x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ വ്യാ​ജ വി​വാ​ഹ ആ​രോ​പ​ണം; ആ​ന്‍റോ അ​ഗ​സ്റ്റി​ന് നോ​ട്ടീ​സ് ന​ൽ​കി

വെബ് ഡെസ്ക്
Published: September 25, 2026 10:34 AM IST | Updated: September 25, 2026 10:34 AM IST

ആ​ന്‍റോ അ​ഗ​സ്റ്റി​ൻ

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ വ്യാ​ജ വി​വാ​ഹ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചെ​ന്ന കേ​സി​ൽ റി​പ്പോ​ർ​ട്ട​ർ ടി​വി എം​ഡി ആ​ന്‍റോ അ​ഗ​സ്റ്റി​നെ ചോ​ദ്യം ചെ​യ്യാ​ൻ പൊ​ലി​സ് നോ​ട്ടീ​സ് ന​ൽ​കി. കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യ ആ​ന്‍റോ അ​ഗ​സ്റ്റി​നോ​ട് ക​ള​മ​ശേ​രി പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ പൊ​ലി​സ് നി​ർ​ദ്ദേ​ശം ന​ൽ​കി. തൃ​ക്കാ​ക്ക​ര എ​സി​പി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ജു പി. ​നാ​യ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലി​സ് കേ​സെ​ടു​ത്ത​ത്. ആ​ദ്യം തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് പി​ന്നീ​ട് ക​ള​മ​ശേ​രി​യി​ലേ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. ക​ള​മ​ശേ​രി പൊ​ലി​സ് രാ​ജു പി. ​നാ​യ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​ന്‍റോ അ​ഗ​സ്റ്റി​നെ ചോ​ദ്യം ചെ​യ്യാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

പ​ത്ത​നം​തി​ട്ട​യി​ലെ ഒ​രു പൊ​തു​പ​രി​പാ​ടി​ക്കി​ടെ മു​ഖ്യ​മ​ന്ത്രി മ​റ്റൊ​രു വി​വാ​ഹം കൂ​ടി ക​ഴി​ച്ച​തി​ന്‍റെ രേ​ഖ​ക​ളു​മാ​യി ചി​ല​ർ ത​ന്നെ സ​മീ​പി​ച്ചി​രു​ന്നു​വെ​ന്ന് ആ​ന്‍റോ അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞി​രു​ന്നു. ഈ ​രേ​ഖ​യു​ടെ ഉ​റ​വി​ടം ആ​ന്‍റോ അ​ഗ​സ്റ്റി​നെ സ​മീ​പി​ച്ച​ത് ആ​രാ​ണ് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് പൊ​ലി​സ് പ​രി​ശോ​ധി​ക്കു​ന്ന​ത്. അ​തേ​സ​മ​യം കേ​സി​ൽ ആ​ന്‍റോ അ​ഗ​സ്റ്റി​ൻ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

Tags : AntoAugustine question Interrogation Notice Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up