x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ദു​ൽ​ഖ​ർ സ​ൽ​മാ​ൻ; 'ഐ ​ആം ഗെ​യിം' നി​ർ​മാ​ണ​ത്തി​ലെ പാ​ളി​ച്ച​ക​ളി​ൽ തു​റ​ന്ന പ്ര​തി​ക​ര​ണം

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 8, 2026 01:33 PM IST | Updated: October 8, 2026 01:33 PM IST

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ

സി​നി​മ​യു​ടെ നി​ർ​മാ​ണ​ത്തി​ലെ പാ​ളി​ച്ച​ക​ളെ​ക്കു​റി​ച്ചു​ള്ള ആ​രാ​ധ​ക​ന്‍റെ വി​മ​ർ​ശ​ന​ത്തി​ന് മ​റു​പ​ടി​യു​മാ​യി ന​ട​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ. താ​രം കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി എ​ത്തി തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ 'ഐ ​ആം ഗെ​യിം' എ​ന്ന ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ വീ​ഴ്ച​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച എ​ക്സ് പോ​സ്റ്റി​നാ​ണ് ദു​ൽ​ഖ​ർ നേ​രി​ട്ട് വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

'മു​വി​ഹോ​ളി​ക്' എ​ന്ന ഹാ​ൻ​ഡി​ലി​ൽ നി​ന്നാ​ണ് 'ഐ ​ആം ഗെ​യിം' സി​നി​മ​യു​ടെ പ്രൊ​ഡ​ക്ഷ​ൻ ഹൗ​സാ​യ വേ​ഫെ​റ​ർ ഫി​ലിം​സി​ന് വ​ന്ന വീ​ഴ്ച​ക​ളെ​ക്കു​റി​ച്ച് നീ​ള​മു​ള്ള കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്. ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ തെ​റ്റു​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​ക്കാ​ര്യം ഡി​ക്യൂ ക​ണ്ടി​ട്ടു​ണ്ടാ​കു​മെ​ന്നും കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

വി​മ​ർ​ശ​ന​ങ്ങ​ളെ പൂ​ർ​ണ​മാ​യി ത​ള്ളി​ക്ക​ള​യാ​തെ​യാ​യി​രു​ന്നു ദു​ൽ​ഖ​റി​ന്‍റെ പ്ര​തി​ക​ര​ണം. "ഞാ​ൻ അ​ത് മു​ഴു​വ​ൻ വാ​യി​ച്ചു. നി​ങ്ങ​ളു​ടെ വി​ശ​ക​ല​നം തെ​റ്റാ​ണെ​ന്ന് ഞാ​ൻ പ​റ​യു​ന്നി​ല്ല, നി​ങ്ങ​ൾ പ​റ​ഞ്ഞ​തി​ൽ ഭൂ​രി​ഭാ​ഗ​വും ശ​രി​യാ​യി​രു​ന്നു. ഇ​തെ​ല്ലാം ഞ​ങ്ങ​ൾ​ക്കും ബോ​ധ്യ​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണെ​ന്ന് വി​ശ്വ​സി​ക്കു​ക," താ​രം കു​റി​ച്ചു.

എ​ന്നാ​ൽ സി​നി​മ നി​ർ​മാ​ണ​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ചും ദു​ൽ​ഖ​ർ സം​സാ​രി​ച്ചു. ചി​ല​പ്പോ​ൾ കാ​ര്യ​ങ്ങ​ൾ ശ​രി​യാ​യി ചെ​യ്താ​ലും പു​റ​ത്തു​നി​ന്നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ കാ​ര​ണം ഫ​ലം മാ​റി​മ​റി​യാ​മെ​ന്നും ഒ​രു സി​നി​മ​യ്ക്ക് പി​ന്നി​ൽ ഇ​രു​നൂ​റി​ല​ധി​കം ആ​ളു​ക​ളു​ടെ ക​ഠി​നാ​ധ്വാ​ന​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ആ​രും ബോ​ധ​പൂ​ർ​വം മോ​ശം സി​നി​മ​ക​ൾ നി​ർ​മി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും വി​മ​ർ​ശ​ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം താ​ൻ ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്നും വ്യ​ക്ത​മാ​ക്കി ദു​ൽ​ഖ​ർ ത​ന്‍റെ ടീ​മി​നൊ​പ്പം ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

വി​മ​ർ​ശ​ന​ങ്ങ​ളെ തു​റ​ന്ന മ​ന​സോ​ടെ സ്വീ​ക​രി​ക്കു​ക​യും എ​ന്നാ​ൽ ത​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ പൂ​ർ​ണ​മാ​യി പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്ത ദു​ൽ​ഖ​റി​ന്‍റെ ഈ ​നി​ല​പാ​ടി​ന് വ​ലി​യ കൈ​യ​ടി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ല​ഭി​ക്കു​ന്ന​ത്. സി​നി​മ​ക​ൾ പ​രാ​ജ​യ​പ്പെ​ടു​മ്പോ​ൾ ടീ​മി​നെ മു​ന്നി​ൽ നി​ന്ന് ന​യി​ക്കു​ന്ന ഈ ​സ​മീ​പ​ന​മാ​ണ് താ​ര​ത്തെ വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​തെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ അഭിപ്രായം.

Tags : DulquerSalmaan Criticism IAmGame

Recent News

Corehub Up