x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കളമശേരി കൂട്ടബലാത്സംഗം: പ്രതികളെ കസ്റ്റഡിയില്‍ വിട്ടു, തെളിവെടുപ്പ് നടത്തും

കൊച്ചി ബ്യൂറോ
Published: October 7, 2026 01:23 PM IST | Updated: October 7, 2026 01:23 PM IST

പ്രതികൾ

കൊച്ചി: കളമശേരി കൂട്ടബലാത്സംഗ കേസിലെ പ്രതികളായ ശ്രീരാജ്, ജിത്ത് മാര്‍ട്ടിന്‍ എന്നിവരെ പൊലിസ് രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. കളമശേരി മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. കേസിലെ മറ്റ് രണ്ട് പ്രതികളെ പൊലിസ് വയനാട് നിന്നും പിടികൂടിയിരുന്നു. ഇവരെയും കളമശേരി പൊലിസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യും.

കളമശേരി ഉണിച്ചിറയിലെ ഡിലൈറ്റ് സ്പായിലും ഇടപള്ളിയിലെ ലോഡ്ജിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില മെച്ചപ്പെട്ട ശേഷം വിശദമായ മൊഴി രേഖപ്പെടുത്താനാണ് പൊലിസിന്‍റെ നീക്കം.

കേസിലെ രണ്ടാം പ്രതിയും വയനാട് സ്വദേശിനിയുമായ ശരണ്യ എന്ന അമ്മു, ഇവരുടെ സുഹൃത്ത് മൂന്നാം പ്രതി സഞ്ജു എന്നിവരെയാണ് വയനാട്ടില്‍ നിന്ന് പൊലിസ് കസ്റ്റഡിയിലെടുത്തത്. ഈ പ്രതികളെയും ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് യുവതിയുടെ ഭര്‍ത്താവ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

കൂടുതല്‍ പ്രതികളുണ്ടോ എന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി ക്രൂരമായ പീഡനമാണ് നേരിട്ടതെന്നും ഭര്‍ത്താവ് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം നടന്നത്. സ്പായില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പ്രതികള്‍ യുവതിയെ ഇടപ്പള്ളിയിലുള്ള സ്വകാര്യ ലോഡ്ജിലേക്ക് ഇന്‍റര്‍വ്യൂവിനായി വിളിച്ചു വരുത്തുകയായിരുന്നു.

രാവിലെ അഭിമുഖം നടത്തിയ ശേഷം ജോലി ലഭിച്ചതായി യുവതിയെ അറിയിച്ചു. തുടര്‍ന്ന് വൈകിട്ട് വീണ്ടും വിളിച്ചുവരുത്തി ഐസ്‌ക്രീമില്‍ ലഹരിമരുന്നും ബിയറും നല്‍കി മയക്കിയ ശേഷം ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പിറ്റേ ദിവസം രാവിലെ ബോധം വന്നപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരം യുവതി തിരിച്ചറിഞ്ഞത്.

Tags : Kalamassery GangRape Accused Police

Recent News

Corehub Up