കെ. മുരളീധരൻ
തിരുവനന്തപുരം: റിപ്പോർട്ടർ ടിവി മാനേജിംഗ് ഡയറക്ടർ ആന്‍റോ അഗസ്റ്റിന്‍റെ അറസ്റ്റിലും വിവിധ രാഷ്ട്രീയ വിവാദങ്ങളിലും പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. ആന്‍റോ അഗസ്റ്റിന്‍റെ അറസ്റ്റിനെ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണമായി ചിത്രീകരിക്കേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ബെവ്കോയേക്കാൾ കൂടുതൽ മദ്യമാണ് വിദ്വാന്‍റെ കൈവശം ഉണ്ടായിരുന്നത്. എന്നിട്ടാണ് വലിയ വേദവാക്യങ്ങൾ പറയുന്നത്. മാധ്യമപ്രവർത്തനം എന്നത് തട്ടിപ്പുകൾ കാണിക്കാനുള്ള ഒരു മറയല്ല. നിയമം എപ്പോഴും നിയമത്തിന്‍റെ വഴിക്കുതന്നെ പോകുമെന്ന് മുരളീധരൻ പറഞ്ഞു.
പിണറായി വിജയനുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, വിഷയത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക എന്ന് അദ്ദേഹം മറുപടി നൽകി.
തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികളും നേതാക്കളും പലരിൽ നിന്നും സംഭാവനകൾ സ്വീകരിക്കാറുണ്ട്. അതിനെ കൈക്കൂലിയായി കാണാൻ കഴിയില്ല. എന്നാൽ, യാതൊരു സേവനവും ചെയ്യാതെ മുഖ്യമന്ത്രിയുടെ പേര് ദുരുപയോഗം ചെയ്ത് പണം വാങ്ങുന്നത് വ്യക്തമായ അഴിമതിയാണെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു.
Tags : Liquor Bevco AntoAugustine Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs