Kerala
കൊച്ചി: അര്‍ജന്റീന ഫുട്ബോള്‍ ടീം സന്ദര്‍ശനത്തിന്റെ പേരിലെ തട്ടിപ്പ്, മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണ കേസുകളില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഉടമ ആന്‍റോ അഗസ്റ്റിന്‍ എറണാകുളം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി.
മെസി അടങ്ങുന്ന അർജ ന്‍റൈൻ ഫുട്ബോള്‍ ടീമിനെ കൊണ്ടുവരാമെന്നു വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ പ്രത്യേകസംഘം അന്വേഷിക്കുന്ന കേസിലും മുഖ്യമന്ത്രിക്കെതിരായ ആരോപണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് വക്താവ് രാജു പി. നായര്‍ നല്കിയ പരാതിയിലെടുത്ത കേസിലുമാണു ഹര്‍ജി.
ഫുട്ബോള്‍ ടീം തട്ടിപ്പ് കേസിലെ ഹര്‍ജി ഇന്ന് കോടതി പരിഗണിച്ചേക്കും. വ്യാജ ആരോപണ കേസിലെ ഹര്‍ജി 26 ന് പരിഗണിക്കാനായി മാറ്റി.
Kerala
കൽപ്പറ്റ: അനധികൃതമായി മദ്യം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡി ആന്‍റോ അഗസ്റ്റിന്‍ ഇന്ന് നിർണായകം. ആന്‍റോ അഗസ്റ്റിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. വാഴവറ്റയിൽ മദ്യം പിടികൂടിയ വീട് തന്റെ പേരിൽ അല്ലെന്നാണ് ആന്‍റോയുടെ വാദം.
എന്നാൽ ആന്‍റോയുടെ വാദം മറികടക്കാനുള്ള രേഖകളായിരിക്കും എക്സൈസ് കോടതിയിൽ നൽകുക. വാഴവറ്റയിലെ വീടിന്‍റെ കഴിഞ്ഞ വർഷത്തെ കെട്ടിടനികുതി 2026 മാർച്ചിൽ അടച്ചതായാണ് പഞ്ചായത്ത് രേഖ.
അതേസമയം അനധികൃതമായി മദ്യം സൂക്ഷിച്ച വാഴവറ്റയിലെ വീട്ടിലെ 22 സിസിടിവി ക്യാമറകളിലെയും ദൃശ്യങ്ങൾ കാണാനില്ലെന്ന് എക്സൈസ് അറിയിച്ചു. ദൃശ്യങ്ങൾ ഉൾപ്പെട്ട ഡിവിആർ എടുത്തുമാറ്റിയ നിലയിലാണെന്നാണ് എക്സൈസ് കണ്ടെത്തൽ.
Kerala
കൊച്ചി: അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ എംഡി ആന്‍റോ അഗസ്റ്റിനെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് വീണ്ടും ജയിലിൽ അടച്ചു. ബത്തേരി കോടതി അനുവദിച്ച 24 മണിക്കൂർ കസ്റ്റഡി കാലാവധി പൂർത്തിയായതോടെയാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് മാറ്റിയത്.
ചോദ്യം ചെയ്യലിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ ആന്‍റോ അഗസ്റ്റിൻ പൂർണ്ണമായും നിഷേധിച്ചു. മദ്യം കണ്ടെടുത്ത വാഴവറ്റയിലെ വീട് തന്‍റേതല്ലെന്നും അത് ബാങ്ക് ജപ്തി ചെയ്ത് സർഫാസി നിയമപ്രകാരം മറ്റൊരാൾ വാങ്ങിയതാണെന്നുമാണ് അദ്ദേഹം അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
താൻ മദ്യപിക്കുന്ന ആളല്ലെന്നും പിടിച്ചെടുത്ത മദ്യത്തെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും അദ്ദേഹം ആവർത്തിച്ചു. കോടതിയിൽ ഉന്നയിച്ച വാദങ്ങൾ തന്നെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുൻപിലും ആന്‍റോ ആവർത്തിച്ചത്.
എന്നാൽ, ആന്‍റോ അഗസ്റ്റിന്‍റെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് എക്സൈസ് സംഘം അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. മദ്യം കണ്ടെടുത്ത വാഴവറ്റയിലെ വീട് അദ്ദേഹത്തിന്‍റെ പേരിൽ തന്നെയാണ് എന്ന് തെളിയിക്കാനുള്ള നിർണായക രേഖകളും കൂടുതൽ തെളിവുകളും എക്സൈസ് ശേഖരിച്ചുവരികയാണ്.
ഇതിനിടയിൽ, ഈ വീടിന്‍റെ നിർമാണം അനധികൃതമാണെന്ന് കാണിച്ച് പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമ്മോയും പുറത്തുവന്നിട്ടുണ്ട്.
Kerala
കൊച്ചി: മെസിയുടെയും അർജന്‍റീനൻ ടീമിന്‍റെയും വരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം എടുത്തത് സർക്കാരാണെന്ന് ആന്‍റോ അഗസ്റ്റിന്‍റെ മൊഴി. എല്ലാ സർക്കാർ പദ്ധതിയാണ്. സ്പോൺസറാകാൻ തന്നെ ഇങ്ങോട്ട് സമീപിച്ചു. അർജന്‍റീന വരുമെന്ന് അറിയിച്ചതും സർക്കാരാണ്. തീരുമാനങ്ങളെല്ലാം എടുത്തത് സർക്കാരാണെന്നും ആന്‍റോ ജിഎസ്ടി വകുപ്പിന് നല്കിയ മൊഴിയിൽ പറയുന്നു.
അന്നത്തെ കായിക മന്ത്രി സ്പെയിനിൽ പോയി എഎഫ്എ പ്രതിനിധികളെ കണ്ട് എല്ലാം തീരുമാനിച്ചിരുന്നു. കേരളത്തിൽ വരാൻ അർജന്‍റീന സമ്മതിച്ചു എന്ന് പറഞ്ഞത് സർക്കാരാണെന്നും ആന്‍റോ മൊഴിയിൽ പറയുന്നു. ഓഗസ്റ്റ് മൂന്നിനാണ് ആന്‍റോ മൊഴി നൽകിയത്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ അധിക്ഷേപിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി റിപ്പോർട്ടർ ടിവി മാനേജിംഗ് എഡിറ്റർ ആന്‍റോ അഗസ്റ്റിൻ. തിരുവനന്തപുരം ജില്ലാകോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
ഹർജി സെപ്റ്റംബർ 23ന് പരിഗണിക്കും. ആന്‍റോ അഗസ്റ്റിനെതിരെ സൈബർ പൊലിസാണ് കേസ് എടുത്തത്. പിന്നീട് കളമശേരി പൊലിസിന് കൈമാറുകയായിരുന്നു.
അതേസമയം, അനുവദനീയമായതിലും കൂടുതൽ മദ്യം കൈവശംവച്ച കേസിൽ ആന്‍റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു.
Kerala
സുൽത്താൻ ബത്തേരി: വീട്ടിൽനിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ടിവി മാനേജിംഗ് എഡിറ്റർ ആന്‍റോ അഗസ്റ്റിനുമായി തെളിവെടുപ്പ്. വയനാട് വാഴവറ്റയിലെ മൂങ്ങനാനിയില്‍ വീട്ടില്‍ ആന്‍റോയെ എത്തിച്ചാണ് തെളിവെടുപ്പ്. വീടിന്‍റെ ഉടമസ്ഥത സംബന്ധിച്ച് കോടതിയില്‍ വലിയ വാദങ്ങള്‍ നടന്നിരുന്നു.
നിലവില്‍ എക്‌സൈസ് കസ്റ്റഡിയിലാണ് ആന്‍റോ അഗസ്റ്റിന്‍. ഞായറാഴ്ച ഉച്ചയ്ക്ക് 12 വരെയാണ് സുല്‍ത്താന്‍ ബത്തേരി മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡി അനുവദിച്ചത്. വാഴ വറ്റയിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത മദ്യം ഏതു മാര്‍ഗമാണ് കൊണ്ടുവന്നതെന്ന് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് എക്‌സൈ് കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.
ആല്‍ക്കഹോള്‍ അടങ്ങിയ പാനീയം എവിടെ നിര്‍മിച്ചു എന്നും കണ്ടെത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. മദ്യത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തണമെന്നുമുള്ള എക്‌സൈസ് ആവശ്യം സുല്‍ത്താന്‍ ബത്തേരി മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.
നാല് ദിവസത്തേക്കുള്ള കസ്റ്റഡി അപേക്ഷയാണ് എക്‌സൈസ് നല്‍കിയിരുന്നതെങ്കിലും തെളിവെടുപ്പിനായി 24 മണിക്കൂര്‍ കോടതി അനുവദിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: റിപ്പോർട്ടർ ടിവി മാനേജിംഗ് ഡയറക്ടർ ആന്‍റോ അഗസ്റ്റിന്‍റെ അറസ്റ്റിലും വിവിധ രാഷ്ട്രീയ വിവാദങ്ങളിലും പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. ആന്‍റോ അഗസ്റ്റിന്‍റെ അറസ്റ്റിനെ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണമായി ചിത്രീകരിക്കേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ബെവ്കോയേക്കാൾ കൂടുതൽ മദ്യമാണ് വിദ്വാന്‍റെ കൈവശം ഉണ്ടായിരുന്നത്. എന്നിട്ടാണ് വലിയ വേദവാക്യങ്ങൾ പറയുന്നത്. മാധ്യമപ്രവർത്തനം എന്നത് തട്ടിപ്പുകൾ കാണിക്കാനുള്ള ഒരു മറയല്ല. നിയമം എപ്പോഴും നിയമത്തിന്‍റെ വഴിക്കുതന്നെ പോകുമെന്ന് മുരളീധരൻ പറഞ്ഞു.
പിണറായി വിജയനുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, വിഷയത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക എന്ന് അദ്ദേഹം മറുപടി നൽകി.
തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികളും നേതാക്കളും പലരിൽ നിന്നും സംഭാവനകൾ സ്വീകരിക്കാറുണ്ട്. അതിനെ കൈക്കൂലിയായി കാണാൻ കഴിയില്ല. എന്നാൽ, യാതൊരു സേവനവും ചെയ്യാതെ മുഖ്യമന്ത്രിയുടെ പേര് ദുരുപയോഗം ചെയ്ത് പണം വാങ്ങുന്നത് വ്യക്തമായ അഴിമതിയാണെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിനെതിരായ സർക്കാർ നടപടിയെ സ്വാഗതം ചെയ്ത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാധ്യമത്തിന്റെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താമെന്ന ധാരണ സമൂഹത്തിന് അപകടകരമാണ്. ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
യോഗനാദം വാരികയിലെ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്. പത്രപ്രവർത്തനത്തിന് വലിയ പാരമ്പര്യമുള്ള കേരളത്തിൽ അടുത്തകാലത്തായി തട്ടിപ്പുകാരും പലിശക്കാരും മാധ്യമസ്ഥാപനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. മാധ്യമസ്ഥാപനങ്ങളുടെ ഉടമസ്ഥതയുടെ മറവിൽ എന്തും ചെയ്യാമെന്നും, ആരെയും ഭയക്കേണ്ടതില്ലെന്നുമുള്ള തെറ്റിദ്ധാരണയിലാണ് ഇത്തരം മാധ്യമ മുതലാളിമാർ പ്രവർത്തിക്കുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
വയനാട്ടിലെ മരംമുറി കേസിൽ ആന്‍റോ അഗസ്റ്റിനും സഹോദരങ്ങളും ജയിൽശിക്ഷ അനുഭവിച്ചവരാണെന്നും ഇവർക്കെതിരെ നിരവധി തട്ടിപ്പുകേസുകൾ നിലവിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മെസിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും കൊച്ചിയിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം നവീകരിക്കാനെന്ന പേരിൽ കോടികൾ ചെലവഴിച്ച് സംസ്ഥാന സ്പോർട്സ് വകുപ്പിനെയും അന്നത്തെ മന്ത്രിയെയും ദുരുപയോഗം ചെയ്തെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ഇത്തരം നടപടികൾക്ക് അറിഞ്ഞോ അറിയാതെയോ മുൻ സർക്കാരും കൂട്ടുനിന്നു. അതേസമയം ചാനൽ ഓഫീസിലെ റെയ്ഡിന്റെ പേരിൽ സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യം തകർന്നുവെന്ന വാദത്തെയും വെള്ളാപ്പള്ളി തള്ളി. മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല. തട്ടിപ്പുകാർക്കെതിരെ പൊലിസ് നടപടി സ്വീകരിക്കുമ്പോൾ അതിനെ മാധ്യമസ്വാതന്ത്ര്യത്തിന്റെ പേരിൽ എതിർക്കുന്നത് കുറ്റവാളികളെ വെള്ളപൂശുന്നതിന് തുല്യമാണെന്നും അദ്ദേഹം വിമർശിച്ചു.
Kerala
തിരുവനന്തപുരം: റിപ്പോർട്ടർ ടിവി ഉടമ ആന്‍റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മന്ത്രി എം. ലിജു. നിയമാനുസൃതമായ നടപടികളാണ് സ്വീകരിച്ചതെന്നും നിയമം നിയമത്തിന്‍റെ വഴിക്കു പോയെന്നും മന്ത്രി പറഞ്ഞു.
കുറ്റകൃത്യമായ കാര്യം ഉണ്ടായതുകൊണ്ടാണ് എക്സൈസ് നടപടി ഉണ്ടായത്. മാധ്യമസ്വാതന്ത്ര്യം തടസപ്പെടുത്തുന്ന ഒന്നും അതിലില്ല.
സർക്കാരിന് ആരോടും വ്യക്തിവൈരാഗ്യം ഇല്ല. നിയമലംഘനം ഉണ്ടായാൽ കേസ് ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Kerala
കൽപ്പറ്റ: അനധികൃതമായി വീട്ടിൽ മദ്യം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിൻ റിമാൻഡിൽ. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ആന്‍റോയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തത്.
ആന്‍റോയെ വൈത്തിരി സബ് ജയിലിലേക്ക് മാറ്റും. അതേസമയം ആന്‍റോ നൽകിയ ജാമ്യാപേക്ഷയിൽ കോടതി വെള്ളിയാഴ്ച വിധി പറയും.
ബുധനാഴ്ച ആന്‍റോയുടെ വയനാട്ടിലെ വീട്ടിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിനിടെയാണ് 67 ലിറ്ററിലധികംവരുന്ന അനധികൃത മദ്യശേഖരം കണ്ടെടുത്തത്. 43 ലിറ്റർ വിദേശമദ്യം, 4.8 ലിറ്ററോളം വിദേശനിർമിത വൈൻ, അഞ്ചര ലിറ്റർ കേരള നിർമിത വൈൻ, 860 മില്ലി ലിറ്റർ മിലിട്ടറി മദ്യം എന്നിവയാണ് പരിശോധനയിൽ പിടിച്ചെടുത്തത്.
ഇതേതുടർന്ന് ആന്‍റോ അഗസ്റ്റിനെതിരെ എക്സൈസ് സംഘം അബ്കാരി നിയമപ്രകാരം കേസെടുക്കുകയായിരുന്നു. അനധികൃതമായി മദ്യം സൂക്ഷിച്ചതിന് അബ്കാരി നിയമത്തിലെ 55 ഐ, 55 എ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്.
Kerala
കൊച്ചി: മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരില്‍ നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ ആന്‍റോ അഗസ്റ്റിനെതിരെ കുരുക്ക് മുറുക്കി ഇഡി. ആന്‍റോ അഗസ്റ്റിനും റിപ്പോര്‍ട്ടര്‍ ടിവിക്കുമെതിരെ എസ്‌ഐടി രജിസ്റ്റര്‍ ചെയ്ത കേസിലെ വിവരങ്ങള്‍ ശേഖരിച്ച ഇഡി, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (PMLA) നടപടികള്‍ക്ക് ഒരുങ്ങുകയാണ്.
എസ്‌ഐടി രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ എഫ്‌ഐആര്‍ വിശദാംശങ്ങളും പൊലിസ് നടത്തിയ വിപുലമായ റെയ്ഡില്‍ പിടിച്ചെടുത്ത വിവരങ്ങളും ഇഡി ശേഖരിച്ചു. നേരത്തെ വിദേശ അക്കൗണ്ടിലേക്ക് 126 കോടി രൂപ കൈമാറിയതുമായി ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയ ചട്ടലംഘനത്തിന് (FEMA) ആന്‍റോ അഗസ്റ്റിനെതിരെ കേസ് എടുത്തിരുന്നു.
പിഎംഎല്‍എ കേസ് കൂടി രജിസ്റ്റര്‍ ചെയ്യുന്നതോടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളിലേക്ക് ഇഡി കടക്കാനാണ് സാധ്യത. അതേസമയം, എസ്‌ഐടി എടുത്ത കേസില്‍ ആന്‍റോ അഗസ്റ്റിന്‍ ഒന്നാം പ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി രണ്ടാം പ്രതിയുമാണ്.
സര്‍ക്കാരിനെയും പൊതുജനങ്ങളെയും വഞ്ചിച്ചു, ക്രിമിനല്‍ ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി വഞ്ചനാകുറ്റത്തിനാണ് കേസ് എടുത്തിട്ടുള്ളത്. അനധികൃതമായി അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ചതില്‍ അബ്കാരി ആക്ട് ചുമത്തി അറസ്റ്റ് ചെയ്ത ആന്‍റോ അഗസ്റ്റിനെ വയനാട് മീനങ്ങാടി അസിസ്റ്റന്‍റ് കമ്മിഷണറുടെ ഓഫീസില്‍ എത്തിച്ച് മൊഴിയെടുത്തു.
മൊഴിയെടുപ്പ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്ക് ശേഷം ബത്തേരി കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് രേഖപ്പെടുത്തിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമാണ് എക്‌സൈസ് സംഘം ഒരുങ്ങുന്നത്.
Kerala
തിരുവനന്തപുരം: റിപ്പോർട്ടർ ടിവി ഉടമ ആന്‍റോ അഗസ്റ്റിന്‍റെ അറസ്റ്റിൽ പ്രതികരിച്ച് മന്ത്രി എം. ലിജു. നിയമാനുസൃതമായ നടപടികളാണ് എക്സൈസ് സ്വീകരിച്ചതെന്നും നിയമം നിയമത്തിന്‍റെ വഴിക്ക് പോയെന്നും മന്ത്രി പറഞ്ഞു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട സാഹചര്യമുണ്ടായതിനാലാണ് എക്സൈസ് നടപടി സ്വീകരിച്ചത്.
സംഭവത്തിൽ മാധ്യമസ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്ന യാതൊന്നുമില്ലെന്നും സർക്കാരിന് ആരോടും വ്യക്തിവൈരാഗ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമലംഘനം ഉണ്ടായാൽ കേസെടുക്കുന്നത് സ്വാഭാവികമാണ്. അളവിൽ കവിഞ്ഞ മദ്യം വീട്ടിൽ സൂക്ഷിച്ചെന്ന കേസിലാണ് ആന്‍റോ അഗസ്റ്റിനെ എക്സൈസ് ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തത്. വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് അനധികൃത മദ്യശേഖരം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
എക്സൈസ് എ.സി. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെ ഓഫീസിലെത്തി ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് വൈദ്യപരിശോധനയ്ക്കായി ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആന്‍റോയെ വയനാട്ടിലെത്തിച്ച ശേഷം ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് അറിയിച്ചു.
Kerala
കൊച്ചി: റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിനെതിരായ എക്സൈസ് കേസിൽ എഫ്ഐആർ പകർപ്പ് പുറത്ത്. ആന്‍റോയുടെ വീട്ടിൽനിന്ന് ഏകദേശം 67 ലിറ്ററോളം വരുന്ന 138 മദ്യക്കുപ്പികൾ പിടിച്ചെടുത്തതായാണ് എഫ്ഐആറിൽ പറയുന്നത്.
അനധികൃതമായി അളവിൽ കവിഞ്ഞ മദ്യം സൂക്ഷിച്ചതിന് അബ്കാരി ആക്ടിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എക്സൈസ് ആന്‍റോയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്.
നിയമവിരുദ്ധമായ മദ്യക്കടത്തും കൈവശം വയ്ക്കലും, അനധികൃത മദ്യവിൽപ്പന-വിൽപനയ്ക്കായി മദ്യം സൂക്ഷിക്കൽ, നികുതിവെട്ടിച്ച് മദ്യം കൈവശംവയ്ക്കൽ തുടങ്ങി കുറ്റങ്ങളാണ് ആന്‍റോയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്.
അതേസമയം, താൻ ജീവിതത്തിൽ മദ്യപിച്ചിട്ടില്ലെന്നായിരുന്നു അറസ്റ്റിലായതിന് പിന്നാലെ ആന്‍റോ അഗസ്റ്റിന്‍റെ പ്രതികരണം. പൊലിസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കഴിഞ്ഞു. അവർക്ക് മെസിയുമായി ബന്ധപ്പെട്ട രേഖകൾ കൊടുത്തു. അതിനുശേഷം എക്സൈസുമായി ബന്ധപ്പെട്ട് ഏതോ കേസിൽ അറസ്റ്റ് ചെയ്തിരിക്കുകയാണ്. താൻ മദ്യപിക്കുന്ന ആളല്ല. ജീവിതത്തിൽ മദ്യപിച്ചിട്ടില്ല. എക്സൈസുമായി ബന്ധപ്പെട്ട കേസ് എന്താണെന്നറിയില്ല. എവിടെയാണ് മദ്യം സൂക്ഷിച്ചതെന്നോ എന്താണ് സംവിധാനമെന്നോ അറിയില്ലെന്നും ആന്‍റോ പറഞ്ഞു.
കേസിൽ ആദ്യം അറസ്റ്റ് നടപടികളുമായി ആന്‍റോ സഹകരിച്ചിരുന്നില്ല. എഫ്ഐആർ കാണാതെ അറസ്റ്റിനു വഴങ്ങില്ലെന്ന നിലപാടിലായിരുന്നു ആന്‍റോ. മെസിയെ കൊണ്ടുവരുമെന്ന പേരിൽ നടന്ന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട റെയ്ഡ് അവസാനിപ്പിച്ച് എസ്‌ഐടി സംഘം മടങ്ങും മുമ്പേയാണ് എക്സൈസ് സംഘം റിപ്പോർട്ടർ ടിവിയുടെ കളമശേരി ഓഫീസിൽ എത്തിയത്.
Kerala
കൊച്ചി: എസ്‌ഐടിയുടെ റെയ്ഡില്‍ മെസി വിവാദവുമായി ബന്ധപ്പെട്ട ഒരു ചോദ്യം പോലും ഉണ്ടായിരുന്നില്ലെന്ന് ആന്‍റോ അഗസ്റ്റിന്‍. മെസി വിവാദവുമായി ബന്ധപ്പെട്ട അന്വേഷണവുമായി സഹകരിക്കാന്‍ പൂര്‍ണമായും തയാറാണ്. പക്ഷെ വാര്‍ത്തകള്‍ എവിടെ നിന്നാണ് കിട്ടുന്നത്, കേന്ദ്രത്തില്‍ പിടിപാടുണ്ടോ, പാര്‍ട്ടി ബന്ധമുണ്ടോ എന്ന ചോദ്യങ്ങള്‍ക്ക് മറുപടിയില്ല എന്നും ആന്‍റോ അഗസ്റ്റിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്നെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. മെസി വിവാദവുമായി ബന്ധപ്പെട്ട അന്വേഷണവുമായി സഹകരിക്കാന്‍ പൂര്‍ണമായും തയാറാണ്. എന്‍റെ ഫ്‌ളാറ്റ് പരിശോധിച്ചു. അതില്‍ ഞാന്‍ മറുപടി നല്‍കിയിട്ടുണ്ട്. ജേണലിസ്റ്റിക് ആംഗിളുമായി ബന്ധപ്പെട്ട ഒന്നും അവര്‍ക്ക് കിട്ടുന്നില്ലെന്നും ആന്‍റോ കൂട്ടിച്ചേർത്തു.
വി.ഡി. സതീശന്‍റെ രണ്ടാം കല്യാണം അടക്കമുള്ള ചോദ്യങ്ങള്‍ക്കൊന്നും എന്‍റെ കൈയില്‍ മറുപടിയില്ല. മെസി വിവാദവുമായി ബന്ധപ്പെട്ട എന്ത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. അന്വേഷണവുമായി സഹകരിക്കും. എവിടെ വേണമെങ്കിലും റെയ്ഡ് നടത്താം. അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളോടും സഹകരിക്കും.
അല്ലാതെ നിങ്ങള്‍ക്ക് ആരാണ് വാര്‍ത്ത ചോര്‍ത്തി തരുന്നത്, നിങ്ങളുടെ കൂടെ കോണ്‍ഗ്രസിന്‍റെ ആരൊക്കെയുണ്ട്, സിപിഎമ്മുകാര്‍ ആരൊക്കെയുണ്ട്, ബിജെപിയില്‍ നിന്നുള്ള സപ്പോര്‍ട്ട്, കേന്ദ്രത്തില്‍ പിടിപാടാണല്ലോ എന്ന ചോദ്യങ്ങള്‍ക്കൊന്നും ഞങ്ങളുടെ കൈയില്‍ മറുപടിയില്ല.
സത്യസന്ധമായ അന്വേഷണമാണ് നടത്തുന്നതെങ്കില്‍ ഈ നാടകത്തിന്‍റെയൊന്നും ആവശ്യമില്ല. കഴിഞ്ഞ രണ്ടു മാസമായി എസ്‌ഐടി അന്വേഷണം നടക്കുന്നു. ഇതുവരെ ഒരു നോട്ടീസ് പോലും തന്നിട്ടില്ല. ജിഎസ്ടി രണ്ടു റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു, അതിലും ഇതുവരെ ഒരു നോട്ടീസ് പോലും തന്നിട്ടില്ലെന്നും ആന്‍റോ അഗസ്റ്റിന്‍ വ്യക്തമാക്കി.
അതേസമയം, പുലര്‍ച്ചെ നാലോടെ ആരംഭിച്ച റെയ്ഡ് ആറു മണിക്കൂര്‍ പിന്നിട്ടിരുന്നു. 10.30 ഓടെയാണ് റെയ്ഡ് അവസാനിച്ചത്. കൊച്ചിയിലും വയനാട്ടിലുമായി അഞ്ചിടത്താണ് പരിശോധന നടന്നത്. കൊച്ചിയില്‍ ആന്‍റോ അഗസ്റ്റിന്‍റെ ഫ്‌ളാറ്റിലും റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ഓഫിസിലും ഗോട്ട് ആഡ് കമ്പനിയുടെ ഓഫീസിലും പരിശോധന നടന്നിരുന്നു.
Kerala
കൊച്ചി: ഫുട്ബോൾ താരം മെസിയെയും അർജന്‍റൈൻ ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുന്നതിനു തങ്ങൾ പണം നല്‍കിയതിനും അനുബന്ധ നടപടിക്രമങ്ങള്‍ക്കും രേഖകളും തെളിവുകളുമുണ്ടെന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡി ആന്‍റോ അഗസ്റ്റിന്‍.
ആര്‍ബിഐയുടെ അനുമതിയോടെ എസ്ബിഐ വഴിയാണ് പണമിടപാട് നടത്തിയത്. പണം ലഭിച്ചതിനെത്തുടർന്ന് എഎഫ്എ പ്രസിഡന്റ് മുഖ്യമന്ത്രിക്കു കത്തയച്ചതിന്റെ രേഖകളുണ്ട്.
നിയമപ്രകാരവും സര്‍ക്കാര്‍ അനുമതിയോടെയുമാണ് എല്ലാം ചെയ്തത്. എഎഫ്എയുമായി കരാര്‍ ഒപ്പിടാന്‍ അനുമതി നല്കിയതു സര്‍ക്കാരാണ്.
മത്സരം നടത്താനും സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കിയെന്നുംആന്റോ അഗസ്റ്റിൻ പ്രതികരിച്ചു.