​ത്ര​ങ്ങ​ളോ വീ​ഡി​യോ​ക​ളോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​യ്ക്കു​മ്പോ​ള്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രോ​ഗി​ക​ളോ മെ​ഡി​ക്ക​ല്‍ രേ​ഖ​ക​ളോ ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.

സം​ഭാ​ഷ​ണ​ങ്ങ​ള്‍: സ്റ​റാ​ഫ് റൂ​മു​ക​ളി​ലോ ഇ​ട​നാ​ഴി​ക​ളി​ലോ വെ​ച്ച് രോ​ഗി​ക​ളെ​ക്കു​റി​ച്ച് ന​ട​ത്തു​ന്ന പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ പോ​ലും മ​റ്റൊ​രാ​ള്‍ കേ​ള്‍​ക്കാ​നി​ട​യാ​യാ​ല്‍ അ​ത് പ​രാ​തി​ക്ക് കാ​ര​ണ​മാ​കും.

പ്രൊ​ഫ​ഷ​ണ​ലി​സം: ജ​ര്‍​മ്മ​നി​യി​ല്‍ ജോ​ലി​ഭാ​രം കൂ​ടു​ത​ലാ​ണെ​ങ്കി​ലും രോ​ഗി​ക​ളോ​ടു​ള്ള മോ​ശം പെ​രു​മാ​റ്റം ഒ​രു കാ​ര​ണ​വ​ശാ​ലും അ​ധി​കൃ​ത​ര്‍ വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ല.

ചു​രു​ക്ക​ത്തി​ല്‍: ന​ഴ്സിം​ഗ് മേ​ഖ​ല​യി​ല്‍ ജോ​ലി തേ​ടു​ന്ന​വ​രും നി​ല​വി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രും സോ​ഷ്യ​ല്‍ മീ​ഡി​യ ഉ​പ​യോ​ഗ​ത്തി​ല്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ഒ​രു ചെ​റി​യ അ​ശ്ര​ദ്ധ നി​ങ്ങ​ളു​ടെ ക​രി​യ​റും ജ​ര്‍​മ്മ​നി​യി​ലെ ജീ​വി​ത​വും ത​ന്നെ ഇ​ല്ലാ​താ​ക്കി​യേ​ക്കാം.

ഇ​നി​യും ജ​ര്‍​മ​ന്‍ ശി​ക്ഷാ​നി​യ​മ​ത്തി​ലെ (StGB) വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു വ​കു​പ്പാ​ണ് വ​കു​പ്പ് 203 § 203 Strafgesetzbuch). ഇ​ത് പ്ര​ധാ​ന​മാ​യും ര​ഹ​സ്യ​ങ്ങ​ള്‍ സൂ​ക്ഷി​ക്കാ​നു​ള്ള ബാ​ധ്യ​ത (Violation of Personal Secrets) എ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്.

ജ​ര്‍​മ്മ​നി​യി​ല്‍ ന​ഴ്സു​മാ​ര്‍, ഡോ​ക്ട​ര്‍​മാ​ര്‍, വ​ക്കീ​ല​ന്മാ​ര്‍ തു​ട​ങ്ങി​യ പ്രൊ​ഫ​ഷ​ണ​ലു​ക​ള്‍​ക്ക് ഈ ​വ​കു​പ്പ് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് ന​ല്‍​കു​ന്ന​ത്. ഇ​തി​ന്‍റെ ല​ളി​ത​മാ​യ വി​ശ​ദീ​ക​ര​ണം താ​ഴെ ന​ല്‍​കു​ന്നു:

എ​ന്താ​ണ് വ​കു​പ്പ് 203 (StGB § 203)?

ഒ​രു വ്യ​ക്തി ത​ന്‍റെ ഔ​ദ്യോ​ഗി​ക പ​ദ​വി​യു​ടെ ഭാ​ഗ​മാ​യി (ഉ​ദാ​ഹ​ര​ണ​ത്തി​ന് ഒ​രു ന​ഴ്സ് എ​ന്ന നി​ല​യി​ല്‍) ഒ​രാ​ളു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ള്‍ അ​റി​യാ​ന്‍ ഇ​ട​യാ​യാ​ല്‍, ആ ​വി​വ​രം അ​യാ​ളു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ മ​റ്റൊ​രാ​ളോ​ട് വെ​ളി​പ്പെ​ടു​ത്തു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്.

ഇ​തി​നെ "Schweigepflicht' (Duty of Confidentiality) എ​ന്ന് വി​ളി​ക്കു​ന്നു.

ഈ ​നി​യ​മം ബാ​ധ​ക​മാ​യ​വ​ര്‍ ആ​രെ​ല്ലാം?

ഈ ​വ​കു​പ്പ് എ​ല്ലാ​വ​ര്‍​ക്കു​മു​ള്ള​ത​ല്ല, മ​റി​ച്ച് ചി​ല പ്ര​ത്യേ​ക പ്ര​ഫ​ഷ​ണ​ലു​ക​ള്‍​ക്കാ​ണ്:

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍: ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്സു​മാ​ര്‍, ഫാ​ര്‍​മ​സി​സ്റ്റു​ക​ള്‍, ഫി​സി​യോ​തെ​റാ​പ്പി​സ്റ്റു​ക​ള്‍.

നി​യ​മ​വി​ദ​ഗ്ധ​ര്‍: വ​ക്കീ​ല​ന്മാ​ര്‍, നോ​ട്ട​റി​മാ​ര്‍.

സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ര്‍: സോ​ഷ്യ​ല്‍ വ​ര്‍​ക്ക​ര്‍​മാ​ര്‍, കൗ​ണ്‍​സി​ല​ര്‍​മാ​ര്‍.

മ​റ്റു​ള്ള​വ​ര്‍: ഇ​ന്‍​ഷു​റ​ന്‍​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ടാ​ക്സ് ക​ണ്‍​സ​ള്‍​ട്ട​ന്‍റു​മാ​ര്‍.

ഈ ​നി​യ​മം ലം​ഘി​ച്ചാ​ല്‍ ല​ഭി​ക്കു​ന്ന ശി​ക്ഷ: ഒ​രു രോ​ഗി​യു​ടെ​യോ ക്ള​യ​ന്‍റി​ന്‍റോ​യോ സ്വ​കാ​ര്യ​വി​വ​ര​ങ്ങ​ള്‍ അ​നു​വാ​ദ​മി​ല്ലാ​തെ പു​റ​ത്തു​വി​ട്ടാ​ല്‍ താ​ഴെ പ​റ​യു​ന്ന ശി​ക്ഷ​ക​ള്‍ ല​ഭി​ക്കാം:

ത​ട​വ് ശി​ക്ഷ: ഒ​രു വ​ര്‍​ഷം വ​രെ ത​ട​വ്. പി​ഴ (Geldstrafe): വ​ന്‍​തു​ക പി​ഴ​യാ​യി ഒ​ടു​ക്കേ​ണ്ടി വ​രും. ജോ​ലി ന​ഷ്ട​പ്പെ​ട​ല്‍: ക്രി​മി​ന​ല്‍ ന​ട​പ​ടി ഉ​ണ്ടാ​കു​ന്ന​തോ​ടെ ആ ​പ്ര​ഫ​ഷ​ണി​ല്‍ തു​ട​രാ​നു​ള്ള ലൈ​സ​ന്‍​സ് റ​ദ്ദാ​ക്ക​പ്പെ​ടാം (Berufsverbot).

ന​ഴ്സു​മാ​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍:

ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലെ സം​ഭ​വ​ത്തി​ല്‍ ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ഥി​നി​ക്ക് ജോ​ലി ന​ഷ്ട​പ്പെ​ടാ​ന്‍ പ്ര​ധാ​ന കാ​ര​ണം ഈ ​വ​കു​പ്പി​ന്‍റെ ലം​ഘ​ന​മാ​ണ്. വാ​ട്സ്ആ​പ്പ്/​സോ​ഷ്യ​ല്‍ മീ​ഡി​യ: ഒ​രു രോ​ഗി​യു​ടെ പേ​രോ അ​സു​ഖ​വി​വ​ര​മോ അ​ട​ങ്ങു​ന്ന ഫോ​ട്ടോ​യോ വീ​ഡി​യോ​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​ടു​ന്ന​ത് ഈ ​വ​കു​പ്പ് പ്ര​കാ​രം കു​റ്റ​ക​ര​മാ​ണ്.

സ്റ്റാ​ഫ് റൂ​മി​ലെ സം​സാ​രം: ജോ​ലി​ക്ക് ബ​ന്ധ​മി​ല്ലാ​ത്ത സു​ഹൃ​ത്തു​ക്ക​ളോ​ടോ കു​ടും​ബാം​ഗ​ങ്ങ​ളോ​ടോ രോ​ഗി​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. പേ​പ്പ​ര്‍ വ​ര്‍​ക്കു​ക​ള്‍: രോ​ഗി​യു​ടെ രേ​ഖ​ക​ള്‍ (Patient files) മ​റ്റു​ള്ള​വ​ര്‍ കാ​ണു​ന്ന രീ​തി​യി​ല്‍ അ​ശ്ര​ദ്ധ​മാ​യി വെ​ക്ക​രു​ത്.

നി​യ​മ​പ​ര​മാ​യ ഇ​ള​വു​ക​ള്‍ (എ​പ്പോ​ള്‍ വെ​ളി​പ്പെ​ടു​ത്താം?):

ചി​ല പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റാം:

രോ​ഗി രേ​ഖാ​മൂ​ലം അ​നു​വാ​ദം ന​ല്‍​കി​യാ​ല്‍.

മ​റ്റൊ​രു ഡോ​ക്ട​ര്‍​ക്കോ ന​ഴ്സി​നോ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി വി​വ​രം ന​ല്‍​കേ​ണ്ടി വ​ന്നാ​ല്‍, കോ​ട​തി ഉ​ത്ത​ര​വ് ഉ​ണ്ടെ​ങ്കി​ല്‍.

ഒ​രു വ​ലി​യ കു​റ്റ​കൃ​ത്യം ത​ട​യാ​ന്‍ (ഉ​ദാ​ഹ​ര​ണ​ത്തി​ന് കൊ​ല​പാ​ത​ക ഭീ​ഷ​ണി) വി​വ​രം ന​ല്‍​കേ​ണ്ടി വ​ന്നാ​ല്‍.

ചു​രു​ക്ക​ത്തി​ല്‍, ജ​ര്‍​മ്മ​നി​യി​ല്‍ ഒ​രാ​ളു​ടെ സ്വ​കാ​ര്യ​ത എ​ന്ന​ത് പ​വി​ത്ര​മാ​ണ്. അ​ത് ലം​ഘി​ക്കു​ന്ന​ത് നി​ങ്ങ​ളു​ടെ ക​രി​യ​റി​നെ ത​ന്നെ ബാ​ധി​ക്കും.

Kerala

ന​ഴ്സു​മാ​രു​ടെ വേ​ത​ന വ​ർ​ധ​ന​വ്; സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് ആ​സാ​ദ് മൂ​പ്പ​ൻ

തി​രു​വ​ന​ന്ത​പു​രം: മി​നി​മം വേ​ത​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​ർ ന​ട​ത്തി​യ സ​മ​ര​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ആ​സ്റ്റ​ർ ഡി​എം ഹെ​ൽ​ത്ത് കെ​യ​ർ എം​ഡി ആ​സാ​ദ് മൂ​പ്പ​ൻ.

ന​ഴ്സു​മാ​ർ​ക്ക് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​ര​മു​ള്ള മി​നി​മം വേ​ത​നം ന​ൽ​കു​മെ​ന്ന് ആ​സാ​ദ് മൂ​പ്പ​ൻ പ​റ​ഞ്ഞു.കേ​ര​ള​ത്തി​ലെ ന​ഴ്‌​സു​മാ​ർ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള ആ​ശ​ങ്ക​ക​ൾ ത​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്നെ​ന്നും സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളെ ആ​സ്റ്റ​ർ പി​ന്തു​ണ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​മ്പോ​ഴും രോ​ഗീ​പ​രി​ച​ര​ണ​ത്തി​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന ന​ഴ്‌​സിം​ഗ് സ​മൂ​ഹ​ത്തോ​ട് ഈ ​അ​വ​സ​ര​ത്തി​ൽ പ്ര​ത്യേ​കം ന​ന്ദി പ​റ​യു​ന്നു. അ​വ​രു​ടെ പ്രൊ​ഫ​ഷ​ണ​ലി​സ​വും സേ​വ​ന​മ​നോ​ഭാ​വ​വും ന​ഴ്‌​സിം​ഗ് തൊ​ഴി​ലി​ന്‍റെ ഉ​ദാ​ത്ത​മാ​യ മാ​തൃ​ക​യാ​ണെ​ന്നും ആ​സാ​ദ് മൂ​പ്പ​ൻ പ്ര​തി​ക​രി​ച്ചു.

 

CAREER DEEPIKA

ജ​​ർ​​മ​​നി​​യി​​ൽ വൊ​​ക്കേ​​ഷ​ണ​​ൽ ന​​ഴ്‌​​സിം​ഗ് പ​​രി​​ശീ​​ല​​നം

ജ​​ർ​​മ​​നി​​യി​​ൽ ര​ജി​​സ്റ്റേ​ർ​​ഡ് ന​​ഴ്സ‌​​സ് ആ​​യി പ്രാ​​ക്ടീ​​സ് ചെ​​യ്യാ​​നു​​ള്ള വൊ​​ക്കേ​​ഷ​ണ​ൽ ന​​ഴ്സിം​ഗ് പ​​രി​​ശീ​​ല​​ന​​ത്തി​​ന് പ്ല​​സ് ടു ​​ക​​ഴി​ഞ്ഞ​​വ​​ർ​​ക്ക് അ​​വ​​സ​​രം.

നോ​​ർ​​ക്ക റൂ​​ട്സ് ട്രി​​പ്പി​​ൾ വി​​ൻ ട്രെ​​യി​​നി പ്രോ​​ഗ്രാ​​മി​​ന്‍റെ മൂ​​ന്നാ​​മ​​ത്തെ ബാ​​ച്ചി​​ലേ​​ക്ക് ഇ​​പ്പോ​​ൾ അ​​പേ​​ക്ഷി​​ക്കാം. സ്റ്റൈ​പ​​ൻ​​ഡ് ല​​ഭി​​ക്കും.

ജ​​ർ​​മ​​നി​​യി​​ലെ കെ​​യ​​ർ ഹോ​​മു​​ക​ളി​​ലും ആ​​ശു​​പ​​ത്രി​​ക​​ളി​​ലു​​മു​​ള്ള 20 ഒ​​ഴി​​വി​ലാ​​ണ് നി​​യ​​മ​​നം. മാ​​ർ​​ച്ച് 1ന് 18​​നും 27 നും ​​ഇ​​ട​​യി​​ൽ പ്രാ​​യ​​മു​​ള​​ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​ണ് അ​​വ​​സ​​രം.

യോ​​ഗ്യ​​ത: ബ​​യോ​​ള​​ജി ഉ​​ൾ​​പ്പെ​​ടു​​ന്ന സ​​യ​​ൻ​​സ് സ്ട്രീ​​മി​​ൽ, പ്ല​​സ് ടു​​വി​​ന് 60% മാ​​ർ​​ക്ക് വേ​​ണം. ജ​​ർ​​മ​​ൻ ഭാ​​ഷ​​യി​​ൽ B1, B2 ലെ​​വ​​ൽ പാ​​സാ​​ക​​ണം. (ഗോ​​യ്ഥേ, ടെ​​ൽ​​ക്, OSD, TestDafഎ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്ന്).

അ​​പേ​​ക്ഷ: മാ​​ർ​​ച്ച് ഏ​​ഴി​​ന​​കം വെ​​ബ് സൈ​​റ്റു​​ക​​ൾ (www.norkaroots.kerala. gov.in, www.nifl.norkaroots.org) വ​​ഴി അ​​പേ​​ക്ഷി​​ക്ക​​ണം. അ​​ഭി​​മു​​ഖം മാ​​ർ​​ച്ച് അ​​വ​സാ​​ന ആ​​ഴ്‌​​ച​​യി​​ൽ.

പ​​രി​​ശീ​​ല​​നം: ജ​​ർ​​മ​​ൻ ഭാ​​ഷാ പ​​രി​​ശീ​​ല​​നം (ബി 2​​ലെ​​വ​​ൽ വ​​രെ) ല​​ഭി​​ക്കും. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക്: 0471-2770577, 2770536, 2770566, 1800 425 3939 (ഇ​​ന്ത്യ​​യി​​ൽ) +91-8802012345 (2) (വി​ദേ​​ശ​​ത്തു​​നി​​ന്നു മി​​സ്‌​​ഡ് കോ​​ൾ സ​​ർ​​വീ​​സ്).

Kerala

'മന്ത്രിക്കൊപ്പം ഫോട്ടോയെടുത്തത് പിന്തുണയറിയിക്കാൻ, അഭിനയമെന്ന പ്രചാരണം മനുഷ്യത്വമില്ലായ്മ': നഴ്സിന്‍റെ കുറിപ്പ്

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്ന മന്ത്രി വീണാ ജോർജിനൊപ്പം ഫോട്ടോ എടുത്തതിൽ വിശദീകരണവുമായി നഴ്സ് പി.സി. സ്മിത.

കടുത്ത ശരീര വേദനയ്‌ക്കൊപ്പം മന്ത്രിക്ക് മാനസിക വിഷമവും ഉണ്ടായിരുന്നു. മന്ത്രി അഭിനയിച്ചുവെന്നും നാടകം കളിച്ചു എന്നെല്ലാമുള്ള പ്രചാരണം മനുഷ്യത്വമില്ലായ്മയാണ്. മന്ത്രിക്കൊപ്പം ഫോട്ടോ എടുത്തതും പോസ്റ്റ് ചെയ്തതും പിന്തുണ അറിയിക്കാനാണെന്നും സ്മിത ഫേസ്ബുക്കിൽ കുറിച്ചു.

മന്ത്രിക്ക് എംആർഐ സ്‌കാൻ ചെയ്തിരുന്നു. കടുത്ത കഴുത്തു വേദനയും ഉയർന്ന രക്തസമ്മർദവുമുണ്ടായിരുന്നു. രാത്രിയിൽ മന്ത്രി ഭക്ഷണം കഴിച്ചില്ല. രണ്ടു മണിക്കൂർ മാത്രമാണ് ഉറങ്ങിയത്. കടുത്ത ശരീര വേദനക്കൊപ്പം മന്ത്രി മാനസികമായി ഏറെ വിഷമം അനുഭവിക്കുന്നുവെന്ന് തങ്ങൾക്ക് മനസിലായെന്നും സ്മിത പറയുന്നു.

രാവിലെയും ഭക്ഷണം വേണ്ടെന്ന് പറഞ്ഞ മന്ത്രിയെ തങ്ങൾ നിർബന്ധിച്ച് ഒരു ഇഡലി കഴിപ്പിച്ചു. ആഹാരം കൊടുത്തതിനു ശേഷം കിടത്തുന്നതിനു മുൻപ് ഐസിയുവിലെ നഴ്‌സുമാരായ തങ്ങൾ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് മന്ത്രിയോട് ചോദിക്കുകയായിരുന്നു. മന്ത്രിയെ ചേർത്ത് പിടിച്ചുള്ള ഫോട്ടോ അങ്ങനെ എടുത്തതാണ്. തന്‍റെ ഉൾപ്പടെ പിന്തുണ അറിയിക്കൽ കൂടിയാണത്.

മന്ത്രിയെന്നതിന് അപ്പുറം സഹോദരതുല്യമായാണ് അവർ തങ്ങളോട് ഇടപെട്ടത്. അതുകൊണ്ടാണ് ഈ ഫോട്ടോ എടുത്തത്. മന്ത്രി അഭിനയിച്ചു, നാടകം കളിച്ചു എന്ന പ്രചാരണം മനുഷ്യത്വം ഇല്ലായ്മയാണ്. മന്ത്രി കാനുല ഇട്ടിട്ടുണ്ട്. ഭക്ഷണസമയം അത് ഡിസ്‌കണക്ട് ചെയ്തതാണ്. സൂചി ഇട്ടിട്ടുണ്ട്. മുൻപ് ഇട്ടയിടത്തു നിറം മാറ്റം ഉണ്ടായതു കൊണ്ട് കൈത്തണ്ടയുടെ ലോവർ ഭാഗത്താണ് ഇട്ടത്. ഇത്ര ക്രൂരത അരുത്. ദയവായി അല്പം ദയ കാണിക്കുക എന്ന് കുറിപ്പിൽ പറയുന്നു.

മന്ത്രിക്കൊപ്പം ഐസിയുവിൽവെച്ച് നഴ്‌സുമാർ എടുത്ത ചിത്രം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. മന്ത്രി കയ്യിലൊരു സൂചി പോലും വെക്കാതെയാണ് ആശുപത്രിയിൽ കഴിയുന്നത് എന്നടക്കമായിരുന്നു വിമർശനം.

NRI

പ്ല​സ്ടു ക​ഴി​ഞ്ഞ​വ​ര്‍​ക്ക് ജ​ര്‍​മ​നി​യി​ല്‍ സ്റ്റൈ​പ്പ​ൻ​ഡോ​ടെ ന​ഴ്സിം​ഗ് പ​ഠ​ന​ത്തി​ന് അ​വ​സ​രം

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്ടു​വി​നു​ശേ​ഷം ജ​ര്‍​മ​നി​യി​ല്‍ സൗ​ജ​ന്യ​വും സ്റ്റൈ​പ്പ​ൻ​ഡോ​ടെ​യു​മു​ള​ള ന​ഴ്സിം​ഗ് പ​ഠ​ന​ത്തി​നും തു​ട​ര്‍​ന്ന് ജോ​ലി​ക്കും അ​വ​സ​ര​മൊ​രു​ക്കു​ന്ന നോ​ര്‍​ക്ക റൂ​ട്ട്സ് ട്രി​പ്പി​ള്‍ വി​ന്‍ ട്രെ​യി​നി പ്രോ​ഗ്രാ​മി​ന്‍റെ (Ausbildung) മൂ​ന്നാ​മ​ത്തെ ബാ​ച്ചി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

നി​ല​വി​ല്‍ ജ​ര്‍​മ​നി​യി​ലെ കെ​യ​ര്‍ ഹോ​മു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലു​മു​ള​ള 20 ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് അ​വ​സ​രം. ജ​ര്‍​മ​നി​യി​ല്‍ ര​ജി​സ്ട്രേ​ഡ് ന​ഴ്സാ​യി പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന​തി​നു​ള​ള വൊ​ക്കേ​ഷ​ണ​ല്‍ ന​ഴ്സിം​ഗ് ട്രെ​യി​നിം​ഗാ​ണ് പ​ദ്ധ​തി വ​ഴി ല​ഭി​ക്കു​ന്ന​ത്.

ബ​യോ​ള​ജി ഉ​ള്‍​പ്പെ​ടു​ന്ന സ​യ​ന്‍​സ് സ്ട്രീ​മി​ല്‍, പ്ല​സ് ടു​വി​ന് കു​റ​ഞ്ഞ​ത് 60 ശ​ത​മാ​നം മാ​ര്‍​ക്കു​ണ്ടാ​ക​ണം. ഇ​തോ​ടൊ​പ്പം ജ​ര്‍​മ​ന്‍ ഭാ​ഷ​യി​ല്‍ B1, B2 ലെ​വ​ല്‍ പാ​സാ​യ​വ​രു​മാ​ക​ണം (ഗോ​യ്ഥേ, ടെ​ല്‍​ക്, OSD, TestDaf എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും) അ​പേ​ക്ഷ​ക​ര്‍.

താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് www.norkaroots.kerala.gov.in, www.nifl.norkaroots.org എ​ന്നീ വെ​ബ്സെെ​റ്റു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് മാ​ര്‍​ച്ച് ഏ​ഴി​ന​കം അ​പേ​ക്ഷ ന​ല്‍​കാ​വു​ന്ന​താ​ണ്. ഇ​തി​നാ​യു​ള​ള അ​ഭി​മു​ഖം മാ​ര്‍​ച്ച് അ​വ​സാ​ന ആ​ഴ്ച ന​ട​ക്കും.

ജ​ര്‍​മ​ന്‍ ഭാ​ഷ പ​രി​ശീ​ല​നം (ബി2 ​ലെ​വ​ല്‍ വ​രെ), നി​യ​മ​ന പ്ര​ക്രി​യ​യി​ലു​ട​നീ​ള​മു​ള​ള പി​ന്തു​ണ, ജ​ര്‍​മ​നി​യു​ടെ ആ​രോ​ഗ്യ പ​രി​പാ​ല​ന മേ​ഖ​ല​യി​ല്‍ തൊ​ഴി​ല്‍ സാ​ധ്യ​ത, ജ​ര്‍​മ​നി​യി​ലെ​ത്തി​യ ശേ​ഷം പ​ഠ​ന​സ​മ​യ​ത്ത് പ്ര​തി​മാ​സ സ്റ്റൈ​പ്പ​ൻ​ഡ് എ​ന്നി​വ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​ണ് പ​ദ്ധ​തി.

ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ മു​ന്‍​പ​രി​ച​യം (ഉ​ദാ. ജൂ​ണി​യ​ര്‍ റെ​ഡ്ക്രോ​സ് അം​ഗ​ത്വം) അ​ധി​ക​യോ​ഗ്യ​ത​യാ​യി പ​രി​ഗ​ണി​ക്കും. 18നും 27​നും (as on March 1, 2026) ഇ​ട​യി​ല്‍ പ്രാ​യ​മു​ള​ള കേ​ര​ളീ​യ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് പ്രോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ക.

നോ​ര്‍​ക്ക റൂ​ട്ട്സും ജ​ര്‍മന്‍ ഫെ​ഡ​റ​ല്‍ എം​പ്ലോ​യ്മെ​ന്‍റ് ഏ​ജ​ന്‍​സി​യും ജ​ര്‍​മ​ന്‍ ഏ​ജ​ന്‍​സി ഫോ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ കോഓ​പ്പ​റേ​ഷ​നും സം​യു​ക്ത​മാ​യാ​ണ് ട്രി​പ്പി​ള്‍ വി​ന്‍ ട്രെ​യി​നി പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: 0471 2770577, 2770536, 2770540, 2770539, 2770566 (ഓ​ഫീ​സ് സ​മ​യ​ത്ത്, പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ല്‍) എ​ന്നീ ന​മ്പ​റു​ക​ളി​ലോ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന നോ​ര്‍​ക്ക ഗ്ലോ​ബ​ല്‍ കോ​ണ്‍​ടാ​ക്ട് സെ​ന്‍ററി​ന്‍റെ ടോ​ള്‍ ഫ്രീ ​ന​മ്പ​റു​ക​ളാ​യ 1800 425 3939 (ഇ​ന്ത്യ​യി​ല്‍ നി​ന്നും) +91 8802 012 345 (വി​ദേ​ശ​ത്തു​നി​ന്നും, മി​സ്ഡ് കോ​ള്‍ സ​ര്‍​വീ​സ്) ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Kerala

വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം: ഡോ. ഷാഹിദയ്ക്കും നഴ്സിനും സസ്പെൻഷൻ

തിരുവനന്തപുരം: ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ പുന്നപ്ര നാൽപ്പതിൽച്ചിറയിൽ ഉഷ ജോസഫിന്‍റെ (51) വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം കണ്ടെത്തിയ സംഭവത്തിൽ സർജറി നടത്തിയ ഡോക്ടർ ഷാഹിദയ്ക്ക് സസ്പെൻഷൻ.

ഷാഹിദയ്ക്കു പുറമേ നഴ്സ് ധന്യയെയും സസ്പെൻഡ് ചെയ്തു. ചികിത്സാപ്പിഴവിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ 2021 ലായിരുന്നു ശസ്ത്രക്രിയ. വയറുവേദനയെത്തുടർന്ന് നടത്തിയ എക്സ്റേ പരിശോധനയിലാണ് ശസ്ത്രക്രിയ ഉപകരണം കണ്ടെത്തിയത്.

ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ​ഡോ. ലളിതാംബികയുടെ യൂണിറ്റിനു​ കീഴിൽ അസിസ്റ്റന്‍റ്​ ഡോ.ഷാഹീദയുടെ നേതൃത്വത്തിലുള്ള ടീമിനെ സഹായിക്കാൻ രണ്ട്​ ഡോക്ടർമാരും മൂന്ന്​ അനസ്​ത്യേഷ്യ ​ഡോക്ടർമാരും നഴ്​സിംഗ് ഓഫീസറും രണ്ട്​ നഴ്​സുമാരും ഉൾ​ക്കൊള്ളുന്ന ​മെഡിക്കൽ സംഘമാണ് 2021 മേയ് 12ന്​ ഉഷയുടെ ശസ്ത്രക്രിയ നടത്തിയത്.​

CAREER DEEPIKA

ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ്, ശി​പാ​യി ഫാ​ർ​മ, വു​മ​ൺ മി​ലി​റ്റ​റി പോ​ലീ​സ്

ഇ​​ന്ത്യ​​ൻ ഇ​​ക്ക​​ണോ​​മി​​ക് സ​​ർ​​വീ​​സ്, ഇ​​ന്ത്യ​​ൻ സ്റ്റാ​​റ്റി​​സ്റ്റി​​ക്ക​​ൽ സ​​ർ​​വീ​​സ് പ​​രീ​​ക്ഷ​​ക​​ൾ​ക്കു ​യുപിഎസ്‌സി വി​​ജ്‌​​ഞാ​​പ​​ന​​മാ​​യി. മാ​​ർ​​ച്ച് 3 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. ഐ​​ഇ​എ​​സി​​ൽ 16 ഒ​​ഴി​​വും ഐ​​എ​​സ്എ​​സി​​ൽ 28 ഒ​​ഴി​​വു​​മു​​ണ്ട്.

യോ​​ഗ്യ​​ത

ഐ​​ഇ​​എ​​സ്: ഇ​​ക്ക​​ണോ​​മി​​ക്സ്/​​അ​​പ്ലൈ​​ഡ് ഇ​​ക്ക​​ണോ​​മി​​ക്‌​​സ്/​​ബി​​സി​​ന​സ് ​ഇ​​ക്ക​​ണോ​​മി​​ക്സ്/ ഇ​​ക്ക​​ണോ​​മെ​​ട്രി​​ക്സ് ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദം. അ​​വ​​സാ​​ന വ​​ർ​​ഷ പ​​രീ​​ക്ഷ എ​​ഴു​​തു​​ന്ന​​വ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാം.


ഐ​​എ​​സ്എ​​സ്: സ്റ്റാ​​റ്റി​​സ്റ്റി​ക്സ്, മാ​​ത്ത​​മാ​​റ്റി​​ക്ക​​ൽ സ്റ്റാ​​റ്റി​​സ്റ്റി​​ക്‌​​സ്‌, അ​​പ്ലൈ​​ഡ് സ്റ്റാ​​റ്റി​​സ്റ്റി​ക്സ് എ​​ന്നി​​വ​​യി​​ൽ ഏ​​തെ​​ങ്കി​ലും ​ഒ​​രു വി​​ഷ​​യം പ​​ഠി​​ച്ചു​​ള്ള ബി​​രു​​ദം അ​​ല്ലെ​ങ്കി​​ൽ സ്റ്റാ​​റ്റി​​സ്റ്റി​​ക്സ്, മാ​​ത്ത​​മാ​​റ്റി​​ക്ക​​ൽ ​സ്റ്റാ​​റ്റി​​സ്റ്റി​ക്സ്, അ​​പ്ലൈ​​ഡ് സ്റ്റാ​​റ്റി​​സ്റ്റി​ക്സ് ​മാ‌​​സ്റ്റേ​​ഴ്‌​​സ് ബി​​രു​​ദം.

പ്രാ​​യം: 2026 ഓ​​ഗ​​സ്റ്റ് ഒ​​ന്നി​​ന് 21-30. പ​​ട്ടി​​ക​​വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് അ​​ഞ്ചും ഒ​​ബി​​സി വി​​ഭാ​​ഗ​​ത്തി​​നു മൂ​​ന്നും അം​​ഗ​​പ​​രി​​മി​​ത​​ർ​​ക്കു പ​​ത്തും വ​​ർ​​ഷം ഇ​​ള​​വു ല​​ഭി​​ക്കും. വി​​മു​​ക്‌​​ത​​ഭ​​ട​​ൻ​​മാ​​ർ​​ക്കും ഇ​​ള​​വു​​ണ്ട്.

തെ​​ര​​ഞ്ഞെ​​ടു​​പ്പ്: ര​​ണ്ടു ഘ​​ട്ട​​മാ​​യി. ആ​​ദ്യ ഘ​​ട്ടം എ​​ഴു​​ത്തു​​പ​​രീ​​ക്ഷ, തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു കേ​​ന്ദ്ര​​മു​​ണ്ട്. ര​​ണ്ടാം ഘ​​ട്ടം ഇ​​ന്‍റ​ർ​​വ്യൂ. പ​​രീ​​ക്ഷാ സി​​ല​​ബ​​സ് വെ​​ബ്സൈ​​റ്റി​​ൽ.

അ​​പേ​​ക്ഷാ​​ഫീ​​സ്: 200 രൂ​​പ. സ്ത്രീ​​ക​​ൾ​​ക്കും പ​​ട്ടി​​ക​​വി​​ഭാ​​ഗ​​ക്കാ​​ർ​​ക്കും ഭി​​ന്ന​​ശേ​ഷി​​ക്കാ​​ർ​​ക്കും ഫീ​​സി​​ല്ല. ഓ​​ൺ​​ലൈ​​നാ​​യും എ​​സ്ബി​​ഐ ശാ​​ഖ​​ക​​ൾ വ​​ഴി​​യും ഫീ​​സട​​യ്ക്കാം.

www.upsconline.nic.in എ​​ന്ന വെ​​ബ്സൈ​​റ്റിലൂടെ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാം.

NRI

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ജ​ർ​മ​നി വി​ളി​ക്കു​ന്നു; നോ​ര്‍​ക്ക ട്രി​പ്പി​ള്‍ വി​ന്‍ പ​ദ്ധ​തി വ​ഴി അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ നി​ന്നും ജ​ർ​മ​നി​യി​ലേ​ക്കു​ള്ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റി​നാ​യു​ള്ള നോ​ര്‍​ക്ക ട്രി​പ്പി​ള്‍ വി​ന്‍ കേ​ര​ള പ​ദ്ധ​തി​യു​ടെ എ​ട്ടാം ഘ​ട്ട​ത്തി​ലെ 250 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബി​എ​സ്‌​സി, ജ​ന​റ​ല്‍ ന​ഴ്സിം​ഗാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത.

ബി​എ​സ്‌​സി, പോ​സ്റ്റ് ബേ​സി​ക് ബി​എ​സ്‌​സി യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് ഒ​രു വ​ര്‍​ഷ​ത്തേ​യും ജ​ന​റ​ല്‍ ന​ഴ്സിം​ഗ് പാ​സാ​യ​വ​ര്‍​ക്ക് മൂ​ന്നു വ​ര്‍​ഷ​ത്തെ​യും പ്ര​വൃ​ത്തി പ​രി​ച​യം നി​ര്‍​ബ​ന്ധ​മാ​ണ്. അ​പേ​ക്ഷ​ക​ര്‍ ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ക്ലി​നി​ക്ക​ല്‍ മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്തി​രി​ക്ക​ണം.

അ​പേ​ക്ഷി​ക്കു​ന്ന സ​മ​യ​ത്ത് പ​ര​മാ​വ​ധി ക​രി​യ​ര്‍ ഗ്യാ​പ്പ് ഒ​രു വ​ര്‍​ഷ​ത്തി​ല​ധി​കം ആ​ക​രു​ത്. ഉ​യ​ര്‍​ന്ന പ്രാ​യ​പ​രി​ധി 2026 മേ​യ് 31ന് 36 ​വ​യ​സ് ക​വി​യ​രു​ത്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍​ക്ക് നോ​ര്‍​ക്ക റൂ​ട്ട്സ്, എ​ന്‍​ഐ​എ​ഫ്എ​ല്‍ എ​ന്നീ വെ​ബ്സൈ​റ്റു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ഈ ​മാ​സം 23ന​കം അ​പേ​ക്ഷ ന​ല്‍​കാ​വു​ന്ന​താ​ണ്.

200ല​ധി​കം ബെ​ഡ്ഡു​ക​ളു​ള്ള ആ​ശു​പ​ത്രി​ക​ളി​ലോ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലോ പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കും. വ​യോ​ജ​ന പ​രി​ച​ര​ണ​ത്തി​ല്‍ ജി​രി​യാ​ട്രി​ക്സ് അ​ല്ലെ​ങ്കി​ല്‍ ദീ​ര്‍​ഘ​കാ​ല പ​രി​ച​ര​ണം, ആ​ശു​പ​ത്രി​ക്ക് പു​റ​ത്തു​ള്ള ഹോം ​കെ​യ​ര്‍, ന​ഴ്സിം​ഗ് ഹോം, ​പ്ര​ത്യേ​കി​ച്ച് ഇ​ന്‍​പേ​ഷ്യ​ന്‍റ് പ​രി​ച​യ​മോ ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്ര​വൃ​ത്തി പ​രി​ച​യ​മോ ഉ​ണ്ടാ​യി​രി​ക്ക​ണം.

ഐ​സി​യു, ഇ​ന്‍റ​ര്‍​മീ​ഡി​യ​റ്റ് കെ​യ​ര്‍ യൂ​ണി​റ്റ്, ജ​ന​റ​ല്‍ വാ​ര്‍​ഡ്, സ​ര്‍​ജി​ക്ക​ല്‍ മെ​ഡി​ക്ക​ല്‍ വാ​ര്‍​ഡു​ക​ള്‍, ന്യൂ​റോ​ള​ജി, ഓ​ങ്കോ​ള​ജി, ഓ​ര്‍​ത്തോ​പീ​ഡി​ക്സ് എ​ന്നി​വ​യി​ലെ പ്ര​വൃ​ത്തി പ​രി​ച​യ​വും പ​രി​ഗ​ണി​ക്കും. എ​ന്നാ​ല്‍ എ​മ​ര്‍​ജ​ന്‍​സി വി​ഭാ​ഗം, എ​ന്‍​ഐ​സി​യു , പീ​ഡി​യാ​ട്രി​ക്സ്, പി​ഐ​സി​യു, സ്കൂ​ള്‍ ന​ഴ്സിം​ഗ്, വാ​ക്സീ​നേ​ഷ​ന്‍ ന​ഴ്സിം​ഗ്, ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് എ​ന്നി​വ​യി​ല്‍ മാ​ത്രം പ​രി​മി​ത​മാ​യ പ്ര​വൃ​ത്തി പ​രി​ച​യം പ​രി​ഗ​ണി​ക്ക​പ്പെ​ടു​ക​യി​ല്ല. ‌

പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍​ക്ക് ജ​ർ​മ​ന്‍ ഭാ​ഷാ​പ​രി​ജ്ഞാ​നം നി​ര്‍​ബ​ന്ധ​മി​ല്ല. പ്രാ​ഥ​മി​ക ത​ല അ​ഭി​മു​ഖ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍ ജ​ർ​മ​ന്‍ ഭാ​ഷ​യി​ല്‍ ബി1 ​ലെ​വ​ല്‍ പ​രി​ശീ​ല​നം നേ​ടേ​ണ്ട​താ​ണ്.

എ2 ​ലെ​വ​ലി​ല്‍ 70 ശ​ത​മാ​നം നേ​ടു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ പ്രോ​ഗ്രാ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തും കോ​ഴ്സ് ഫീ ​തി​രി​കെ ന​ല്‍​കു​ന്ന​തു​മാ​ണ്. 70 ശ​ത​മാ​നം മാ​ര്‍​ക്കോ​ടെ എ1 ​ലെ​വ​ല്‍ പൂ​ര്‍​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് കോ​ഴ്സ് ഫീ​യു​ടെ ബാ​ക്കി തു​ക തി​രി​കെ ന​ല്‍​കു​ന്ന​തു​മാ​ണ്.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് വി​മാ​ന ടി​ക്ക​റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ ചെ​ല​വു​ക​ളും സൗ​ജ​ന്യ​മാ​ണ്. കേ​ര​ളീ​യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍​ക്ക് മാ​ത്ര​മാ​യി​രി​ക്കും ട്രി​പ്പി​ള്‍ വി​ന്‍ പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​നാ​വു​ക.

നോ​ര്‍​ക്ക റൂ​ട്ട്സും ജ​ർ​മ​ന്‍ ഫെ​ഡ​റ​ല്‍ എം​പ്ലോ​യ്മെ​ന്‍റ് ഏ​ജ​ന്‍​സി​യും ജ​ർ​മ​ന്‍ ഏ​ജ​ന്‍​സി ഫോ​ര്‍ ഇ​ന്‍റ​നാ​ഷ​ന​ല്‍ കോ-​ഓ​പ്പ​റേ​ഷ​നും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റ് പ​ദ്ധ​തി​യാ​ണ് ട്രി​പ്പി​ള്‍ വി​ന്‍ കേ​ര​ള.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0471-2770577, 2770536, 2770540, 2770548 എ​ന്നീ ന​മ്പ​റു​ക​ളി​ലോ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന നോ​ര്‍​ക്ക ഗ്ലോ​ബ​ൽ കോ​ണ്‍​ടാ​ക്ട് സെ​ന്‍റ​റി​ന്‍റെ ടോ​ള്‍ ഫ്രീ ​ന​മ്പ​റു​ക​ളാ​യ 1800 425 3939 (ഇ​ന്ത്യ​യി​ല്‍ നി​ന്നും) +91-8802 012 345 (വി​ദേ​ശ​ത്തു​നി​ന്നും, മി​സ്സ്ഡ് കോ​ള്‍ സ​ർ​വീ​സ്) ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

National

പ്ര​ണ​യ വി​വാ​ഹ​ത്തി​ന് എ​തി​ർ​ത്തു; മാ​താ​പി​താ​ക്ക​ളെ വി​ഷം കുത്തിവച്ച് കൊ​ന്ന് യു​വ​തി

ഹൈ​ദ​രാ​ബാ​ദ്: പ്ര​ണ​യ വി​വാ​ഹ​ത്തെ എ​തി​ർ​ത്ത മാ​താ​പി​താ​ക്ക​ളെ വി​ഷം കുത്തിവച്ച് കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി അ​റ​സ്റ്റി​ൽ. തെ​ല​ങ്കാ​ന​യി​ലെ വി​കാ​രാ​ബാ​ദി​ലാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യ ന​ക്ക​ല സു​രേ​ഖ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സു​രേ​ഖ ഒ​രു യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ മാ​താ​പി​താ​ക്ക​ൾ ഈ ​ബ​ന്ധ​ത്തെ എ​തി​ർ​ത്തു. ഇ​തേ​ചൊ​ല്ലി സു​രേ​ഖ​യും മാ​താ​പി​താ​ക്ക​ളും ത​മ്മി​ൽ പ​തി​വാ​യി വ​ഴ​ക്കു​ണ്ടാ​യി​രു​ന്ന​താ​യി അ​യ​ൽ​വാ​സി​ക​ൾ പ​റ​ഞ്ഞു.

വി​വാ​ഹ​ത്തി​ന് മാ​താ​പി​താ​ക്ക​ൾ ഒ​രി​ക്ക​ലും അ​നു​വാ​ദം ന​ൽ​കി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ സു​രേ​ഖ ഇ​വ​രെ കൊ​ല​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു. ജോ​ലി ചെ​യ്തി​രു​ന്ന ആ​ശു​പ​ത്രി​യി​ൽ നി​ന്നും മോ​ഷ്ടി​ച്ച മ​രു​ന്നു​ക​ൾ ഉ​യ​ർ​ന്ന അ​ള​വി​ൽ സു​രേ​ഖ മാ​താ​പി​താ​ക്ക​ളി​ൽ കു​ത്തി​വ​ച്ചു.

കു​ഴ​ഞ്ഞു​വീ​ണ ഇ​വ​രെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ ഇ​രു​വ​രു​ടെ​യും ശ​രീ​ര​ത്തി​ൽ ഉ​യ​ർ​ന്ന അ​ള​വി​ൽ മ​രു​ന്ന് കു​ത്തി​വ​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു,

മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളെ​യും അ​യ​ൽ​വാ​സി​ക​ളെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. തു​ട​ർ​ന്ന് സു​രേ​ഖ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. സു​രേ​ഖ​യ്ക്കെ​തി​രെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്ത് മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി. കോ​ട​തി ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പ്ര​തി​യു​ടെ ഫോ​ൺ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

International

സാറാ മുല്ലള്ളി കാന്‍റർബറി ആർച്ച്ബിഷപ്പായി ചുമതലയേറ്റു

ലണ്ടൻ: ചർച്ച് ഓഫ് ഇംഗ്ലണ്ടിന്‍റെ കാന്‍റർബറി ആർച്ച്ബിഷപ്പായി സാറാ മുല്ലള്ളി ചുമതലയേറ്റു.
ബുധനാഴ്ച രാവിലെ സെന്‍റ് പോൾസ് കത്തീഡ്രലിലേക്കു പ്രവേശിച്ച സാറാ മുല്ലള്ളി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആംഗ്ലിക്കൻ വിശ്വാസികളുടെ ആത്മീയ നേതാവായാണ് തിരിച്ചിറങ്ങിയത്. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്‍റെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ് 63കാരിയായ സാറാ മുല്ലള്ളി. അമേരിക്കയിലെ എപ്പിസ്കോപ്പൽ ചർച്ച് ഉൾപ്പെടെയുള്ള ആഗോള ആംഗ്ലിക്കൻ കൂട്ടായ്മയ്ക്ക് ഔദ്യോഗികമായി ഒരു ഭരണത്തലവനില്ലെങ്കിലും കാന്‍റർബറി ആർച്ച്ബിഷപ്പാണ് പരമ്പരാഗതമായി അതിന്‍റെ ആത്മീയ നേതാവായി പരിഗണിക്കപ്പെടുന്നത്.

കാൻസർ നഴ്സായിരുന്ന സാറാ മുല്ലള്ളി, നാലു മാസം മുമ്പു പ്രഖ്യാപിക്കപ്പെട്ട പുതിയ ദൗത്യം നിയമപരമായ ചടങ്ങുകളിലൂടെ ഔദ്യോഗികമായി ഏറ്റെടുത്തു. ദീർഘമായ തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കിയ ശേഷം മുല്ലള്ളി കരഘോഷങ്ങളോടെയാണ് വിശ്വാസികൾ വരവേറ്റത്. 1994ൽ വനിതാ പുരോഹിതർക്കും 2015ൽ ആദ്യ വനിതാ ബിഷപ്പിനും ചർച്ച് ഓഫ് ഇംഗ്ലണ്ട് അനുമതി നൽകിയിരുന്നു.

സ്ത്രീകളുടെ പദവി, എൽജിബിടിക്യു വിഭാഗത്തോടുള്ള നിലപാട് തുടങ്ങിയ വിഷയങ്ങളിൽ ഭിന്നത നിലനിൽക്കുന്ന ആംഗ്ലിക്കൻ കൂട്ടായ്മയിൽ ഈ നിയമനം കൂടുതൽ തർക്കങ്ങൾക്കു വഴിമാറാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. മുല്ലള്ളിയുടെ നിയമനം ഭിന്നിപ്പുണ്ടാക്കുന്നതാണെന്ന് ആംഗ്ലിക്കൻ സംഘടനയായ ഗാഫ്കോൺ ആരോപിച്ചിരുന്നു. സ്വവർഗ വിവാഹങ്ങളെ പിന്തുണയ്ക്കുന്ന മുല്ലള്ളിയുടെ നിലപാട് സഭയുടെ വിശ്വാസപ്രമാണങ്ങൾക്കു വിരുദ്ധമാണെന്നു റുവാണ്ടൻ ആഗ്ലിംക്കൻ ആർച്ച്ബിഷപ്പ് ലോറന്‍റ് മബണ്ട കുറ്റപ്പെടുത്തി. ലൈംഗികാതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് 2024 നവംബറിൽ രാജിവച്ച ജസ്റ്റിൻ വെൽബിക്കു പകരമായാണ് മുല്ലള്ളി എത്തുന്നത്.

17 അംഗ കമ്മീഷൻ നാമനിർദേശം ചെയ്ത സാറാ മുല്ലള്ളിയുടെ നിയമനത്തിനു സഭയുടെ പരമാധികാരിയായ ചാൾസ് മൂന്നാമൻ രാജാവ് അംഗീകാരം നൽകി. മാർച്ച് 25ന് കാന്‍റർബറി കത്തീഡ്രലിൽ നടക്കുന്ന ചടങ്ങിൽ സാറാ മുല്ലള്ളി ഔദ്യോഗികമായി ആർച്ച്ബിഷപ്പായി അവരോധിക്കപ്പെടും.

NRI

ഇ​ൻ​ഫോ​ക് പു​തി​യ പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ ന​ഴ്സ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് (ഇ​ൻ​ഫോ​ക്) 2026 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. അ​ബ്ബാ​സി​യ ഹെ​വ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് വി​ജേ​ഷ് വേ​ലാ​യു​ധ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി നി​സി മാ​ത്യു സ്വാ​ഗ​തം പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ബി ജോ​സ​ഫ് വാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് ഷാ ​സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷൈ​ജു കൃ​ഷ്ണ​ൻ, അ​നീ​ഷ് പൗ​ലോ​സ്, കെ.​കെ. ഗി​രീ​ഷ്, സു​ബി​ൻ രാ​ജു, സാ​ജ​ൻ മാ​ത്യു, റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ ബി​ബി​ൻ ജോ​ർ​ജ് പു​തി​യ ക​മ്മി​റ്റി​യെ അ​വ​ത​രി​പ്പി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: വി​ജേ​ഷ് വേ​ലാ​യു​ധ​ൻ (പ്ര​സി​ഡ​ന്‍റ്), ഷൈ​ജു കൃ​ഷ്ണ​ൻ, രാ​ഖി ജോ​മോ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​ബി ജോ​സ​ഫ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) ബി​നു​മോ​ൾ ജോ​സ​ഫ്, നി​സി മാ​ത്യു (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) കെ.​എ​സ് മു​ഹ​മ്മ​ദ് ഷാ (ട്ര​ഷ​റ​ർ) ഷൈ​നി ഐ​പ്പ്, സ​തീ​ഷ് ക​രു​ണാ​ക​ര​ൻ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), അം​ബി​ക ഗോ​പ​ൻ, സി​ജോ കു​ഞ്ഞു​കു​ഞ്ഞ് (പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ).

രാ​ജ​ല​ക്ഷ്മി ഷൈ​മേ​ഷ്, അ​ല​ക്‌​സ് ഉ​തു​പ്പ്, ചി​ന്നു സ​ത്യ​ൻ (ആ​ർ​ട്സ്), ഷ​റ​ഫു​ദ്ദീ​ൻ ഹം​സ, മ​ഞ്ജു​ള ഷി​ജോ, ടി.​വി. അ​നീ​ഷ്, (പ്ര​ഫ​ഷ​ണ​ൽ ഡെ​വ​ല​പ്മെ​ന്‍റ്) സു​ബി​ൻ രാ​ജു, സാ​ജ​ൻ മാ​ത്യു, മ​നോ​ജ് എ​സ്. പി​ള്ള (മീ​ഡി​യ & പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ്), ഹി​മ ഷി​ബു, അ​നീ​ഷ് പൗ​ലോ​സ്, കെ.​കെ. ഗി​രീ​ഷ് (മെ​മ്പ​ർ​ഷി​പ്പ് ക​മ്മി​റ്റി), മ​ജോ മാ​ത്യു, അ​നീ​ഷ് കു​മാ​ർ, ശ​ര​ത് നാ​യ​ർ (സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ), ബി​ബി​ൻ ജോ​ർ​ജ്, ലി​യോ അ​വ​റാ​ച്ച​ൻ, ഡെ​ന്നി​സ് സാ​ജ​ൻ (സ്പോ​ർ​ട്സ്).

കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ ന​ഴ്സു​മാ​രു​ടെ ഐ​ക്യം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നോ​ടൊ​പ്പം അം​ഗ​ങ്ങ​ളു​ടെ പ്ര​ഫ​ഷ​ണ​ൽ, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ലെ പു​രോ​ഗ​തി ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് സം​ഘ​ട​ന​യു​ടെ ല​ക്ഷ്യ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

തു​ട​ർ​ന്ന് ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ളു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കി. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ന​ഴ്സ​സ് ദി​നാ​ഘോ​ഷം, സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ക​ലാ-​കാ​യി​ക പ​രി​പാ​ടി​ക​ൾ, വി​വി​ധ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ, സെ​മി​നാ​റു​ക​ൾ തു​ട​ങ്ങി​യ ഭാ​വി പ​രി​പാ​ടി​ക​ൾ യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു.

CAREER DEEPIKA

ബെ​ൽ​ജി​യ​ത്തി​ൽ 60 ന​ഴ്‌​സ്

കേ​ര​ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഒ​ഡെ​പെ​ക് മു​ഖേ​ന ബെ​ൽ​ജി​യ​ത്തി​ലേ​ക്ക് എ​ൽ​ഡേ​ർ​ലി കെ​യ​ർ ന​ഴ്‌​സു​മാ​രെ റി​ക്രൂ​ട്ട് ചെ​യ്യു​ന്നു. 60 ഒ​ഴി​വു​ണ്ട്.കേ​ര​ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഒ​ഡെ​പെ​ക് മു​ഖേ​ന ബെ​ൽ​ജി​യ​ത്തി​ലേ​ക്ക് എ​ൽ​ഡേ​ർ​ലി കെ​യ​ർ ന​ഴ്‌​സു​മാ​രെ റി​ക്രൂ​ട്ട് ചെ​യ്യു​ന്നു. 60 ഒ​ഴി​വു​ണ്ട്.


യോ​ഗ്യ​ത: ജി​എ​ൻ​എം/​ബി​എ​സ്‌​സി ന​ഴ്സിം​ഗ്/ പി​ബി​ബി​എ​ൻ, ഒ​രു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. IELTS പ​രീ​ക്ഷ​യി​ൽ എ​ല്ലാ മൊ​ഡ്യൂ​ളി​ലും 6.0 സ്കോ​ർ അ​ല്ലെ​ങ്കി​ൽ ഒ​ഇ​ടി പ​രീ​ക്ഷ​യി​ൽ എ​ല്ലാ മൊ​ഡ്യൂ​ളി​ലും സി ​ഗ്രേ​ഡ് നേ​ടി​യി​രി​ക്ക​ണം.


പ്രാ​യം: 36 ക​വി​യ​രു​ത്. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ​ക്ക് ആ​റു​മാ​സ​ത്തെ സൗ​ജ​ന്യ ഡ​ച്ച് ഭാ​ഷാ പ​രി​ശീ​ല​നം ന​ൽ​കും. 2026 ജൂ​ലൈ​മു​ത​ൽ ഡി​സം​ബ​ർ​വ​രെ​യാ​യി​രി​ക്കും പ​രി​ശീ​ല​നം. പ​രി​ശീ​ല​ന കാ​ല​ത്ത് 15,000 രൂ​പ പ്ര​തി​മാ​സ സ്റ്റൈ​പ്പ​ൻ​ഡും ന​ൽ​കും. 


പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് 2027 ജ​നു​വ​രി​യി​ൽ ബെ​ൽ​ജി​യ​ത്തി​ലേ​ക്ക് യാ​ത്രതി​രി​ക്കാം. ശ​മ്പ​ള​ത്തി​നു പു​റ​മേ താ​മ​സ​സൗ​ക​ര്യം, വീ​സ, എ​യ​ർ ടി​ക്ക​റ്റ് എ​ന്നി​വ സൗ​ജ​ന്യമാ​യി ന​ൽ​കും.


ബ​യോ​ഡേ​റ്റ, പാ​സ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പ്, IELTS/OET സ​ർ​ട്ടി ഫി​ക്ക​റ്റ്, വി​ദ്യാ​ഭ്യാ​സ, പ്ര​വൃ​ത്തി പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ എ​ന്നി​വ ജ​നു​വ​രി 26ന് ​മു​ന്പ് [email protected] എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് അ​യ​യ്ക്ക​ണം.


വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക്: https://odepc.kerala.gov.in/recruitments-aurora-nurses-recruitment-to-belgium എ​ന്ന വെ​ബ് പേ​ജ് സ​ന്ദ​ർ​ശി​ക്കു​ക. 

ഫോ​ൺ: 0471-2329440/41/42/43/45; Mob: 77364 96574.

National

ചികിത്സാപ്പിഴവ്: കുഞ്ഞിന്‍റെ തള്ളവിരൽ നഴ്സ് മുറിച്ചു

ഇ​​​ൻ​​​ഡോ​​​ർ: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​കി​​ത്സാ​​പ്പിഴ​​വ്. ഒ​​ന്ന​​ര​​മാ​​സം പ്രാ​​യ​​മു​​ള്ള കു​​ഞ്ഞി​​ന്‍റെ ത​​ള്ള​​വി​​ര​​ൽ മുറിച്ചു. ഇ​​​ൻ​​​ഡോ​​​റി​​​ലെ മ​​​ഹാ​​​രാ​​​ജാ യ​​​ശ്വ​​​ന്ത് റാ​​​വു ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ബു​​​ധ​​​നാ​​​ഴ്ച​ ചി​​കി​​ത്സ​​ക്കി​​ടെയാണ് കു​​​ഞ്ഞി​​​ന്‍റെ ത​​​ള്ള​​​വി​​​ര​​​ൽ ന​​​ഴ്സ് മു​​​റി​​​ച്ചത്.

സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​യിൽ ന​​ട​​ന്ന സം​​ഭ​​വ​​ത്തി​​ൽ ന​​​ഴ്സി​​​നെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ന്യൂ​​​മോ​​​ണി​​​യയ്​​​ക്ക് ചി​​​കി​​​ത്സ തേ​​​ടി​​​യെ​​​ത്തി​​​യ കു​​​ഞ്ഞി​​​നാ​​​ണ് കു​​ത്തി​​വ​​യ്പി​​നു​​ള്ള ചെ​​​റി​​​യ ട്യൂ​​​ബ് മു​​​റി​​​ച്ചു​​​മാ​​​റ്റു​​ന്ന​​തി​​നി​​ടെ അ​​​പ​​​ക​​​ടം സം​​​ഭ​​​വി​​​ച്ച​​​ത്.

ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ വി​​​ര​​​ൽ തു​​​ന്നി​​​ച്ചേ​​​ർ​​​ത്തി​​​ട്ടു​​​ണ്ട്. ജാ​​​ഗ്ര​​​ത​​​ക്കു​​​റ​​​വ് കാ​​​ട്ടി​​​യ മ​​​റ്റ് മൂ​​​ന്ന് മു​​​തി​​​ർ​​​ന്ന ന​​​ഴ്സു​​​മാ​​​രു​​​ടെ ഒ​​​രു മാ​​​സ​​​ത്തെ ശ​​​ന്പ​​​ളം ത​​​ട​​​ഞ്ഞു​​​വ​​​യ്ക്കാ​​​നും തീ​​​രു​​​മാ​​​ന​​​മാ​​​യി.

Kerala

മ​ല​പ്പു​റ​ത്ത് സ്‌​കൂ​ട്ട​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ന​ഴ്സി​ന് ദാ​രു​ണാ​ന്ത്യം

മ​ല​പ്പു​റം: മാ​ന​ത്തു​മം​ഗ​ല​ത്ത് സ്‌​കൂ​ട്ട​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ന​ഴ്സി​ന് ദാ​രു​ണാ​ന്ത്യം. വ​ല​മ്പൂ​ര്‍ പൂ​പ്പ​ലം പാ​റ​ക്ക​ല്‍ വീ​ട്ടി​ല്‍ പി.​കെ. സു​ജാ​ത​യാ​ണ് (49) മ​രി​ച്ച​ത്. പെ​രി​ന്ത​ല്‍​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സാ​യി​രു​ന്നു സു​ജാ​ത.

ബു​ധ​നാ​ഴ്ച രാ​വി​ലെ 7.50ന് ​ആ​യി​രു​ന്നു പെ​രി​ന്ത​ല്‍​മ​ണ്ണ-​ഊ​ട്ടി റോ​ഡി​ല്‍ മാ​ന​ത്തു​മം​ഗ​ല​ത്ത് അ​പ​ക​ടം ന​ട​ന്ന​ത്. ച​ര​ക്കു​ക​യ​റ്റി​യെ​ത്തി​യ ലോ​റി നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

സു​ജാ​ത​യെ സ​മീ​പ​ത്തെ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക്ക​ള്‍: ദേ​വി ഗി​രി​ജ, സ​ഹ​സ്ര​നാ​ഥ​ന്‍.

International

സ​ഹ​പ്ര​വ​ർ​ത്ത​ക​രെ പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം ഇ​ന്ത്യ​യി​ലേ​ക്ക് മു​ങ്ങി; മ​ല​യാ​ളി ന​ഴ്സി​നെ തി​രി​ക​യെ​ത്തി​ച്ച് ജ​യി​ലി​ല​ട​ച്ച് ബ്രിട്ട​ൻ

ല​ണ്ട​ൻ: സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ പെ​ൺ​കു​ട്ടി​ക​ളെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം സ്കോ​ട്‌​ല​ൻ​ഡി​ൽ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് മു​ങ്ങി​യ മ​ല​യാ​ളി ന​ഴ്സി​നെ തി​രി​ക​യെ​ത്തി​ച്ച് അ​റ​സ്റ്റ് ചെ​യ്തു.

ഹാ​മി​ല്‍​ട്ട​ണ്‍ നി​വാ​സി​യാ​യ നൈ​ജി​ല്‍ പോ​ളി(47)​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ബ്രി​ട്ടീ​ഷ് പൗ​ര​ത്വ​മു​ള്ള ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​ണ് നൈ​ജി​ല്‍ പോ​ള്‍. ഇ​യാ​ളെ കോ​ട​തി ഏ​ഴു​വ​ർ​ഷ​വും ഒ​ൻ​പ​തു​മാ​സ​വും ക​ഠി​ന ത​ട​വി​ന് ശി​ക്ഷി​ച്ചു. ജ​യി​ൽ മോ​ചി​ത​നാ​യ ശേ​ഷം ര​ണ്ട് വ​ർ​ഷ​ത്തെ നി​രീ​ക്ഷ​ണ​വും ശി​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കെ​യ​ർ ഹോം ​മാ​നേ​ജ​റാ​യ നൈ​ജി​ല്‍ അ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്ന മൂ​ന്ന് ജീ​വ​ന​ക്കാ​രെ​യാ​ണ് ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. കേ​സി​ൽ കു​ടു​ങ്ങു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ സ്കോ​ട്ട്ലാ​ൻ​ഡി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്നു.

എ​ന്നാ​ൽ, ഇ​ന്‍റ​ര്‍​പോ​ള്‍ നി​ർ​ദേ​ശ പ്ര​കാ​രം കൊ​ച്ചി​യി​ൽ വ​ച്ച് അ​റ​സ്റ്റി​ലാ​യ നൈ​ജി​ലി​നെ ഡ​ൽ​ഹി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. 2025 ജൂ​ൺ ഒ​മ്പ​തി​നാ​ണ് നൈ​ജി​ലി​നെ തി​രി​കെ ബ്രി​ട്ട​നി​ൽ എ​ത്തി​ക്കാ​ൻ ബ്രി​ട്ട​ൻ ഡ​ൽ​ഹി കോ​ട​തി​യി​ലൂ​ടെ അ​നു​മ​തി വാ​ങ്ങി​യ​ത്.

NRI

ജ​ര്‍​മ​നി​യി​ലെ ന​ഴ്സിം​ഗ് മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ; ആ​ശ​ങ്ക

ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ന​ഴ്സിം​ഗ് മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലെ​ന്ന് പ​ഠ​ന​സ​ർ​വേ. സ​ര്‍​വേ​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​രി​ല്‍ പ​കു​തി​യി​ല​ധി​കം പേ​രും രാ​ജ്യ​ത്തെ പ​രി​ച​ര​ണ സം​വി​ധാ​ന​ത്തി​ല്‍ വി​ശ്വാ​സ​മി​ല്ലെ​ന്നും ജ​ന​സം​ഖ്യാ​പ​ര​മാ​യ മാ​റ്റ​ത്തെ ഈ ​സം​വി​ധാ​ന​ത്തി​ന് നേ​രി​ടാ​ന്‍ ക​ഴി​യു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും പ​റ​ഞ്ഞു.

പ​രി​ച​ര​ണം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് അ​തു ന​ല്‍​കു​ന്ന​തി​ന് വ​ള​രെ കു​റ​ച്ച് സ​മ​യ​മേ ഉ​ള്ളൂ എ​ന്ന് സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത മൂ​ന്നി​ല്‍ ര​ണ്ട് പേ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജീ​വ​ന​ക്കാ​ര്‍​ക്ക് അ​മി​ത ജോ​ലി​ഭാ​രം ഉ​ണ്ടെ​ന്ന് ഏ​താ​ണ്ട് അ​ത്ര​യും ത​ന്നെ പേ​രും വി​ശ്വ​സി​ക്കു​ന്നു.

പ​രി​ച​ര​ണ ചെ​ല​വ് ചു​രു​ക്ക​ല്‍ പ​ദ്ധ​തി​ക​ളി​ല്‍ കെ​യ​ര്‍ ലെ​വ​ല്‍ വ​ൺ നി​ര്‍​ത്ത​ലാ​ക്കി​യേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന് പ​ണ​മി​ല്ലാ​താ​യി. ജ​ര്‍​മ​നി​യി​ലെ ന​ഴ്സിം​ഗ് ഹോ​മു​ക​ള്‍ മോ​ശം അ​വ​സ്ഥ​യി​ലാ​ണ്.

പെ​ന്‍​ഷ​നു​ക​ള്‍ തി​ക​യാ​തെ വ​രു​ന്നു

ആ​വ​ശ്യ​മെ​ങ്കി​ല്‍ പ്ര​ഫ​ഷ​ണ​ല്‍ പ​രി​ച​ര​ണ​ത്തി​നാ​യി പ​ണം ന​ല്‍​കാ​ന്‍ വാ​ര്‍​ധ​ക്യ​ത്തി​ല്‍ സാ​മ്പ​ത്തി​ക​മാ​യി സു​ര​ക്ഷി​ത​രാ​യി​രി​ക്കു​മെ​ന്ന് അ​ഞ്ചി​ല്‍ ഒ​രാ​ള്‍​ക്ക് മാ​ത്ര​മേ ക​ഴി​യൂ എ​ന്ന അ​വ​സ്ഥ​യാ​വു​ന്നു.

ഹോം ​കെ​യ​റി​ലെ പ്ര​ശ്ന​ങ്ങ​ള്‍ കൂ​ടി​വ​രി​ക​യാ​ണ്. ഒ​ന്നാ​മ​ത് സാ​മ്പ​ത്തി​ക പ്ര​ശ്നം, ര​ണ്ടാ​മ​ത് ജോ​ലി​ക്കാ​രു​ടെ കു​റ​വും ഭാ​ഷാ ത​ട​സ​വും, അ​തി​നാ​ല്‍ പ​ല ജ​ര്‍​മ​ന്‍​കാ​രും വീ​ട്ടി​ല്‍ പ​രി​ച​ര​ണം ല​ഭി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു.

ജ​ര്‍​മ​നി​യി​ല്‍ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് പ​രി​ചാ​ര​ക​രു​ടെ കു​റ​വു​ണ്ട്. 2035 ആ​കു​മ്പോ​ഴേ​ക്കും പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ള ആ​ളു​ക​ളു​ടെ എ​ണ്ണം ഏ​ക​ദേ​ശം ആ​റ് ദ​ശ​ല​ക്ഷ​മാ​യി ഉ​യ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

നേ​ര​ത്തെ, ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ വ​ലി​യ തോ​തി​ലു​ള്ള പ​രി​ച​ര​ണ ക്ഷാ​മം ആ​സ​ന്ന​മാ​ണെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു.

കൂ​ടു​ത​ല്‍ ഔ​ട്ട്പേ​ഷ്യ​ന്‍റ്, ഇ​ന്‍​പേ​ഷ്യ​ന്‍റ് പ​രി​ച​ര​ണ സേ​വ​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​ന് ന​ഗ​ര​ങ്ങ​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും സ​മ്മ​ര്‍​ദം വ​ര്‍​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലും ജീ​വ​ന​ക്കാ​രു​ടെ​യും ഫ​ണ്ടിം​ഗി​ന്‍റെ​യും ആ​സൂ​ത്ര​ണ​ത്തി​ന്‍റെ​യും അ​ഭാ​വ​മു​ണ്ട്.

അ​തി​നാ​ല്‍ ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് ക​മ്പ​നി പ​രി​ച​ര​ണ​ക​ര്‍​ക്ക് മെ​ച്ച​പ്പെ​ട്ട വേ​ത​നം ന​ല്‍​ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ ത​ട​സ​ങ്ങ​ള്‍ കു​റ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്നു. കൂ​ടാ​തെ വി​ദേ​ശ​ത്തു​നി​ന്നും ജോ​ലി തേ​ടി​യെ​ത്തു​ന്ന ന​ഴ്സിം​ഗ് യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് മ​തി​യാ​യ ജ​ര്‍​മ​ന്‍ ഭാ​ഷാ​പ​രി​ജ്ഞാ​നം ഇ​ല്ലാ​ത്ത​തും പ്ര​തി​സ​ന്ധി​യാ​ണ്.

National

​ന​ഴ്‌​സാ​യി ച​മ​ഞ്ഞ് യു​വ​തി ആ​ശു​പ​ത്രി​യി​ൽ നി​ന്ന് കു​ഞ്ഞു​മാ​യി ക​ട​ന്നു

കോ​ൽ​ക്ക​ത്ത: ന​ഴ്‌​സാ​യി ച​മ​ഞ്ഞ് കു​ട്ടി​യു​ടെ അ​മ്മ​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച ശേ​ഷം യു​വ​തി കു​ഞ്ഞു​മാ​യി ക​ട​ന്നു. പ​ശ്ചി​മ ബം​ഗാ​ളി​ലെ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ തി​ങ്ക​ളാ​ഴ്‌​ച​യാ​യി​രു​ന്നു സം​ഭ​വം.

കു​ഞ്ഞു​മാ​യി ബ​സി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കും​വ​ഴി​യാ​ണ് യു​വ​തി പ​രി​ച​യ​പ്പെ​ട്ട​തെ​ന്ന് സൗ​ത്ത് 24 പ​ർ​ഗാ​ന ജി​ല്ല​യി​ൽ കാ​ശി​പ്പൂ​രി​ൽ നി​ന്നു​ള്ള മ​ഞ്‌​ജു​ള ബീ​ബി ​പോ​ലീ​സി​ന് ​ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. 

യു​വ​തി അ​തേ ആ​ശു​പ​ത്രി​യി​ൽ ന​ഴ്‌​സാ​യി ജോ​ലി ചെ​യ്യു​ക​യാ​ണെ​ന്നാ​ണ് മ​ഞ്‌​ജു​ള ബീ​ബി​യോ​ടു പ​റ​ഞ്ഞ​ത്. ഇ​രു​വ​രും ഒ​രു​മി​ച്ചാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. കു​ഞ്ഞി​ന് ഡോ​ക്‌​ട​റെ കാ​ണി​ച്ച മ​ഞ്‌​ജു​ള ബീ​ബി തു​ട​ർ​ന്ന് കു​ഞ്ഞി​നെ ആ ​യു​വ​തി​യെ ഏ​ൽ​പ്പി​ച്ച ശേ​ഷം മ​രു​ന്നു വാ​ങ്ങാ​നാ​യി പോ​യി.

തി​രി​കെ എ​ത്തി​യ​പ്പോ​ൾ കു​ഞ്ഞി​നെ​യും ആ ​സ്‌​ത്രി​യെ​യും കാ​ണാ​നി​ല്ലാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ അ​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ കു​ടും​ബം ഫൂ​ൽ​ബ​ഗാ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പ്ര​തി​യാ​യ യു​വ​തി​യെ തി​രി​ച്ച​റി​യാ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ആ​ശു​പ​ത്രി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

NRI

ജ​ര്‍​മ​നി​യി​ലെ ന​ഴ്സിം​ഗ് അ​സി​സ്റ്റന്‍റ് പ​രി​ശീ​ല​നം വ​ന്‍ പ​രി​ഷ്ക്ക​ര​ണത്തിലേക്ക് ; 2027 ജ​നു​വ​രി മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍

ബ​ര്‍​ലി​ന്‍: 2027 മു​ത​ല്‍ ജ​ര്‍​മ​നി​യി​ല്‍ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് ആ​കാ​നു​ള്ള പ​രി​ശീ​ല​നം രാ​ജ്യ​വ്യാ​പ​ക​മാ​യി പ​രി​ഷ്ക​രി​ക്കു​ന്നു. പു​തി​യ പ​രി​ശീ​ല​നം 18 മാ​സം നീ​ണ്ടു​നി​ല്‍​ക്കും, ഉ​ചി​ത​മാ​യ പ്ര​തി​ഫ​ലം വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തു കൂ​ടാ​തെ ഫെ​ഡ​റ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​മ്പ​ത്തെ​തും ഇ​പ്പോ​ഴു​ള്ള​തു​മാ​യ 27 വ്യ​ത്യ​സ്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മാ​റ്റി​സ്ഥാ​പി​ക്കും. 

പു​തി​യ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് പ​രി​ശീ​ല​ന​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി പ​റ​യു​മ്പോ​ള്‍ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് ഇ​ന്‍​ട്രൊ​ഡ​ക്ഷ​ന്‍ ആ​ക്ട് പ്ര​കാ​രം രാ​ജ്യ​വ്യാ​പ​ക​മാ​യി സ്റ്റാ​ഡേ​ര്‍​ഡ് ചെ​യ്ത ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് പ​രി​ശീ​ല​ന​ത്തി​നാ​ണ് ജ​ര്‍​മ​ന്‍ ഫെ​ഡ​റ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗീ​കാ​രം ന​ല്‍​കി​യ​ത്.

നി​യ​മ​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട വ്യ​വ​സ്ഥ​ക​ള്‍

തി​യ നി​യ​മം അ​നു​സ​രി​ച്ച്, ഫെ​ഡ​റ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​ല​വി​ലു​ള്ള 27 വ്യ​ത്യ​സ്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് പ​ക​ര​മാ​യി പൊ​തു​സ്വ​ഭാ​വ​മു​ള്ള, രാ​ജ്യ​വ്യാ​പ​ക​മാ​യി സ്റ്റാ​ൻ​ഡേ​ർ​ഡ് ചെ​യ്ത ഒ​രു പ​രി​ശീ​ല​ന പ​രി​പാ​ടി നി​ല​വി​ൽ വ​രും. സാ​ധാ​ര​ണ​യാ​യി 18 മാ​സം (മു​ഴു​വ​ൻ സ​മ​യം). പ്ര​സ​ക്ത​മാ​യ പ്ര​ഫ​ഷ​ന​ൽ പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് പ​രി​ശീ​ല​ന കാ​ല​യ​ള​വ് 12 മാ​സം വ​രെ അ​ല്ലെ​ങ്കി​ൽ അ​തി​ലും കു​റ​വാ​യി ചു​രു​ക്കാ​ൻ സാ​ധി​ക്കും. പാ​ർ​ട്ട് ടൈം ​ആ​യി 36 മാ​സം വ​രെ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കാം.

പ്ര​വേ​ശ​ന​ത്തി​ന് സാ​ധാ​ര​ണ​യാ​യി സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഡി​പ്ലോ​മ ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ, ന​ഴ്സി​ങ് സ്കൂ​ളി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ൽ അ​പേ​ക്ഷാ​ർ​ഥി​ക്ക് അ​നു​കൂ​ല​മാ​യ പോ​യി​ന്റു​ക​ൾ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ (മു​ൻ ജോ​ലി പ​രി​ശീ​ല​ന​മോ പ്ര​വ​ർ​ത്തി​പ​രി​ച​യ​മോ പ​രി​ഗ​ണി​ച്ച്) ഔ​പ​ചാ​രി​ക യോ​ഗ്യ​ത​യി​ല്ലാ​തെ​യും പ്ര​വേ​ശ​നം സാ​ധ്യ​മാ​കും.

പ​രി​ശീ​ല​ന വേ​ത​നം: പ​രി​ശീ​ല​ന കാ​ല​യ​ള​വി​ൽ ട്രെ​യി​നി​ക​ൾ​ക്ക് ഉ​ചി​ത​മാ​യ പ്ര​തി​ഫ​ലം ല​ഭി​ക്കും. ഇ​ത് ഏ​ക​ദേ​ശം 1,347 യൂ​റോ​യും അ​ധി​ക പ്ര​ത്യേ​ക പേ​യ്മെ​ന്റു​ക​ളും സാ​മൂ​ഹി​ക ആ​നു​കൂ​ല്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്.

പ്ലേ​സ്മെ​ന്‍റു​ക​ൾ: ഇ​ൻ​പേ​ഷ്യ​ന്‍റ് ദീ​ർ​ഘ​കാ​ല പ​രി​ച​ര​ണം, ഔ​ട്ട്പേ​ഷ്യ​ന്‍റ് ദീ​ർ​ഘ​കാ​ല പ​രി​ച​ര​ണം, ഇ​ൻ​പേ​ഷ്യ​ന്‍റ് അ​ക്യൂ​ട്ട് കെ​യ​ർ എ​ന്നീ മൂ​ന്ന് പ്ര​ധാ​ന പ​രി​ച​ര​ണ മേ​ഖ​ല​ക​ളി​ൽ നി​ർ​ബ​ന്ധി​ത പ്ലേ​സ്മെ​ന്‍റു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തും. ധ​ന​സ​ഹാ​യം: ന​ഴ്സിം​ഗ് പ്ര​ഫ​ഷ​ൻ​സ് ആ​ക്ടി​ന് കീ​ഴി​ൽ ഒ​രു ന​ഴ്സാ​യി പ​രി​ശീ​ല​ന​ത്തി​ന് ന​ൽ​കു​ന്ന അ​തേ ന​ട​പ​ടി​ക്ര​മ​മ​നു​സ​രി​ച്ചാ​ണ് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​ത്.

കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​ത

പു​തി​യ നി​യ​മം ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​ർ​ക്ക് സ്വ​ത​ന്ത്ര​വും രാ​ജ്യ​വ്യാ​പ​ക​വു​മാ​യ ഒ​രു സ്റ്റാ​ൻ​ഡേ​ർ​ഡ് പ്ര​ഫ​ഷ​ന​ൽ പ്രൊ​ഫൈ​ൽ സൃ​ഷ്ടി​ക്കും. ഈ ​ഏ​കീ​കൃ​ത യോ​ഗ്യ​ത​യു​ള്ള ആ​ളു​ക​ൾ​ക്ക് ഭാ​വി​യി​ൽ മ​റ്റൊ​രു ഫെ​ഡ​റ​ൽ സം​സ്ഥാ​ന​ത്തേ​ക്ക് മാ​റു​ന്ന​ത് എ​ളു​പ്പ​മാ​ക്കും.

വി​ദേ​ശ പ്ര​ഫ​ഷ​ന​ൽ യോ​ഗ്യ​ത​ക​ളു​ടെ അം​ഗീ​കാ​ര​വും പു​തി​യ നി​യ​മം ല​ളി​ത​മാ​ക്കും. സ​മ​ഗ്ര​മാ​യ തു​ല്യ​താ വി​ല​യി​രു​ത്ത​ലി​ന് പ​ക​രം വി​ജ്ഞാ​ന പ​രി​ശോ​ധ​ന​യോ പൊ​രു​ത്ത​പ്പെ​ടു​ത്ത​ൽ കാ​ല​യ​ള​വോ ഉ​ള്ള ഏ​കീ​കൃ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രും.

ന​ഴ്സി​ങ് പ​രി​ച​ര​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി, യോ​ഗ്യ​ത​യു​ള്ള ന​ഴ്സു​മാ​ർ നി​ല​വി​ൽ ഭാ​ഗി​ക​മാ​യി ചെ​യ്യു​ന്ന കൂ​ടു​ത​ൽ ജോ​ലി​ക​ൾ ഭാ​വി​യി​ൽ ന​ഴ്സിംഗ് അ​സി​സ്റ്റ​ന്റു​മാ​ർ​ക്ക് ചെ​യ്യാ​ൻ ക​ഴി​യും. ഇ​ത് യോ​ഗ്യ​ത​യു​ള്ള ന​ഴ്സു​മാ​രു​ടെ ഭാ​രം കു​റ​യ്ക്കു​ന്ന​തി​നും പ​രി​ച​ര​ണ​ത്തി​ൻ്റെ കാ​ര്യ​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹാ​യി​ക്കും.

ഈ ​നി​യ​മ​ത്തി​ന്റെ ക​ര​ട് ഫെ​ഡ​റ​ൽ വി​ദ്യാ​ഭ്യാ​സ, കു​ടും​ബ​കാ​ര്യ മ​ന്ത്രി കാ​റി​ൻ പ്രി​യ​നും ഫെ​ഡ​റ​ൽ ആ​രോ​ഗ്യ മ​ന്ത്രി നീ​ന വാ​ർ​ക്ക​നും സം​യു​ക്ത​മാ​യി​ട്ടാ​ണ് മ​ന്ത്രി​സ​ഭ​യ്ക്ക് സ​മ​ർ​പ്പി​ച്ച​ത്. ന​ഴ്സിം​ഗ് പ്ര​ഫ​ഷ​നു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ല​ളി​ത​മാ​ക്കാ​നും തൊ​ഴി​ലി​ന്റെ ആ​ക​ർ​ഷ​ണീ​യ​ത വ​ർ​ധി​പ്പി​ക്കാ​നും പു​തി​യ പ​രി​ശീ​ല​ന പ​രി​പാ​ടി ല​ക്ഷ്യ​മി​ടു​ന്നു.

മ​ല​യാ​ളി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​രം

മൂ​ന്ന് വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള ന​ഴ്സിം​ഗ് ഔ​സ്ബി​ൽ​ഡൂം​ഗി​ന് താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് 18 മാ​സ​ത്തെ ഈ ​കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടി​യാ​ൽ സാ​ധാ​ര​ണ ന​ഴ്സു​മാ​രെ​പ്പോ​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ എ​വി​ടെ​യും ജോ​ലി ചെ​യ്യാ​ൻ സാ​ധി​ക്കും.

ഈ ​മാ​റ്റം മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദേ​ശ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് കൂ​ടു​ത​ൽ പ്ര​യോ​ജ​ന​ക​ര​മാ​ണ്. എ​ന്നാ​ല ബി 2 ​ലെ​വ​ൽ ജ​ർ​മ​ൻ ഭാ​ഷാ പ​രി​ജ്ഞാ​നം നി​ർ​ബ​ന്ധ​മാ​ണ്. കൂ​ടാ​തെ പ്ല​സ് ടു ​യോ​ഗ്യ​ത​യും അ​ത്യാ​വ​ശ്യ​മാ​യി​രി​ക്കും.

 

 

Latest News

Corehub Up