പ്രതീകാത്മക ചിത്രം
കൽപ്പറ്റ: ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലുള്ള വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യം പിടിച്ചെടുത്ത കേസിൽ ഭാര്യാമാതാവ് ലില്ലി ജോസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി തള്ളി.
ലില്ലി ജോസ് നിലവിൽ കേസിൽ പ്രതിയല്ലാത്ത സാഹചര്യത്തിലാണ് മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്. എന്നാൽ ഭാവിയിൽ കേസുമായി ബന്ധപ്പെട്ട് ലില്ലി ജോസിനെ പ്രതിചേർക്കുകയാണെങ്കിൽ നോട്ടീസ് നൽകിയശേഷം മാത്രമേ അറസ്റ്റ് നടപടികളിലേക്ക് കടക്കാവൂ എന്ന് കോടതി നിർദേശിച്ചു.
ലില്ലി ജോസിന്റെ അഭിഭാഷകൻ മുന്നോട്ടുവച്ച ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. സൂക്ഷിച്ചിരുന്ന മദ്യം പിടിച്ചെടുത്തതിന് പിന്നാലെ വീട് തന്റെ പേരിലല്ലെന്നും ലില്ലി ജോസ് എന്നയാളുടെ പേരിലാണെന്നും വിചാരണക്കോടതിയിലും ഹൈക്കോടതിയിലും ആന്റോ അഗസ്റ്റിൻ വാദിച്ചിരുന്നു.
Tags : AntoAugustine Wayanad NewsUpdate Headlines CaseFile FIR