Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BeachLook

ബീ​ച്ച് ലു​ക്കി​ൽ തി​ള​ങ്ങി ന​യ​ൻ​താ​ര; പു​തി​യ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ

അ​വ​ധി​യാ​ഘോ​ഷ​ത്തി​നി​ടെ പു​തി​യ ചി​ത്ര​ങ്ങ​ളു​മാ​യി ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ ന​യ​ൻ​താ​ര. ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ന​ടി ബീ​ച്ച് ലു​ക്കി​ലു​ള്ള ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്.

ചി​ത്ര​ങ്ങ​ൾ​ക്ക് വ്യ​ത്യ​സ്ത​മാ​യൊ​രു ലു​ക്ക് ന​ൽ​കി​ക്കൊ​ണ്ട് അ​ൽ​പം ബ്ല​ർ​ഡ് ആ​യ ചി​ത്ര​ങ്ങ​ളാ​ണ് താ​രം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. 'സ​മ്മ​ർ വൈ​ബി​നി​ടെ' എ​ന്ന ക്യാ​പ്ഷ​നോ​ടെ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. വി​ക്ര​മി​നൊ​പ്പം ന​യ​ൻ​താ​ര പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തി​യ ഹി​റ്റ് ചി​ത്രം ഇ​രു​മു​ഖ​നി​ലെ ജ​ന​പ്രി​യ ഗാ​ന​മാ​യ ഹ​ലെ​ന​യി​ലെ താ​ര​ത്തി​ന്‍റെ ലു​ക്കി​നെ ഓ​ർ​മി​പ്പി​ക്കു​ന്ന​താ​ണ് പു​തി​യ ചി​ത്ര​ങ്ങ​ളെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ക​മ​ന്‍റ്.

ക​വി​നൊ​പ്പം പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തി​യ ഹാ​യ് ആ​യി​രു​ന്നു ന​യ​ൻ​താ​ര​യു​ടെ ഏ​റ്റ​വും ഒ​ടു​വി​ൽ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​യ ചി​ത്രം. ടോ​ക്സി​ക്ക്, ഹാ​യ് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ന​യ​ൻ​താ​ര​യു​ടേ​താ​യി ഒ​പ്പു​വ​ച്ച പ്ര​ധാ​ന​പ്പെ​ട്ട പ്രൊ​ജ​ക്റ്റു​ക​ളി​ലൊ​ന്നാ​ണ് മ​ഹാ​ശ​ക്തി. ആ​ർ.​ജെ. ബാ​ലാ​ജി ചി​ത്രം മൂ​ക്കു​ത്തി അ​മ്മ​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​യാ​ണ് ഈ ​ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്.

Latest News

Corehub Up