x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ​യ​ക​ര​മാ​യ ര​ണ്ടാം വാ​ര​ത്തി​ലേ​ക്ക് 'അ​വ​റാ​ച്ച​ൻ ആ​ൻ​ഡ് സ​ൺ​സ്'; ഉ​ർ​വ​ശി​യു​ടെ ക്യാ​ര​ക്ട​ർ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 8, 2026 02:31 PM IST | Updated: October 8, 2026 02:31 PM IST

ചിത്രത്തിന്‍റെ പോസ്റ്റർ

ബി​ജു മേ​നോ​ൻ നാ​യ​ക​നാ​യെ​ത്തി​യ കു​ടും​ബ ചി​ത്രം 'അ​വ​റാ​ച്ച​ൻ ആ​ൻ​ഡ് സ​ൺ​സ്' തി​യ​റ്റ​റു​ക​ളി​ൽ വി​ജ​യ​ക​ര​മാ​യി പ്ര​ദ​ർ​ശ​നം തു​ട​രു​ന്നു. മി​ക​ച്ച പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണ​ത്തോ​ടൊ​പ്പം ബോ​ക്സ് ഓ​ഫീ​സി​ലും മി​ക​ച്ച ക​ള​ക്ഷ​ൻ നേ​ടി മു​ന്നേ​റു​ന്ന ചി​ത്ര​ത്തി​ന്‍റെ പു​തി​യ ക്യാ​ര​ക്ട​ർ പോ​സ്റ്റ​ർ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തി​റ​ക്കി. ചി​ത്ര​ത്തി​ൽ സ​ർ​പ്രൈ​സ് റോ​ളി​ലെ​ത്തി പ്രേ​ക്ഷ​ക​രു​ടെ കൈ​യ​ടി നേ​ടി​യ ഉ​ർ​വ​ശി അ​വ​ത​രി​പ്പി​ച്ച ത്രേ​സ്യ​ക്കു​ട്ടി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

ന​വാ​ഗ​ത​നാ​യ ത​മ്പി സം​വി​ധാ​നം ചെ​യ്ത ചി​ത്രം ലി​സ്റ്റി​ൻ സ്റ്റീ​ഫ​ന്‍റെ മാ​ജി​ക് ഫ്രെ​യിം​സാ​ണ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ബി​ജു മേ​നോ​നൊ​പ്പം ശ്രീ​നാ​ഥ് ഭാ​സി, ഗ​ണ​പ​തി, വി​ന​യ് ഫോ​ർ​ട്ട്, ജോ​ണി ആ​ന്‍റ​ണി, ഗ്രെ​യ്‌​സ് ആ​ന്‍റ​ണി, അ​ഖി​ല ഭാ​ർ​ഗ​വ​ൻ തു​ട​ങ്ങി വ​ൻ​താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. ജോ​സ​ഫ് വി​ജീ​ഷും ത​മ്പി​യും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ​ജി​ത് പു​രു​ഷ​ൻ ഛായാ​ഗ്ര​ഹ​ണ​വും സ​ന​ൽ ദേ​വ് സം​ഗീ​ത​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന ചി​ത്രം ഇ​തി​നോ​ട​കം കു​ടും​ബ​പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട​താ​യി മാ​റി​ക്ക​ഴി​ഞ്ഞു.

Tags : AvrachanAndSons Urvashi Poster

Recent News

Corehub Up