Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pottuamman

ത​മി​ഴ് ഫ്ര​ണ്ട്സ്, സം​ശ​യം വേ​ണ്ട, ഇ​തു ര​ണ്ടും ഞാ​നാ​ണ്; വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന് വി​രാ​മ​മി​ട്ട് സു​രേ​ഷ് കൃ​ഷ്ണ

'ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ്' ത​മി​ഴി​ലും ത​രം​ഗം സൃ​ഷ്ടി​ച്ച​തി​ന് പി​ന്നാ​ലെ, ത​മി​ഴ് സി​നി​മാ​പ്രേ​ക്ഷ​ക​രു​ടെ ഏ​റെ​ക്കാ​ല​മാ​യു​ള്ള സം​ശ​യ​ത്തി​ന് മ​റു​പ​ടി​യു​മാ​യി ന​ട​ന്‍ സു​രേ​ഷ് കൃ​ഷ്ണ. ഇ​ന്‍​സ്റ്റ​ഗ്രാം പോ​സ്റ്റി​ലൂ​ടെ​യാ​ണ് താ​രം ഈ ​സം​ശ​യ​ത്തി​ന് വി​രാ​മ​മി​ട്ടി​രി​ക്കു​ക​യാ​ണ്.

2000-ല്‍ ​റി​ലീ​സ് ചെ​യ്ത 'പൊ​ട്ടു​അ​മ്മ​ൻ' എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ല്‍ ഭ​യ​പ്പെ​ടു​ത്തു​ന്ന വേ​ഷ​ത്തി​ലെ​ത്തി​യ വി​ല്ല​നും, ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റി​ലെ ബൈ​ജു​വും ഒ​രാ​ള്‍ ത​ന്നെ​യാ​ണ് എ​ന്ന് സു​രേ​ഷ് കൃ​ഷ്ണ വ്യ​ക്ത​ത വ​രു​ത്തി. ര​ണ്ട് വ്യ​ത്യ​സ്ത കാ​ല​ഘ​ട്ട​ങ്ങ​ളി​ല്‍ ചെ​യ്ത ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ​തി​നാ​ല്‍ പ്രേ​ക്ഷ​ക​ര്‍​ക്കു​ണ്ടാ​യ ആ​ശ​യ​ക്കു​ഴ​പ്പം സ്വാ​ഭാ​വി​ക​മാ​ണെ​ന്നും ര​ണ്ടും താ​ന്‍ ത​ന്നെ​യാ​ണ് ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു.

ഒ​രു മ​ന്ത്ര​വാ​ദി​യു​ടെ ഗെ​റ്റ​പ്പി​ലാ​ണ് സു​രേ​ഷ് കൃ​ഷ്ണ പൊ​ട്ടു​അ​മ്മ​നി​ൽ അ​ഭി​ന​യി​ച്ചി​രു​ന്ന​ത്. ര​ണ്ട് സി​നി​മ​ക​ളി​ലെ​യും ത​ന്‍റെ ചി​ത്ര​ങ്ങ​ള്‍ കോ​ര്‍​ത്തി​ണ​ക്കി​യാ​ണ് താ​രം ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്. 'ത​മി​ഴ് ഫ്ര​ണ്ട്സ്, ഇ​തു ര​ണ്ടും ഞാ​നാ​ണ്, സം​ശ​യം വേ​ണ്ട' എ​ന്ന ര​സ​ക​ര​മാ​യ അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് പോ​സ്റ്റ് എ​ത്തി​യ​ത്.

സു​രേ​ഷി​ന്‍റെ പോ​സ്റ്റി​ന് താ​ഴെ നി​ര​വ​ധി മ​ല​യാ​ളി​ക​ളും ത​മി​ഴ് ആ​രാ​ധ​ക​രു​മാ​ണ് ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. 'അ​ങ്ങ​നെ ത​മി​ഴ് പ്രേ​ക്ഷ​ക​രെ​യും ക​ണ്‍​വി​ന്‍​സ് ആ​ക്കി', 'കു​ട്ടി​ക്കാ​ല​ത്ത് ഈ ​ചി​ത്ര​ത്തി​ലെ ഗെ​റ്റ​പ്പ് ക​ണ്ട് പേ​ടി​ച്ചി​ട്ടു​ണ്ടെ​ന്ന്' എ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്.

Latest News

Corehub Up