x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷേ​മ​പെ​ന്‍​ഷ​ന്‍ അ​ര്‍​ഹ​താ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മാ​റ്റം; എ​സി​യും കാ​റും പെ​ന്‍​ഷ​ന്‍ ന​ഷ്ട​പ്പെ​ടു​ത്തി​ല്ല

വെബ് ഡെസ്‌ക്
Published: October 7, 2026 01:06 PM IST | Updated: October 7, 2026 01:06 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​മ​പെ​ന്‍​ഷ​ന്‍ അ​ര്‍​ഹ​താ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ആ​ശ്വാ​സം. അ​ര്‍​ഹ​താ മാ​ന​ദ​ണ്ഡ​ത്തി​ല്‍ നി​ന്ന് വീ​ട്ടി​ലെ എ​യ​ര്‍ ക​ണ്ടി​ഷ​നും 1,000 സി​സി​യി​ല്‍ താ​ഴെ​യു​ള്ള വാ​ഹ​ന​ങ്ങ​ളും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

ഇ​വ ര​ണ്ടും മാ​ന​ദ​ണ്ഡ​ത്തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രു​ന്നു. രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വീ​ടു​ക​ളി​ൽ പ​ല​പ്പോ​ഴും എ​യ​ര്‍ ക​ണ്ടീ​ഷ​ന്‍ ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു. സ​മാ​ന​മാ​യി 1,000 സി​സി​യി​ല്‍ താ​ഴെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ വീ​ട്ടി​ലു​ള്ള​തി​ന്‍റെ പേ​രി​ലും വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് ക്ഷേ​മ​പെ​ന്‍​ഷ​ന്‍ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു.

അ​ര്‍​ഹ​താ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ പ​രി​ഷ്കാ​രം വ​രു​ന്ന​തോ​ടെ കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ലേ​ക്ക് ആ​നു​കൂ​ല്യം ല​ഭ്യ​മാ​കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മ​റി​യി​ച്ച​ത്.

 

 

 

Tags : WelfarePensions NewsUpdate Headlines Deepika DeepikaNewspaper

Recent News

Corehub Up