ആന്റോ അഗസ്റ്റിൻ
കൽപ്പറ്റ: അനധികൃതമായി മദ്യം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിന് ഇന്ന് നിർണായകം. ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. വാഴവറ്റയിൽ മദ്യം പിടികൂടിയ വീട് തന്റെ പേരിൽ അല്ലെന്നാണ് ആന്റോയുടെ വാദം.
എന്നാൽ ആന്റോയുടെ വാദം മറികടക്കാനുള്ള രേഖകളായിരിക്കും എക്സൈസ് കോടതിയിൽ നൽകുക. വാഴവറ്റയിലെ വീടിന്റെ കഴിഞ്ഞ വർഷത്തെ കെട്ടിടനികുതി 2026 മാർച്ചിൽ അടച്ചതായാണ് പഞ്ചായത്ത് രേഖ.
അതേസമയം അനധികൃതമായി മദ്യം സൂക്ഷിച്ച വാഴവറ്റയിലെ വീട്ടിലെ 22 സിസിടിവി ക്യാമറകളിലെയും ദൃശ്യങ്ങൾ കാണാനില്ലെന്ന് എക്സൈസ് അറിയിച്ചു. ദൃശ്യങ്ങൾ ഉൾപ്പെട്ട ഡിവിആർ എടുത്തുമാറ്റിയ നിലയിലാണെന്നാണ് എക്സൈസ് കണ്ടെത്തൽ.
Tags : AntoAugustine Excise NewsUpdate Headlines Deepika DeepikaNewspaper