x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രേഖകള്‍ ലഭിച്ചില്ലെന്ന് പ്രോസിക്യൂഷന്‍; ആന്‍റോ അഗസ്റ്റിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും

കൊച്ചി ബ്യൂറോ
Published: September 25, 2026 01:39 PM IST | Updated: September 25, 2026 01:39 PM IST

ആന്‍റോ അഗസ്റ്റിന്‍ (File photo)

കൊച്ചി: മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് ഉടമ ആന്‍റോ അഗസ്റ്റിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ശനിയാഴ്ച വീണ്ടും വാദം കേള്‍ക്കും. ആന്‍റോ സമര്‍പ്പിച്ച രേഖകള്‍ ലഭിച്ചില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയച്ചതിനെ തുടര്‍ന്നാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ ശനിയാഴ്ചത്തേക്ക് മാറ്റിയത്.

ഇന്ന് കേസ് പരിഗണിക്കവെ ആന്‍റോ അഗസ്റ്റിന്‍ സമര്‍പ്പിച്ച 17 രേഖകള്‍ ലഭിച്ചോ എന്ന് കോടതി ചോദിച്ചു. രേഖകള്‍ ലഭിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതോടെയാണ് ശനിയാഴ്ച വിശദമായ വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചത്.

അതേസമയം, ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ നിലവില്‍ അറസ്റ്റിനുള്ള നീക്കമില്ലെന്ന് പൊലിസ് കോടതിയെ അറിയിച്ചിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം ആന്‍റോ അഗസ്റ്റിനെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എസ്ഐടി.

ഇതിനിടെ എസ്‌ഐടി റെയ്ഡിനിടെ പിടിച്ചെടുത്ത 6,200 ഡോളര്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ആന്‍റോ അഗസ്റ്റിന്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. ഈ തുക തിരികെ നല്‍കാന്‍ പൊലിസ് തയാറായിട്ടില്ല. വിദേശപണത്തിന്‍റെ ഉറവിടത്തെ കുറിച്ച് വ്യക്തമായ അന്വേഷണം വേണമെന്നാണ് പൊലിസിന്‍റെ നിലപാട്.

Tags : AntoAugustine AnticipatoryBail MessiCase

Recent News

Corehub Up