സുരേഷ് കൃഷ്ണ പങ്കുവച്ച ചിത്രം
'ബെത്ലഹേം കുടുംബ യൂണിറ്റ്' തമിഴിലും തരംഗം സൃഷ്ടിച്ചതിന് പിന്നാലെ, തമിഴ് സിനിമാപ്രേക്ഷകരുടെ ഏറെക്കാലമായുള്ള സംശയത്തിന് മറുപടിയുമായി നടന് സുരേഷ് കൃഷ്ണ. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഈ സംശയത്തിന് വിരാമമിട്ടിരിക്കുകയാണ്.
2000-ല്‍ റിലീസ് ചെയ്ത 'പൊട്ടുഅമ്മൻ' എന്ന തമിഴ് ചിത്രത്തില്‍ ഭയപ്പെടുത്തുന്ന വേഷത്തിലെത്തിയ വില്ലനും, ബെത്ലഹേം കുടുംബ യൂണിറ്റിലെ ബൈജുവും ഒരാള്‍ തന്നെയാണ് എന്ന് സുരേഷ് കൃഷ്ണ വ്യക്തത വരുത്തി. രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളില്‍ ചെയ്ത കഥാപാത്രങ്ങളായതിനാല്‍ പ്രേക്ഷകര്‍ക്കുണ്ടായ ആശയക്കുഴപ്പം സ്വാഭാവികമാണെന്നും രണ്ടും താന്‍ തന്നെയാണ് ചെയ്തതെന്നും അദ്ദേഹം കുറിച്ചു.
ഒരു മന്ത്രവാദിയുടെ ഗെറ്റപ്പിലാണ് സുരേഷ് കൃഷ്ണ പൊട്ടുഅമ്മനിൽ അഭിനയിച്ചിരുന്നത്. രണ്ട് സിനിമകളിലെയും തന്റെ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചത്. 'തമിഴ് ഫ്രണ്ട്സ്, ഇതു രണ്ടും ഞാനാണ്, സംശയം വേണ്ട' എന്ന രസകരമായ അടിക്കുറിപ്പോടെയാണ് പോസ്റ്റ് എത്തിയത്.
സുരേഷിന്റെ പോസ്റ്റിന് താഴെ നിരവധി മലയാളികളും തമിഴ് ആരാധകരുമാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. 'അങ്ങനെ തമിഴ് പ്രേക്ഷകരെയും കണ്‍വിന്‍സ് ആക്കി', 'കുട്ടിക്കാലത്ത് ഈ ചിത്രത്തിലെ ഗെറ്റപ്പ് കണ്ട് പേടിച്ചിട്ടുണ്ടെന്ന്' എന്നാണ് ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്.
Tags : SureshKrishna Bku Pottuamman