Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Question

മെ​സി​യു​ടെ പേ​രി​ലു​ള്ള ത​ട്ടി​പ്പ് ;ആ​ന്‍റോ അ​ഗ​സ്റ്റി​നെ എ​സ്ഐ​ടി ചോ​ദ്യംചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: മെ​സി​യു​ടെ പേ​രി​ലു​ള്ള ത​ട്ടി​പ്പു​കേ​സി​ൽ റി​പ്പോ​ർ​ട്ട​ർ ചാ​ന​ൽ ഉ​ട​മ ആ​ന്‍റോ അ​ഗ​സ്റ്റി​നെ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്യും. ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണസം​ഘം ആ​ന്‍റോ​യ്ക്കു നോ​ട്ടീ​സ് ന​ൽ​കും.

ഈ ​കേ​സി​ൽ ത​ന്‍റെ അ​റ​സ്റ്റ് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ന്‍റോ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി വാ​ദം കേ​ൾ​ക്കു​ക​യും പൊ​ലി​സി​ന്‍റെ റി​പ്പോ​ർ​ട്ട് തേ​ടു​ക​യും ചെ​യ്തി​രു​ന്നു.

ആ​ന്‍റോ അ​ഗ​സ്റ്റി​നെ നി​ല​വി​ൽ അ​റ​സ്റ്റ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും അ​തി​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും പൊ​ലി​സ് റി​പ്പോ​ർ​ട്ട് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ചോ​ദ്യം ചെ​യ്യാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് പൊ​ലി​സ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തോ​ടു സ​ഹ​ക​രി​ക്കാ​മെ​ന്ന് ആ​ന്‍റോ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫി​സി​ലും വീ​ട്ടി​ലും പ്ര​ത്യേ​ക അ​ന്വേ​ഷ​ണസം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൊ​ബൈ​ൽ ഫോ​ണും ഡി​ജി​റ്റ​ൽ രേ​ഖ​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തെ​ല്ലാം ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് ആ​ന്‍റോ​യെ ചോ​ദ്യം ചെ​യ്യാ​ൻ അ​ന്വേ​ഷ​ണസം​ഘം നോ​ട്ടീ​സ് ന​ൽ​കു​ന്ന​ത്.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് മെ​സി​യെ കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് സ്പോ​ണ്‍​സ​റാ​യി കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ലാ​ണ് ആ​ന്‍റോ​യെ പൊ​ലി​സ് പ്ര​തി​യാ​ക്കി​യ​ത്.

മു​ൻ കാ​യി​ക​മ​ന്ത്രി അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ, ആ​ന്‍റോ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ​ക്കെ​തി​രേ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ഈ ​വി​ഷ​യ​ത്തി​ൽ നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

ക്ര​മ​സ​മാ​ധാ​ന​പാ​ല​ന വി​ഭാ​ഗം എ​ഡി​ജി​പി പി. ​വി​ജ​യ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Kerala

വീണയുടെ മൊഴികളിൽ പൊരുത്തക്കേട്; വീണ്ടും ചോദ്യം ചെയ്യാൻ ഇഡി

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ വീണയെ ഇഡി വീണ്ടും ചോദ്യം ചെയ്യും. ഇതിനായി ഉടൻ തന്നെ വീണയ്ക്ക് സമൻസ് നൽകുമെന്നാണ് സൂചന.

കൊച്ചിയിലെ ഇഡി ഓഫീസിൽ കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിന് പിന്നാലെയാണ് വീണ്ടും ഹാജരാകാൻ ആവശ്യപ്പെടുന്നത്. ആദ്യഘട്ട ചോദ്യം ചെയ്യലിൽ ലഭിച്ച മറുപടികളിൽ പലതും തൃപ്തികരമല്ലെന്നാണ് ഇഡിയുടെ വിലയിരുത്തൽ.

സിഎംആർഎല്ലിന് ഏതെങ്കിലും തരത്തിലുള്ള സേവനങ്ങൾ നൽകിയതായി തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാൻ വീണയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു.

Kerala

വാക്ക് പാലിച്ചതായി കണ്ടുകൂടെ? പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. തെരഞ്ഞെടുപ്പ് വാഗ്ദാനം ആണെങ്കിലും വാക്ക് പാലിച്ചതായി കണ്ടുകൂടെ എന്നാണ് കോടതി ചോദിച്ചത്. സ്ത്രീശാക്തീകരണമാണ് ലക്ഷ്യം എന്നാണ് സര്‍ക്കാരിന്‍റെ വാദം. പൊതുതാത്പര്യ ഹര്‍ജി വിധി പറയാന്‍ മാറ്റി.

എറണാകുളം തമ്മനം സ്വദേശി മുഹമ്മദ് ഫിര്‍ദൗസ് ആണ് ഹര്‍ജി നല്‍കിയത്. വരുമാന പരിധിയോ താമസയോഗ്യതയോ പിന്നോക്കാവസ്ഥയോ ഒന്നും പരിഗണിക്കാതെ ലിംഗഭേദം മാത്രം മാനദണ്ഡമാക്കി ആനുകൂല്യം നല്‍കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15 (1) എന്നിവ ഉറപ്പു നല്‍കുന്ന സമത്വത്തിന്‍റെയും വിവേചനമില്ലായ്മയുടെയും ലംഘനമാണ് എന്നതായിരുന്നു ഹര്‍ജിക്കാരന്‍റെ പ്രധാന വാദം.

ഒരു പഠനം പോലും നടത്താതെയാണ് അധികാരത്തിലെത്തി പിറ്റേ ദിവസം മുതല്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കിയത് എന്നും ഹര്‍ജിക്കാരന്‍ ഉന്നയിച്ചു. രാഷ്ട്രീയ നേട്ടത്തിനായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം എന്ന ഹര്‍ജിക്കാരന്‍റെ വാദത്തോട് വാക്ക് പാലിച്ചതായി കണ്ടുകൂടെ എന്ന് കോടതി ചോദിച്ചു.

പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെ പറയാനാകുമെന്നും കോടി ചോദിച്ചു. കര്‍ണാടകയിലും തമിഴ്‌നാട്ടിലും പശ്ചിമബംഗാളിലും സമാനമായ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും അത് വിജയകരമായി മുന്നോട്ട് പോകുന്നുണ്ടെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.

Kerala

ചാന്‍സലറുടെ ഉത്തരവുകളെ ചോദ്യംചെയ്യാന്‍ സിന്‍ഡിക്കറ്റിന് അധികാരമില്ല: ഹൈക്കോടതി

കൊ​​​ച്ചി: ചാ​​​ന്‍സ​​​ല​​​റു​​​ടെ ഉ​​​ത്ത​​​ര​​​വു​​​ക​​​ളെ ചോ​​​ദ്യം ചെ​​​യ്യാ​​​ന്‍ സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ലാ സി​​​ന്‍ഡി​​​ക്ക​​​റ്റി​​​ന് അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി. ചാ​​​ന്‍സ​​​ല​​​ര്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന ഉ​​​ത്ത​​​ര​​​വു​​​ക​​​ള്‍ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ന്‍ സി​​​ന്‍ഡി​​​ക്ക​​​റ്റി​​​ന് ബാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും ജ​​​സ്റ്റീ​​​സ് എ.​​​എ. സി​​​യാ​​​ദ് റ​​​ഹ്‌​​​മാ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി.

കാ​​​ലി​​​ക്ക​​​ട്ട് സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ഇ​​​ന്‍സ്ട്രു​​​മെ​​​ന്‍റേ​​​ഷ​​​ന്‍ എ​​​ന്‍ജി​​​നി​​​യ​​​ര്‍ക്കെ​​​തി​​​രാ​​​യ അ​​​ച്ച​​​ട​​​ക്ക​​​ന​​​ട​​​പ​​​ടി റ​​​ദ്ദാ​​​ക്കി​​​യ ചാ​​​ന്‍സ​​​ല​​​റു​​​ടെ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ സി​​​ന്‍ഡി​​​ക്ക​​​റ്റം​​​ഗ​​​ങ്ങ​​​ള്‍ ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​ക​​​ള്‍ ത​​​ള്ളി​​​ക്കൊ​​​ണ്ടാ​​​ണു കോ​​​ട​​​തി​​​വി​​​ധി.

അ​​​ച്ച​​​ട​​​ക്ക​​​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്‍ അ​​​പ്പീ​​​ല്‍ അ​​​ധി​​​കാ​​​രി​​​യാ​​​ണു ചാ​​​ന്‍സ​​​ല​​​റെ​​​ന്നും സ്ഥാ​​​പ​​​ന​​​ത്തി​​​ലെ അ​​​ധി​​​കാ​​​ര​​​ശ്രേ​​​ണി​​​യും അ​​​ച്ച​​​ട​​​ക്ക​​​വും പാ​​​ലി​​​ക്കാ​​​ന്‍ സി​​​ന്‍ഡി​​​ക്ക​​​റ്റ് ബാ​​​ധ്യ​​​സ്ഥ​​​രാ​​​ണെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല എ​​​ന്ന കോ​​​ര്‍പ​​​റേ​​​റ്റ് ബോ​​​ഡി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണു ചാ​​​ന്‍സ​​​ല​​​റും സി​​​ന്‍ഡി​​​ക്ക​​​റ്റും.

അ​​​തി​​​നാ​​​ല്‍ ഉ​​​യ​​​ര്‍ന്ന അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി ചോ​​​ദ്യംചെ​​​യ്യു​​​ന്ന​​​ത് നി​​​യ​​​മ​​​ത്തി​​​ല്‍ വി​​​ഭാ​​​വ​​​നം ചെ​​​യ്തി​​​ട്ടി​​​ല്ല. എ​​​ന്നാ​​​ല്‍, ചാ​​​ന്‍സ​​​ല​​​റു​​​ടെ ഉ​​​ത്ത​​​ര​​​വ് തി​​​ക​​​ച്ചും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മോ പ​​​ക്ഷ​​​പാ​​​ത​​​പ​​​ര​​​മോ ആ​​​ണെ​​​ങ്കി​​​ല്‍ അ​​​പൂ​​​ര്‍വ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ല്‍ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ലാ ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ ലോ​​​ക്ക​​​ല്‍ ഏ​​​രി​​​യ നെ​​​റ്റ്‌​​​വ​​​ര്‍ക്ക് (ലാ​​​ന്‍) സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ടെ​​​ന്‍ഡ​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്‍ ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ത്തി 27.5 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ന​​​ഷ്‌​​​ട​​​മു​​​ണ്ടാ​​​ക്കി​​​യെ​​​ന്നാ​​​യി​​​രു​​​ന്നു എ​​​ന്‍ജി​​​നി​​​യ​​​ര്‍ക്കെ​​​തി​​​രാ​​​യ ആ​​​രോ​​​പ​​​ണം.

ഇ​​​ദ്ദേ​​​ഹ​​​ത്തെ അ​​​ഞ്ചു വ​​​ര്‍ഷ​​​ത്തേ​​​ക്ക് ജൂ​​​ണി​​​യ​​​ര്‍ എ​​​ന്‍ജി​​​നി​​​യ​​​റാ​​​യി ത​​​രം​​​താ​​​ഴ്ത്താ​​​നും തു​​​ക ഈ​​​ടാ​​​ക്കാ​​​നും സി​​​ന്‍ഡി​​​ക്ക​​​റ്റ് തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍, അ​​​പ്പീ​​​ലി​​​ല്‍ ചാ​​​ന്‍സ​​​ല​​​ര്‍ ഈ ​​​ന​​​ട​​​പ​​​ടി റ​​​ദ്ദാ​​​ക്കി ഇ​​​ദ്ദേ​​​ഹ​​​ത്തെ തി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​ന്‍ ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഇ​​​തി​​​നെ​​​തി​​​രേ​​​യാ​​​ണു സി​​​ന്‍ഡി​​​ക്ക​​​റ്റ് ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

Kerala

'മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു; ആവേശത്തില്‍ സംഭവിച്ചതാണ്': ദാസ് പി. ജോര്‍ജ്

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രി ക്ഷുഭിതനായ സംഭവത്തിൽ പ്രതികരണവുമായി കോന്നി സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ ദാസ് പി. ജോര്‍ജ്.

താന്‍ മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് തെറ്റായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ ചോദ്യം മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടാന്‍ കാരണമായി. ആ അവസരത്തില്‍ താന്‍ ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു. അപ്പോഴത്തെ ആവേശത്തില്‍ ചോദിച്ച് പോയതാണെന്നും ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

"20,000 കോടി രൂപയുടെ വികസനം ചെയ്ത് കഴിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി സംസാരിച്ചത് ഇതാണ്. മുന്നോട്ടുള്ള വികസനം ചെയ്യാന്‍ ഫണ്ട് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ തടസപ്പെടുത്തി വച്ചിരിക്കുകയാണ്. എങ്ങനെ മുന്നോട്ടുള്ള ഫണ്ട് കണ്ടെത്തുമെന്ന ഒരു ചോദ്യമാണ് ഞാന്‍ ഉദ്ദേശിച്ചത്. ഇത് മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്താന്‍ കാരണമായിട്ടുണ്ട്. ആ അവസരത്തില്‍ ഞാന്‍ ചോദിക്കാന്‍ പാടില്ലായിരുന്നു. അന്നത്തെ ആവേശത്തില്‍ ചോദിച്ച് പോയി. അദ്ദേഹത്തിന്‍റെ പ്രസംഗം തടസപ്പെടുത്താന്‍ പാടില്ലായിരുന്നു. ഞാന്‍ ചെയ്തത് തെറ്റായിരുന്നു. ഞാൻ ഏറെ ആരാധിക്കുന്ന വ്യക്തിയാണ് പിണറായി വിജയന്‍'- ദാസ് പി. ജോര്‍ജ് മാധ്യങ്ങളോട് പറഞ്ഞു.

കോന്നി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെയായിരുന്നു സംഭവം. പൊതുയോഗത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിച്ച പാര്‍ട്ടി പ്രവര്‍ത്തകനോട് അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Kerala

ചോ​ദ്യം ഒ​രു അ​വ​സ​ര​മാ​ണ്!

ദൈ​വം ഹ​വ്വ​യോ​ടു "നീ ​എ​ന്താ​ണ് ചെ​യ്ത​ത്'? എ​ന്ന ചോ​ദ്യം ഉ​യ​ർ​ത്തു​ന്ന​ത് അ​വ​ൾ അ​നു​ത​പി​ക്കും എ​ന്ന വി​വ​ക്ഷ​യി​ലാ​ണ്. പ​ക്ഷേ, അ​വ​ൾ​ക്ക​തു മ​ന​സി​ലാ​യി​ല്ല. അ​നു​ത​പി​ക്കാ​ൻ ന​മു​ക്ക് എ​ങ്ങ​നെ​യൊ​ക്കെ അ​വ​സ​രം കി​ട്ടു​മെ​ന്ന് അ​റി​യി​ല്ല. ഹെ​ബ്രാ​യ ലേ​ഖ​നം ഇ​ങ്ങ​നെ പ​റ​യു​ന്നു: പി​ന്നീ​ട് അ​വ​കാ​ശം പ്രാ​പി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ച​പ്പോ​ൾ അ​വ​ൻ തി​ര​സ്ക​രി​ക്ക​പ്പെ​ട്ടു. ക​ണ്ണീ​രോ​ടെ അ​വ​ൻ അ​ത് ആ​ഗ്ര​ഹി​ച്ചെ​ങ്കി​ലും അ​നു​ത​പി​ക്കാ​ൻ അ​വ​ന് അ​വ​സ​രം ല​ഭി​ച്ചി​ല്ല (ഹെ​ബ്രാ​യ​ർ 12:17-18). പ​ക്ഷേ, ചി​ല​ർ​ക്ക് അ​തു മ​ന​സി​ലാ​വി​ല്ല.

» ദാ​വീ​ദി​ന്‍റെ വ​ഴി

ന​മ്മ​ൾ വീ​ട്ടി​ൽ എ​ന്തെ​ങ്കി​ലും തെ​റ്റ് ചെ​യ്തു എ​ന്നു ക​രു​തു​ക. അ​പ്പോ​ൾ അ​പ്പ​ൻ ചോ​ദി​ക്കും, അ​മ്മ ചോ​ദി​ക്കും അ​ല്ലെ​ങ്കി​ൽ ഭാ​ര്യ ചോ​ദി​ക്കും നി​ങ്ങ​ൾ എ​ന്താ​ണ് ചെ​യ്ത​ത്? ദൈ​വ​ത്തി​ന്‍റെ സ്ഥാ​ന​ത്തു​നി​ന്നാ​ണ് ആ ​ചോ​ദ്യം. ന​മു​ക്ക് അ​നു​ത​പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് അ​തി​ലൂ​ടെ ദൈ​വം ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ, അ​നു​ത​പി​ക്കു​ന്ന​തി​നു പ​ക​രം തെ​റ്റു​ക​ളെ ന്യാ​യീ​ക​രി​ച്ച് ന​മ്മ​ൾ അ​വ​രെ പ്ര​തി​രോ​ധി​ക്കും. കാ​യേ​ൻ ചെ​യ്ത​തും അ​തു​ത​ന്നെ. ദാ​വീ​ദ് പ​ട​നാ​യ​ക​നാ​യ ഉ​റി​യ​യെ ച​തി​ച്ചു​കൊ​ന്ന് അ​യാ​ളു​ടെ ഭാ​ര്യ​യെ സ്വ​ന്ത​മാ​ക്കി.
ഹ​വ്വ​യോ​ടും കാ​യേ​നോ​ടും ചോ​ദി​ച്ച​തു​പോ​ലെ​ത​ന്നെ​യാ​ണ് ദാ​വീ​ദി​നോ​ടും ചോ​ദ്യം, അ​തു നാ​ഥാ​ൻ പ്ര​വാ​ച​ക​ൻ വ​ഴി. എ​ന്തു​കൊ​ണ്ട് നീ ​എ​ന്‍റെ വ​ച​നം അ​നു​സ​രി​ക്കാ​തെ ഈ ​തി​ന്മ ചെ​യ്തു (2 സാ​മു12:9). എ​ന്നാ​ൽ, കാ​യേ​ന്‍റെ ഉ​ത്ത​ര​മ​ല്ല ദാ​വീ​ദ് പ​റ​യു​ന്ന​ത്. "അ​താ​ണ് ദാ​വീ​ദ്''. ദൈ​വ​ത്തി​ന്‍റെ ആ ​ചോ​ദ്യം ത​നി​ക്ക് അ​നു​ത​പി​ക്കാ​ൻ ഉ​ള്ള അ​വ​സ​ര​മാ​ണെ​ന്ന് അ​യാ​ൾ തി​രി​ച്ച​റി​ഞ്ഞു. അ​നു​ത​പി​ക്കാ​ൻ ദൈ​വം ന​ൽ​കി​യ അ​വ​സ​ര​മാ​ണ് ആ ​ചോ​ദ്യ​മെ​ന്നു ദാ​വീ​ദി​നു ബോ​ധ്യ​മാ​യി. അ​താ​ണ് ഹ​വ്വ​യും ദാ​വീ​ദും ത​മ്മി​ലു​ള്ള ഒ​രു വ്യ​ത്യാ​സം.

» അ​നു​താ​പ​ത്തി​ന്‍റെ സ​മ്മാ​നം

ദാ​വീ​ദ് തെ​റ്റ് ചെ​യ്തെ​ങ്കി​ലും പ​രി​ശു​ദ്ധാ​ത്മാ​വ് അ​വ​നെ കൈ​വി​ട്ടു​ക​ള​യു​ന്നി​ല്ല. കാ​ര​ണം ന​മു​ക്കു ബൈ​ബി​ളി​ൽ എ​ണ്ണാ​യി​ര​ത്തി എ​ണ്ണൂ​റ്റി അ​ന്പ​ത്തി​യ​ഞ്ചോ​ളം വാ​ഗ്ദാ​ന​ങ്ങ​ൾ ത​ന്നി​ട്ടു​ള്ള​തി​ൽ ഒ​രു വാ​ഗ്ദാ​നം ഒ​രു കാ​ര​ണ​വ​ശാ​ലും ഞാ​ൻ നി​ന്നെ ഉ​പേ​ക്ഷി​ക്കി​ല്ല എ​ന്നു​ള്ള​താ​ണ്. പ​ക​രം ദൈ​വം ഇ​ങ്ങ​നെ അ​വ​നോ​ടു ചോ​ദി​ച്ചു: എ​ന്താ​ണ് നീ ​എ​ന്നെ അ​നു​സ​രി​ക്കാ​ത്ത​ത്. ലോ​ക​ത്ത് എ​ല്ലാ​വ​രും എ​ന്നെ നി​രാ​ക​രി​ച്ചാ​ലും നീ ​എ​ന്നെ നി​രാ​ക​രി​ക്കി​ല്ല എ​ന്നാ​ണ് ഞാ​ൻ ക​രു​തി​യ​തെ​ന്നൊ​രു വ്യം​ഗ്യം, നി​ന​ക്കെ​ന്തു​പ​റ്റി എ​ന്നു ചോ​ദി​ക്കും​പോ​ലെ. ദാ​വീ​ദ് യാ​തൊ​രു ഉ​രു​ണ്ടു​ക​ളി​ക്കും പോ​യി​ല്ല. സ​ത്യ​സ​ന്ധ​മാ​യി പ​റ​ഞ്ഞു: ഞാ​ൻ ക​ർ​ത്താ​വി​നെ​തി​രാ​യി പാ​പം ചെ​യ്തു​പോ​യി. അ​പ്പോ​ൾ നാ​ഥാ​ൻ പ​റ​ഞ്ഞു: "ക​ർ​ത്താ​വ് നി​ന്‍റെ പാ​പം ക്ഷ​മി​ച്ചി​രി​ക്കു​ന്നു; നീ ​മ​രി​ക്കു​ക​യി​ല്ല.'' അ​താ​ണ് ദാ​വീ​ദി​ന്‍റെ അ​നു​താ​പ​ത്തി​നു കി​ട്ടി​യ സ​മ്മാ​നം.

ഇ​ത്ത​രം മ​റു​പ​ടി ക​ർ​ത്താ​വി​നു കാ​യേ​നോ​ടും ഹ​വ്വാ​യോ​ടും പ​റ​യാ​മാ​യി​രു​ന്നു. പ​ക്ഷേ, അ​വ​ർ അ​നു​താ​പ​മി​ല്ലാ​തെ സ്വ​യം നീ​തീ​ക​രി​ച്ചു. അ​നു​താ​പം എ​ന്നു പ​റ​യു​ന്പോ​ൾ അ​തി​ന്‍റെ ആ​ദ്യ​ത്തെ ഭാ​ഗം ചെ​യ്ത കു​റ്റം അം​ഗീ​ക​രി​ക്ക​ലാ​ണ്. അ​നു​താ​പ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ടം അം​ഗീ​ക​രി​ച്ച പാ​പം ഏ​റ്റു​പ​റ​യു​ക​യാ​ണ്. മൂ​ന്നാം ഭാ​ഗം ഏ​റ്റു​പ​റ​ഞ്ഞ തി​ന്മ പി​ന്നീ​ട് ആ​വ​ർ​ത്തി​ക്കാ​തി​രി​ക്ക​ലാ​ണ്. പ​ക​രം സ​ത്പ്ര​വൃ​ത്തി​ക​ൾ പ്രാ​യ​ശ്ചി​ത്ത​മാ​യും നി​റ​വേ​റ്റി​യാ​ൽ ഈ ​നോ​ന്പു​കാ​ലം ന​മ്മി​ൽ ആ​ത്മീ​യ വ​സ​ന്ത​മാ​യി വി​ട​രും.

Kerala

മു​ഖ്യ​മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്യ​ണമെന്ന് ശോ​ഭാ സു​രേ​ന്ദ്ര​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണം ശ​​​രി​​​യാ​​​യ ദി​​​ശ​​​യി​​​ല​​​ല്ല പോ​​​കു​​​ന്ന​​​തെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ശോ​​​ഭാ സു​​​രേ​​​ന്ദ്ര​​​ൻ.

കേ​​​സി​​​ൽ പി​​​ടി​​​യി​​​ലാ​​​യ പ​​​ല​​​രും പു​​​റ​​​ത്തി​​​റ​​​ങ്ങി. കേ​​​സി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു പ​​​ങ്കു​​​ണ്ടോ എ​​​ന്നു​​​ള്ള​​​താ​​​ണ് ഇ​​​നി അ​​​റി​​​യാ​​​നു​​​ള്ള​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ചോ​​​ദ്യം ചെ​​​യ്യാ​​​ൻ അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ത​​​യാ​​​റാ​​​ക​​​ണം. സം​​​ഭ​​​വം ന​​​ട​​​ന്നു മാ​​​സ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞി​​​ട്ടും തൊ​​​ണ്ടി മു​​​ത​​​ൽ പോ​​​ലും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ട്ടി​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സി​​​ബി​​​ഐ​​​ക്ക് അ​​​ന്വേ​​​ഷ​​​ണം കൈ​​​മാ​​​റാ​​​ൻ കോ​​​ട​​​തി മു​​​ൻ​​​കൈ​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ശോ​​​ഭാ സു​​​രേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു. എ​​​ല്ലാ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും കാ​​​റ്റി​​​ൽ പ​​​റ​​​ത്തി​​​യാ​​​ണ് അ​​​യ്യ​​​പ്പ സം​​​ഗ​​​മം ന​​​ട​​​ത്തി​​​യ​​​ത്.

അ​​​യ്യ​​​പ്പസം​​​ഗ​​​മ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ഒ​​​രു രാ​​​ത്രി ചെ​​​ല​​​വ​​​ഴി​​​ക്കാ​​​ൻ കോ​​​ടി​​​ക​​​ളാ​​​ണു പൊ​​​ടി​​​പൊ​​​ടി​​​ച്ച​​​ത്. ഇ​​​തി​​​നു സി​​​പി​​​എം അ​​​ഖി​​​ലേ​​​ന്ത്യ നേ​​​താ​​​വാ​​​യ എം. ​​​എ. ബേ​​​ബി പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തോ​​​ടു മ​​​റു​​​പ​​​ടി പ​​​റ​​​യ​​​ണ​​​മെ​​​ന്നും ശോ​​​ഭാ സു​​​രേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.

Kerala

പീ​ഡ​ന​ക്കേ​സ്; മാ​ങ്കൂ​ട്ടം ഇ​ന്ന് വീ​ണ്ടും ക്രൈം​ബ്രാ​ഞ്ചി​ന് മു​ന്നി​ൽ

തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കോ​സി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ ക്രൈം​ബ്രാ​ഞ്ച് ഇ​ന്ന് വീ​ണ്ടും ചോ​ദ്യം ചെ​യ്യും. ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യ രാ​ഹു​ലി​നോ​ട് ഇ​ന്നും നാ​ളെ​യും ഹാ​ജ​രാ​കാ​ൻ അ​ന്വേ​ഷ​ണ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്

അ​തേ​സ​മ​യം രാ​ഹു​ൽ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. പ​ല ചോ​ദ്യ​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കു​ന്നി​ല്ല. പീ​ഡ​നം ന​ട​ന്നു​വെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന കാ​ല​യ​ള​വി​ൽ രാ​ഹു​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ അ​ന്വേ​ഷ​ണ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ ചി​ല ഫോ​ണു​ക​ൾ വി​റ്റു​പോ​യെ​ന്നും ചി​ല​ത് ന​ഷ്ട​പ്പെ​ട്ടെ​ന്നു​മാ​ണ് രാ​ഹു​ലി​ന്‍റെ മ​റു​പ​ടി. ഇ​ത് അ​ന്വേ​ഷ​ണ സം​ഘം പൂ​ർ​ണ​മാ​യി വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്തും പാ​ല​ക്കാ​ട്ടുവ​ച്ചും പീ​ഡ​നം ന​ട​ന്നു​വെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി.

ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ച ഇ​ട​ക്കാ​ല ജാ​മ്യ വ്യ​വ​സ്ഥ​യ​നു​സ​രി​ച്ചാ​ണ് രാ​ഹു​ൽ ഹാ​ജ​രാ​കു​ന്ന​ത്. ഇ​ന്ന​ലെ ഒ​മ്പ​ത് മ​ണി​ക്കൂ​റോ​ളം നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നും വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കും ശേ​ഷം വൈ​കു​ന്നേ​രം നാ​ലി​നാ​ണ് അ​ദ്ദേ​ഹ​ത്തെ വി​ട്ട​യ​ച്ച​ത്.

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഇഡി കടകംപള്ളിയെ ചോദ്യംചെയ്യും

കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍ണ​​​ക്കൊ​​​ള്ള കേ​​​സി​​​ല്‍ പ്ര​​​തി​​​ക​​​ളാ​​​യ​​​വ​​​രു​​​ടെ​​​യും ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​രു​​​ടെ​​​യും മൊ​​​ഴി​​​ക​​​ള്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നൊ​​​രു​​​ങ്ങി എ​​​ന്‍ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ്(​​​ഇ​​​ഡി). മു​​​ന്‍ മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ന​​​ട​​​ക്കം 12 പേ​​​ര്‍ക്ക് നോ​​​ട്ടീ​​​സ് അ​​​യ​​​യ്ക്കാ​​​ന്‍ നി​​​യ​​​മോ​​​പ​​​ദേ​​​ശം ല​​​ഭി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് കേ​​​സി​​​ല്‍ വി​​​ശ​​​ദ​​​മാ​​​യ ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ന് ഇ​​​ഡി ഒ​​​രു​​​ങ്ങു​​​ന്ന​​​ത്.

ഉ​​​ണ്ണി​​​കൃഷ്ണ​​​ന്‍ പോ​​​റ്റി, ക​​​ര്‍ണാ​​​ട​​​ത്തി​​​ലെ ജ്വ​​​ല്ല​​​റി ഉ​​​ട​​​മ ഗോ​​​വ​​​ര്‍ധ​​​ന്‍, ചെ​​​ന്നൈ സ്മാ​​​ര്‍ട്ട് ക്രി​​​യേ​​​ഷ​​​ന്‍സ് ഉ​​​ട​​​മ പ​​​ങ്ക​​​ജ് ഭ​​​ണ്ഡാ​​​രി, തി​​​രു​​​വി​​​താം​​​കൂ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍ഡ് മു​​​ന്‍ അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സ​​​ര്‍ മു​​​രാ​​​രി ബാ​​​ബു എ​​​ന്നി​​​വ​​​രെ​​​യാ​​​കും ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ ചോ​​​ദ്യം​​​ചെ​​​യ്യു​​​ക.

സാ​​​ക്ഷി​​​ക​​​ള്‍ക്കു ന​​​ല്‍കു​​​ന്ന സ​​​മ​​​ന്‍സാ​​​കും ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​നു ന​​​ല്‍കു​​​ക. പ്ര​​​തി​​​ക​​​ളു​​​ടെ ചോ​​​ദ്യം​​​ചെ​​​യ്യ​​​ല്‍ പൂ​​​ര്‍ത്തി​​​യാ​​​കു​​​ന്ന മു​​​റ​​​യ്ക്ക് ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​നെ​​​യും വി​​​ളി​​​ച്ചു​​​വ​​​രു​​​ത്താ​​​നാ​​​ണ് ഇ​​​ഡി നീ​​​ക്കം. എ​​​ന്നാ​​​ല്‍, ചോ​​​ദ്യം ചെ​​​യ്യാ​​​നു​​​ള്ള​​​വ​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ല്‍ ത​​​ന്ത്രി ക​​​ണ്ഠ​​​​ര് രാ​​​ജീ​​​വ​​​രെ ഇ​​​തു​​​വ​​​രെ ഉ​​​ള്‍പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണു സൂ​​​ച​​​ന.

അ​​​തി​​​നി​​​ടെ, കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ല്‍ ഇ​​​ഡി ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ പി​​​ടി​​​ച്ചെ​​​ടു​​​ത്ത രേ​​​ഖ​​​ക​​​ളി​​​ല്‍ വ്യ​​​ക്ത​​​ത തേ​​​ടി പ്ര​​​തി​​​ക​​​ള്‍ക്കും സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ക്കും ഇ​​​ഡി നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു.

ഉ​​​ണ്ണി​​കൃഷ്ണ​​​ന്‍ പോ​​​റ്റി, മു​​​രാ​​​രി ബാ​​​ബു, ചെ​​​ന്നൈ​​​യി​​​ലെ സ്മാ​​​ര്‍ട്ട് ക്രി​​​യേ​​​ഷ​​​ന്‍സ് എ​​​ന്നി​​​വ​​​രോ​​​ടാ​​​ണു വ്യ​​​ക്ത​​​ത തേ​​​ടി​​​യി​​​ട്ടു​​​ള്ള​​​ത്. നേ​​​രി​​​ട്ടോ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ മു​​​ഖേ​​​ന​​​യോ വി​​​വ​​​ര​​​ങ്ങ​​​ള്‍ അ​​​റി​​​യി​​​ക്കാ​​​നാ​​​ണു നി​​​ര്‍ദേ​​​ശം.

National

ക​രൂ​ർ ദു​ര​ന്തം; വി​ജ​യ്‌​യെ ഈ ​മാ​സം 19ന് ​വീ​ണ്ടും ചോ​ദ്യം ചെ​യ്യും

ചെ​ന്നൈ: ക​രൂ​രി​ൽ ആ​ൾ​ക്കൂ​ട്ട ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ്‌​യെ സി​ബി​ഐ വീ​ണ്ടും ചോ​ദ്യം ചെ​യ്യും. ഈ ​മാ​സം 19ന് ​ഹാ​ജ​രാ​വാ​നാ​ണ് സി​ബി​ഐ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കേ​സി​ല്‍ മൊ​ഴി ന​ൽ​കാ​ൻ വി​ജ​യ് ഡ​ൽ​ഹി​യി​ലെ സി​ബി​ഐ ആ​സ്ഥാ​ന​ത്ത് ഹാ​ജ​രാ​യി​രു​ന്നു.

അ​ഞ്ച് മ​ണി​ക്കൂ​റാ​ണ് സി​ബി​ഐ വി​ജ​യ്‌​യെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ദു​ര​ന്ത​ത്തി​ന് പി​ന്നി​ലെ സു​ര​ക്ഷാ വീ​ഴ്ച​ക​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​ന​വു​മാ​ണ് സി​ബി​ഐ പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്. വി​ജ​യ്‌​യെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ചാ​ര​ണ വാ​ഹ​നം ക​ഴി​ഞ്ഞ ദി​വ​സം സി​ബി​ഐ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

വീ​ണ്ടും ചോ​ദ്യം ചെ​യ്യും എ​ന്നു​ള്ള കാ​ര്യം സി​ബി​ഐ വ്യ​ക്ത​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും പൊ​ങ്ക​ൽ ക​ഴി​ഞ്ഞ ഹാ​ജ​രാ​കാ​ൻ ക​ഴി​യൂ എ​ന്ന് വി​ജ​യ് വ്യ​ക്ത​മാ​ക്കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ നോ​ട്ടീ​സ്. ദു​ര​ന്ത​ത്തി​ന് ത​നി​ക്കോ പാ​ർ​ട്ടി​ക്കോ ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ല എ​ന്നാ​ണ് വി​ജ​യു​ടെ നി​ല​പാ​ട്.

കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വി​ജ​യി​യി​ൽ നി​ന്ന് ശേ​ഖ​രി​ക്കാ​നാ​ണ് വീ​ണ്ടും നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 27-ന് ​ക​രൂ​രി​ൽ ന​ട​ന്ന ടി​വി​കെ​യു​ടെ രാ​ഷ്ട്രീ​യ റാ​ലി​ക്കി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 41 പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ ത​ദ്ദേ​ശീ​യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് സു​പ്രീം കോ​ട​തി ഇ​ട​പെ​ടു​ക​യും കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റാ​ൻ ഉ​ത്ത​ര​വി​ടു​ക​യു​മാ​യി​രു​ന്നു.

വി​ര​മി​ച്ച സു​പ്രീംകോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് അ​ജ​യ് ര​സ്തോ​ഗി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് നി​ല​വി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. നേ​ര​ത്തെ പാ​ർ​ട്ടി​യു​ടെ മു​തി​ർ​ന്ന ഭാ​ര​വാ​ഹി​ക​ളി​ൽ നി​ന്നും സി​ബി​ഐ മൊ​ഴി​യെ​ടു​ത്തി​രു​ന്നു.

സ​മ്മേ​ള​ന​ത്തി​ന് ആ​വ​ശ്യ​മാ​യ അ​നു​മ​തി​ക​ൾ വാ​ങ്ങു​ന്ന​തി​ലോ ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​തി​ലോ വീ​ഴ്ച​യു​ണ്ടാ​യോ എ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്. വി​ജ​യ്‌​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തോ​ടെ കേ​സി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​മെ​ന്നാ​ണ് സി​ബി​ഐ വൃ​ത്ത​ങ്ങ​ൾ ക​രു​തു​ന്ന​ത്.

Latest News

Corehub Up