x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​ത്തി​ല്‍ എ​യിം​സ് അ​നു​വ​ദി​ക്കു​ന്ന​ത് മു​ന്‍​ഗ​ണ​ന​യി​ലി​ല്ല; കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍

വെബ് ഡെസ്‌ക്
Published: October 7, 2026 02:25 PM IST | Updated: October 7, 2026 02:25 PM IST

കേരള ഹൈക്കോടതി

കൊ​ച്ചി: കേ​ര​ള​ത്തി​ല്‍ എ​യിം​സ് അ​നു​വ​ദി​ക്കു​ന്ന​ത് മു​ന്‍​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍. ആ​രോ​ഗ്യ​രം​ഗം മോ​ശ​മാ​യ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്നും കേ​ര​ളം ആ​രോ​ഗ്യ​രം​ഗ​ത്ത് മു​ന്നി​ലാ​ണെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

കേ​ര​ളം ആ​രോ​ഗ്യ​രം​ഗ​ത്ത് മു​ന്നി​ലാ​യ​താ​ണോ അ​യോ​ഗ്യ​ത​യ്ക്ക് കാ​ര​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി വി​മ​ർ​ശി​ച്ചു. എ​യിം​സ് അ​നു​വ​ദി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി​യി​ലാ​ണ് കേ​ന്ദ്രം സ​ത്യ​വാം​ഗ്‌​മൂ​ലം ന​ൽ​കി​യ​ത്.

അ​ങ്ങ​നെ​യെ​ങ്കി​ല്‍ എ​ങ്ങ​നെ​യാ​ണ് ഡ​ൽ​ഹി​യി​ൽ എ​യിം​സ് സ്ഥാ​പി​ക്ക​പ്പെ​ട്ട​തെ​ന്നും ഹൈ​ക്കോ​ട​തി കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ട് ചോ​ദി​ച്ചു. കേ​ര​ളം ഒ​രു എ​യിം​സ് അ​ര്‍​ഹി​ക്കു​ന്നു​ണ്ടെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് നി​രീ​ക്ഷി​ച്ചു. ആ​രോ​ഗ്യ​രം​ഗ​ത്ത് മി​ക​ച്ച് നി​ല്‍​ക്കു​ന്നു എ​ന്ന് ക​രു​തി കേ​ര​ള​ത്തി​ന് എ​യിം​സ് ആ​വ​ശ്യ​മി​ല്ല എ​ന്ന് അ​ര്‍​ഥ​മാ​ക്ക​രു​ത്. എ​ല്ലാ​വ​ര്‍​ക്കും മു​ന്‍​നി​ര സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​നാ​വി​ല്ലെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

ജ​ന​സാ​ന്ദ്ര​ത കൂ​ടി​യ സം​സ്ഥാ​ന​മാ​ണ് കേ​ര​ള​മെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ന്‍ ബ​ഞ്ച് വി​മ​ർ​ശി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ അ​നു​കൂ​ല​മാ​യ തീ​രു​മാ​നം കേ​ന്ദ്രം എ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

Tags : AIIMS KeralaHighCourt Kochi NewsUpdate Headlines

Recent News

Corehub Up