x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്ല​മ്പ​ല​ത്ത് അ​ബോ​ധാ​വ​സ്ഥ​യി​ൽ കാ​റി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

വെബ് ഡെസ്‌ക്
Published: October 7, 2026 12:32 PM IST | Updated: October 7, 2026 12:32 PM IST

ആ​ഷി​ക്ക്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ക​ല്ല​മ്പ​ല​ത്ത് അ​ബോ​ധാ​വ​സ്ഥ​യി​ൽ കാ​റി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. കി​ളി​മാ​നൂ​ർ മു​ള​യ്ക്ക​ല​ത്തു​കാ​വ് സ്വ​ദേ​ശി ആ​ഷി​ക്ക് ആ​ണ് മ​രി​ച്ച​ത്. ക​ല്ല​മ്പ​ലം ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്നു​ള്ള സ​ർ​വീ​സ് റോ​ഡി​ലാ​ണ് കാ​ർ ക​ണ്ടെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കാ​റി​നു​ള്ളി​ൽ ആ​ഷി​ക്കി​നെ അ​ന​ക്ക​മി​ല്ലാ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കും മു​മ്പ് മ​ര​ണം സം​ഭ​വി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു. ര​ണ്ട് ദി​വ​സ​മാ​യി ആ​ഷി​ക്കി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ഷി​ക്കി​നെ കാ​റി​നു​ള്ളി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്നാ​ൽ മാ​ത്ര​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ.

 

 

Tags : MBBS Kallambalam Trivandrum NewsUpdate Headlines

Recent News

Corehub Up