നയൻതാര പങ്കുവച്ച ചിത്രം
അവധിയാഘോഷത്തിനിടെ പുതിയ ചിത്രങ്ങളുമായി ലേഡി സൂപ്പർസ്റ്റാർ നയൻതാര. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ബീച്ച് ലുക്കിലുള്ള ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചത്.
ചിത്രങ്ങൾക്ക് വ്യത്യസ്തമായൊരു ലുക്ക് നൽകിക്കൊണ്ട് അൽപം ബ്ലർഡ് ആയ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. 'സമ്മർ വൈബിനിടെ' എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വിക്രമിനൊപ്പം നയൻതാര പ്രധാനവേഷത്തിലെത്തിയ ഹിറ്റ് ചിത്രം ഇരുമുഖനിലെ ജനപ്രിയ ഗാനമായ ഹലെനയിലെ താരത്തിന്റെ ലുക്കിനെ ഓർമിപ്പിക്കുന്നതാണ് പുതിയ ചിത്രങ്ങളെന്നാണ് ആരാധകരുടെ കമന്റ്.
കവിനൊപ്പം പ്രധാനവേഷത്തിലെത്തിയ ഹായ് ആയിരുന്നു നയൻതാരയുടെ ഏറ്റവും ഒടുവിൽ തിയറ്ററുകളിൽ എത്തിയ ചിത്രം. ടോക്സിക്ക്, ഹായ് എന്നീ ചിത്രങ്ങൾക്ക് ശേഷം നയൻതാരയുടേതായി ഒപ്പുവച്ച പ്രധാനപ്പെട്ട പ്രൊജക്റ്റുകളിലൊന്നാണ് മഹാശക്തി. ആർ.ജെ. ബാലാജി ചിത്രം മൂക്കുത്തി അമ്മന്റെ രണ്ടാം ഭാഗമായാണ് ഈ ചിത്രം ഒരുങ്ങുന്നത്.
Tags : Nayanthara BeachLook Photo Viral SocialMedia