x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ​യ്‌​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം മു​ൻ​നി​ര​യി​ൽ സീ​റ്റ്; ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ച്ച​ട​ങ്ങി​നെ​ത്തി ത‍ൃ​ഷ


Published: August 15, 2026 02:06 PM IST | Updated: August 15, 2026 02:06 PM IST

തൃഷ

ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ച്ച​ട​ങ്ങി​ൽ അ​തി​ഥി​യാ​യി എ​ത്തി ന​ടി തൃ​ഷ കൃ​ഷ്ണ​ൻ. മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് തൃ​ഷ പ​രേ​ഡ് കാ​ണാ​ൻ ഇ​രു​ന്ന​ത്. തൃ​ഷ​യു​ടെ അ​മ്മ ഉ​ഷ​യും മു​ൻ​നി​ര​യി​ൽ ഇ​രി​പ്പി​ടം പി​ടി​ച്ചു.

ചെ​ന്നൈ സെ​ൻ​റ് ജോ​ർ​ജ് ഫോ​ർ​ട്ടി​ലെ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ലാ​ണ് തൃ​ഷ എ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി വി​ജ​യ് പ​താ​ക​യു​യ​ർ​ത്തു​ന്ന ച​ട​ങ്ങി​ൽ ഉ​ൾ​പ്പെ​ടെ മു​ൻ​നി​ര​യി​ലാ​യി​രു​ന്നു ത‍ൃ​ഷ ഇ​രു​ന്ന​തും.

മു​ഖ്യ​മ​ന്ത്രി വി​ജ​യ് വ​രു​ന്ന​ത് കാ​ത്തി​രി​ക്കു​ന്ന തൃ​ഷ​യു​ടെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

അ​മ്മ ഉ​മ കൃ​ഷ്ണ​നും വി​ജ​യ്യു​ടെ മാ​താ​പി​താ​ക്ക​ളാ​യ എ​സ്.​എ ച​ന്ദ്ര​ശേ​ഖ​റി​നും ശോ​ഭ ച​ന്ദ്ര​ശേ​ഖ​റി​നു​മൊ​പ്പം മു​ൻ​നി​ര​യി​ൽ ഇ​രു​ന്നാ​ണ് തൃ​ഷ പ​രേ​ഡ് ക​ണ്ട​ത്.

വി​ജ​യ് പ​രേ​ഡി​ലെ​ത്തി​യ​പ്പോ​ള്‍ ഗാ​ല​റി​യി​ലേ​ക്ക് നോ​ക്കി കു​ടും​ബാം​ഗ​ങ്ങ​ളെ​യും തൃ​ഷ​യെ​യും അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന വി​ജ​യ്യു​ടെ വി​ഡി​യോ​യും വൈ​റ​ലാ​ണ്. തി​രി​ച്ച് സ​ല്യൂ​ട്ട് ചെ​യ്യു​ന്ന തൃ​ഷ​യെ​യും മാ​താ​പി​താ​ക്ക​ളെ​യും വീ​ഡി​യോ​യി​ൽ കാ​ണാം.

വി​ജ​യ്യു​ടെ ഭാ​ര്യ സം​ഗീ​ത വി​വാ​ഹ​മോ​ച​ന​ക്കേ​സി​ൽ നി​ന്നും പി​ന്മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക ച​ട​ങ്ങി​ൽ തൃ​ഷ​യു​ടെ സാ​ന്നി​ധ്യം ച​ർ​ച്ച​യാ​കു​ന്ന​ത്. വി​ജ​യ് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന ച​ട​ങ്ങി​ലും തൃ​ഷ എ​ത്തി​യി​രു​ന്നു. അ​തി​നു ശേ​ഷം ഒ​രു ഔ​ദ്യോ​ഗി​ക ച​ട​ങ്ങി​ൽ തൃ​ഷ​യെ​ത്തു​ന്ന​ത് ഇ​പ്പോ​ഴാ​ണ്.

Tags : Trisha Tamil Nadu government Independence Day

Recent News

Corehub Up