x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​താ​ണോ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​നം?; ആ​ന്‍റോ അ​ഗ​സ്റ്റി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് മു​ഖ്യ​മ​ന്ത്രി

വെബ് ഡെസ്ക്
Published: September 17, 2026 05:26 PM IST | Updated: September 17, 2026 05:26 PM IST

മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ, ആ​ന്‍റോ അ​ഗ​സ്റ്റി​ൻ

തി​രു​വ​ന​ന്ത​പു​രം: റി​പ്പോ​ർ​ട്ട​ർ ചാ​ന​ൽ എം​ഡി ആ​ന്‍റോ അ​ഗ​സ്റ്റി​നെ​തി​രെ​യു​ള്ള ന​ട​പ​ടി​യി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍ പ​ല കേ​സി​ലും പ്ര​തി​യാ​ണെ​ന്നും ഇ​താ​ണോ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ന​മെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. നി​ര​വ​ധി വ​ഞ്ച​നാ കേ​സു​ക​ളി​ലും ജി​എ​സ്‌​ടി ത​ട്ടി​പ്പി​ലും പ​ങ്കാ​ളി​യാ​ണ് ആ​ന്‍റോ അ​ഗ​സ്റ്റി​ൻ.

ആ​ന്‍റോ​യ്ക്കെ​തി​രെ​യു​ള്ള ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ സ്പെ​ഷ്യ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീം ​അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. കോ​ട​തി വാ​റ​ന്‍റ് അ​നു​സ​രി​ച്ചാ​ണ് റെ​യ്‌​ഡ് ന​ട​ത്തി​യ​ത്. പൊ​ലി​സ് പൂ​ർ​ണ സം​യ​മ​ന​ത്തോ​ടെ​യാ​ണ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഏ​തെ​ങ്കി​ലും വാ​ർ​ത്ത​യു​ടെ പേ​രി​ലു​ള്ള പ്ര​തി​കാ​ര ന​ട​പ​ടി​യ​ല്ലി​ത്.

ആ​ന്‍റോ​യു​ടെ വീ​ട്ടി​ൽ​നി​ന്ന് എ​ക്സൈ​സ് നി​യ​മം ലം​ഘി​ച്ച് സൂ​ക്ഷി​ച്ച നി​ല​യി​ൽ 137 കു​പ്പി മ​ദ്യം പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ആ ​കേ​സി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​തി​പ​ക്ഷം റെ​യ്ഡി​നെ എ​തി​ര്‍​ക്കു​ന്ന​തി​നെ​യും വി.​ഡി.​സ​തീ​ശ​ൻ വി​മ​ർ​ശി​ച്ചു.

Tags : ReporterTV V.D.Satheesan AntoAugustine Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up