ചിത്രത്തിന്റെ ടീസറിൽ നിന്നും
മലയാളികളുടെ പ്രിയ സംഗീത സംവിധായകന് സുഷിന് ശ്യാം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് സീൻ. സൂര്യയെ നായകനാക്കി മലയാളി സംവിധായകന് ജിത്തു മാധവന് ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് സിംഗിള്‍ ഒക്ടോബർ എട്ടിന് പുറത്തിറങ്ങും.
ആവേശം, രോമാഞ്ചം എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജിത്തു മാധവന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്നറായി ഒരുങ്ങുന്ന സീനില്‍ നസ്ലന് വില്ലന്‍ വേഷത്തിലെത്തുന്നുവെന്ന ചര്‍ച്ചകള്‍ ടീസറിന് പിന്നാലെ സിനിമാ ആസ്വാദകര്ക്കിടയിലുണ്ട്. നസ്രിയയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
കറുപ്പ്, വിശ്വനാഥ് ആന്‍ഡ് സണ്‍സ് എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷമെത്തുന്ന സൂര്യ ചിത്രമെന്ന നിലയിലും വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. സൂര്യയുടെ കരിയറിലെ 47-ാമത് ചിത്രമായ സീന്‍ ദീപാവലി റിലീസായി നവംബര്‍ ആറിന് തിയറ്ററുകളിലെത്തും. ചെന്നൈയിലും കേരളത്തിലുമായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.
ജോണ്‍ വിജയ്, ആനന്ദ് രാജ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സോണി മ്യൂസിക്കാണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഴഗരം സ്റ്റുഡിയോസിന്റെ ബാനറില്‍ നടി ജ്യോതികയാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം വിനീത് ഉണ്ണി പാലോട്, സംഗീതം സുഷിൻ ശ്യാം, എഡിറ്റിംഗ് അജ്മൽ സാബു, പ്രൊഡക്ഷൻ ഡിസൈൻ അശ്വിനി കാലേ, സംഘട്ടനം ചേതൻ ഡിസൂസ, പിആർഒ ശബരി എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. വന്‍ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശം വിറ്റുപോയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Tags : Scene Suriya NazriyaNazim Naslen SushinShyam JithuMadhavan