x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആന്‍റോ അഗസ്റ്റിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച; അറസ്റ്റിന് നീക്കമില്ലെന്ന് പൊലിസ്

കൊച്ചി ബ്യൂറോ
Published: September 24, 2026 12:30 PM IST | Updated: September 24, 2026 12:30 PM IST

ആന്‍റോ അഗസ്റ്റിന്‍ (File photo)

കൊച്ചി: മെസിയുടെ പേരില്‍ നടത്തിയ തട്ടിപ്പില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഉടമ ആന്‍റോ അഗസ്റ്റിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെള്ളിയാഴ്ച വിധി പറയും. കേസില്‍ ഒന്നാം പ്രതിയാണ് ആന്‍റോ അഗസ്റ്റിന്‍.

വിശദമായ പരിശോധനയ്ക്ക് ശേഷം ആന്‍റോ അഗസ്റ്റിനെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എസ്‌ഐടി. എന്നാല്‍ നിലവില്‍ അറസ്റ്റ് ചെയ്യാന്‍ നീക്കമില്ലെന്ന് പൊലിസ് കോടതിയെ അറിയിച്ചു.

എസ്ഐടി റെയ്ഡിനിടെ പിടിച്ചെടുത്ത യുഎസ് ഡോളര്‍ തിരികെ വേണമെന്ന ആവശ്യവും ആന്‍റോ അഗസ്റ്റിന്‍ ഉയര്‍ത്തിയിരുന്നു. റെയ്ഡിനിടെ പിടിച്ചെടുത്ത 6400 യുഎസ് ഡോളര്‍ തിരികെ നല്‍കണമെന്നാണ് സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞത്.

എന്നാല്‍ ഡോളര്‍ തിരികെ നല്‍കാനാവില്ലെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും പൊലിസ് അറിയിച്ചു. ഇഡി, ഇന്‍കംടാക്സ് ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും പൊലിസ് വ്യക്തമാക്കി. അതേസമയം, മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ശനിയാഴ്ച കോടതി വിധി പറയും.

Tags : Verdict AntoAugustine AnticipatoryBail

Recent News

Corehub Up