Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bku

'യ​വ​ന​ക​ഥ​യി​ലെ ഇ​ട​യ​ക​ന്യ​കേ' ഗാ​ന​ത്തി​ന്‍റെ വി​ജ​യം; പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി​യ 'അ​ന്ന'​യു​ടെ നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത് ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം

മ​ല​യാ​ള സി​നി​മ​യി​ലെ ആ​ദ്യ 100 കോ​ടി ക്ല​ബ്ബ് ചി​ത്ര​മാ​യ പു​ലി​മു​രു​ക​ന്‍റെ പ​ത്താം വാ​ർ​ഷി​ക വേ​ള​യി​ൽ സി​നി​മാ ആ​സ്വാ​ദ​ക​രെ ആ​വേ​ശ​ത്തി​ലാ​ക്കി നി​ർ​മാ​താ​വ് ടോ​മി​ച്ച​ൻ മു​ള​കു​പാ​ട​ത്തി​ന്‍റെ പു​തി​യ പ്ര​ഖ്യാ​പ​നം. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ചി​ത്രീ​ക​ര​ണം പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി​പ്പോ​യ 'അ​ന്ന' എ​ന്ന ചി​ത്ര​ത്തി​നെ അ​വ​കാ​ശം മു​ള​കു​പാ​ടം ഫി​ലിം​സ് സ്വ​ന്ത​മാ​ക്കി. ചി​ത്ര​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം ത​ന്നെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

90-ക​ളി​ൽ ജോ​ഷി​യു​ടെ സം​വി​ധാ​ന​ത്തി​ൽ അ​ര​വി​ന്ദ് സ്വാ​മി നാ​യ​ക​നാ​യി എ​ത്തേ​ണ്ടി​യി​രു​ന്ന ചി​ത്ര​മാ​യി​രു​ന്നു അ​ന്ന. എ​ൻ. മോ​ഹ​ന​ന്‍റെ ക​ഥ​യി​ൽ ഔ​സേ​പ്പ​ച്ച​ൻ സം​ഗീ​തം ന​ൽ​കാ​നി​രു​ന്ന ചി​ത്രം, പ്ര​ധാ​ന താ​ര​ങ്ങ​ളു​ടെ ഡേ​റ്റ് പ്ര​ശ്ന​ങ്ങ​ളും മ​റ്റ് സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളും​കൊ​ണ്ടാ​ണ് മു​ട​ങ്ങി​പ്പോ​യ​ത്. എ​ന്നാ​ൽ, അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ 'ബെ​ത്‌ല​ഹേം കു​ടും​ബ യൂ​ണി​റ്റ്' എ​ന്ന ചി​ത്ര​ത്തി​ൽ 'അ​ന്ന'​യ്ക്കാ​യി ഒ​രു​ക്കി​യ 'യ​വ​ന​ക​ഥ​യി​ലെ ഇ​ട​യ​ക​ന്യ​കേ' എ​ന്ന ഗാ​നം ഉ​ൾ​പ്പെ​ടു​ത്തു​ക​യും അ​ത് വ​ലി​യ ത​രം​ഗ​മാ​വു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ചി​ത്രം വീ​ണ്ടും ച​ർ​ച്ച​ക​ളി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സി​നി​മ​യു​ടെ അ​വ​കാ​ശം ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. മൂ​ന്ന് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് മു​ട​ങ്ങി​പ്പോ​യ ആ ​ക്ലാ​സി​ക് ക​ഥ പു​തി​യ കാ​ല​ഘ​ട്ട​ത്തി​ന് ഇ​ണ​ങ്ങു​ന്ന രീ​തി​യി​ൽ, പു​തി​യ ര​ച​യി​താ​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വ​ലി​യ മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തി​ക്കാ​ൻ ഉ​ദേ​ശി​ക്കു​ന്ന​തെ​ന്ന് നി​ർ​മാ​താ​വ് വ്യ​ക്ത​മാ​ക്കി. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ, മ​റ്റ് താ​ര​ങ്ങ​ൾ, അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ പു​റ​ത്തു​വി​ടു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Movies

എ​മ്പു​രാ​നെ വെ​ട്ടി വീ​ഴ്ത്തി ബെ​ത്‌​ല​ഹേം; ഇ​നി മ​റി​ക​ട​ക്കാ​നു​ള്ള​ത് ലോ​ക​യെ

മ​ല​യാ​ള സി​നി​മ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ പ​ണം​വാ​രി​യ ചി​ത്ര​മാ​യി മാ​റി നി​വി​ൻ പോ​ളി​യു​ടെ ബെ​ത്‌​ല​ഹേം കു​ടും​ബ​യൂ​ണി​റ്റ്. ഗി​രീ​ഷ് എ.​ഡി. സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന്
ആ​ഗോ​ള​ത​ല​ത്തി​ൽ 270 കോ​ടി​യാ​ണ് ഇ​തു​വ​രെ​യു​ള്ള ക​ല​ക്‌​ഷ​ൻ.

ബി​കെ​യു ഹി​റ്റാ​യ​തോ​ടെ മോ​ഹ​ൻ​ലാ​ൽ–​പൃ​ഥ്വി​രാ​ജ് ചി​ത്ര​മാ​യ എ​മ്പു​രാ​ന്‍റെ റി​ക്കാ​ർ​ഡാ​ണ് ഇ​തോ​ടെ ത​ക​ർ​ന്ന​ത്.

268 കോ​ടി ആ​യി​രു​ന്നു എ​മ്പു​രാ​ന്‍റെ ആ​ജീ​വ​നാ​ന്ത ആ​ഗോ​ള ഗ്രോ​സ്. വെ​റും 18 ദി​വ​സം കൊ​ണ്ടാ​ണ് ബെ​ത്‍​ല​ഹേം കു​ടും​ബ യൂ​ണി​റ്റ് ഈ ​നേ​ട്ടം വൈ​ക​രി​ച്ച​ത്. 304 കോ​ടി​യു​മാ​യി ലോ​ക​യാ​ണ് മ​ല​യാ​ള​ത്തി​ലെ പ​ണം​വാ​രി​യ ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്.

തു​ട​രും സി​നി​മ കേ​ര​ള​ത്തി​ൽ നി​ന്നും ക​ല​ക്ട് ചെ​യ്ത തു​ക​യെ മ​റി ക​ട​ന്ന് കേ​ര​ള ബോ​ക്സ് ഓ​ഫി​സി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ബെ​ത്‌​ല​ഹേം. 

പ്രേ​മ​ലു​വി​ന് ശേ​ഷം ഗി​രീ​ഷ് എ.​ഡി​യും ഭാ​വ​ന സ്റ്റു​ഡി​യോ​സും വീ​ണ്ടും ഒ​ന്നി​ച്ച ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ് ഇ​ൻ​ഡ​സ്ട്രി ഹി​റ്റ് ആ​കു​മെ​ന്ന സൂ​ച​ന​യാ​ണ് ബോ​ക്സ്ഓ​ഫി​സ് ക​ല​ക്‌​ഷ​ന്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

 

 

Movies

അ​ന്ന​യ്ക്കു പ​റ​യാ​ൻ ഇ​നി​യു​മു​ണ്ടൊ​രു ക​ഥ; മ​റ്റൊ​രു പാ​ട്ടി​ന്‍റെ ക​ഥ

മൂ​ന്നു​പ​തി​റ്റാ​ണ്ടു​മു​മ്പ് എ​ഴു​തി ചി​ട്ട​പ്പെ​ടു​ത്തി ആ​ലേ​ഖ​നം ചെ​യ്യ​പ്പെ​ട്ട ഒ​രു ഗാ​ന​മാ​ണ് ഇ​ന്ന് മ​ല​യാ​ള​സി​നി​മാ​ലോ​ക​ത്ത് അ​ല​യ​ടി​ക്കു​ന്ന​ത്. സ​മീ​പ​കാ​ല മ​ല​യാ​ള സി​നി​മ​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ള​ക്‌​ഷ​നും പ്രേ​ക്ഷ​കാ​ഭി​പ്രാ​യ​വും​നേ​ടി മു​ന്നേ​റു​ന്ന ബെ​ത്‌​ല‌‌‌​ഹേം കു​ടും​ബ യൂ​ണി​റ്റ് എ​ന്ന ചി​ത്ര​ത്തി​ൽ അ​ൽ​പ നി​മി​ഷ​ങ്ങ​ളി​ൽ മാ​ത്രം കേ​ൾ​ക്കു​ന്ന യ​വ​ന​ക​ഥ​യി​ൽ നി​ന്നു​വ​ന്ന ഇ​ട​യ​ക​ന്യ​കേ എ​ന്ന ഗാ​നം.

അ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ചി​ത്ര​ത്തി​ൽ ആ ​പാ​ട്ട് പ​രാ​മ​ർ​ശി​ക്കു​ന്നു​മു​ണ്ട്. സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലെ പ്ര​ചാ​രം​നേ​ടി​യ ഗാ​ന​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ണ്ടും ഉ​യ​ർ​ന്നു​വ​രു​ന്ന​ത് പു​തു​ക്കാ​ഴ്ച​യ​ല്ല.

പ്ര​ത്യേ​കി​ച്ചു ഇ​ക്കാ​ല​ത്ത്. അ​പ്പോ​ഴാ​ണ് ചി​ത്രീ​ക​ര​ണം​പോ​ലും ന​ട​ക്കാ​ത്ത സി​നി​മ​യി​ലെ ഒ​രു​ഗാ​നം മു​പ്പ​തു​വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഹി​റ്റ് ചാ​ർ​ട്ടി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​ത്.

അ​ര​വി​ന്ദ് സ്വാ​മി - മീ​ന ജോ​ഡി നാ​യി​കാ​നാ​യ​ക​ന്മാ​രാ​യി, ജോ​ഷി സം​വി​ധാ​നം​ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന അ​ന്ന എ​ന്ന ചി​ത്ര​ത്തി​ലേ​താ​ണ് ഗാ​നം.

ഷി​ബു ച​ക്ര​വ​ർ​ത്തി - ഒ​സേ​പ്പ​ച്ച​ൻ ടീ​മാ​ണ് സം​ഗീ​തം. പാ​ട്ടു​ക​ൾ പു​റ​ത്തി​റ​ങ്ങി. പ​ക്ഷേ താ​ര​ങ്ങ​ളു​ടെ ഡേ​റ്റ് ശ​രി​യാ​കാ​ത്ത​തി​നാ​ൽ ചി​ത്രീ​ക​ര​ണം​മു​ട​ങ്ങി. പാ​ട്ടു​ക​ൾ അ​ന്നു​ത​ന്നെ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​ത്തി​ൽ ഇ​ടം​പി​ടി​ച്ചു. എ​ന്നാ​ൽ അ​തേ സി​നി​മ​യി​ലെ മ​റ്റൊ​രു ഗാ​ന​ത്തെ​ക്കു​റി​ച്ചു വാ​ചാ​ല​നാ​വു​ക​യാ​ണ് ഗാ​ന​ര​ച​യി​താ​വ് ഷി​ബു ച​ക്ര​വ​ർ​ത്തി.

1995ലാ​ണ് സം​ഭ​വം. സം​വി​ധാ​യ​ക​ൻ ജോ​ഷി​ക്കു ല​ളി​താം​ബി​ക അ​ന്ത​ർ​ജ​ന​ത്തി​ന്‍റെ മ​ക​നും നോ​വ​ലി​സ്റ്റു​മാ​യ എ​ൻ. മോ​ഹ​ന​ൻ ‘അ​ന്ന' എ​ന്ന ക​ഥ തി​ര​ക്ക​ഥാ​രൂ​പ​ത്തി​ൽ കൈ​മാ​റു​ന്നു.

വി​ശ​ദ​മാ​യ ആ ​തി​ര​ക്ക​ഥ ചു​രു​ക്കാ​നും പാ​ട്ടു​ക​ളെ​ഴു​താ​നും ജോ​ഷി, ഷി​ബു ച​ക്ര​വ​ർ​ത്തി​യെ ഏ​ൽ​പ്പി​ക്കു​ന്നു. അ​ങ്ങ​നെ ഷി​ബു ച​ക്ര​വ​ർ​ത്തി തി​ര​ക്ക​ഥ 80 പേ​ജാ​ക്കി ചു​രു​ക്കി. ഔ​സേ​പ്പ​ച്ച​നാ​ണ് സം​ഗീ​തം. അ​ര​വി​ന്ദ് സ്വാ​മി, മീ​ന എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി നി​ശ്ച‌​യി​ച്ചു. നാ​യ​ക​ന്‍റെ അ​മ്മാ​വ​നാ​യ പ​ര​മേ​ശ്വ​ര​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി നെ​ടു​മു​ടി വേ​ണു​വും.

നാ​യ​ക​നാ​യ അ​ര​വി​ന്ദ് സ്വാ​മി​യു​ടെ ക​ഥാ​പാ​ത്രം സ​ബ് ക​ള​ക്ട​റാ​യി​രി​ക്കേ​യാ​ണ് മീ​ന​യു​ടെ അ​ന്ന എ​ന്ന യു​വ​തി​യു​മാ​യി അ​ടു​ക്കു​ന്ന​ത്. അ​ന്ന​യ്ക്കു സം​ഗീ​ത​വാ​സ​ന​യു​ണ്ട്.

ക്രി​സ്ത്യ​ൻ സം​ഗീ​ത​മാ​ണ് അ​വ​ൾ പ​ഠി​ച്ചി​ട്ടു​ള്ള​ത്. അ​വ​ളു​ടെ പ്ര​തി​ഭ​ക​ണ്ടു നാ​യ​ക​ന്‍റെ അ​മ്മാ​വ​നാ​യ പ​ര​മേ​ശ്വ​ര​ൻ അ​വ​ളെ ക​ർ​ണാ​ട​ക​സം​ഗീ​തം പ​ഠി​പ്പി​ക്കു​ന്നു. നാ​യ​ക​ൻ ഫോ​റി​ൻ സ​ർ​വീ​സി​ലേ​ക്കു മാ​റ്റ​മാ​യി ല​ണ്ട​നി​ലേ​ക്കു പോ​കു​ന്നു. കു​റെ​ക്കാ​ല​ത്തി​നു​ശേ​ഷം പ​ര​മേ​ശ്വ​ര​ൻ കോ​ഴി​ക്കോ​ട്ട് ഉ​ണ്ടെ​ന്ന​റി​ഞ്ഞ് അ​ന്ന കാ​ണാ​നെ​ത്തു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹം ശ​രീ​രം ത​ള​ർ​ന്നു, സം​സാ​രി​ക്കാ​ൻ പ​റ്റാ​ത്ത​വി​ധം ആ​ശു​പ്ര​തി​യി​ലാ​ണ്. ആ​ശു​പ്ര​തി​യി​ലെ​ക്ക് അ​ന്ന വ​രു​മ്പോ​ൾ പ​ര​മേ​ശ്വ​ര​ൻ അ​വ​ളെ പ​ഠി​പ്പി​ച്ച ഒ​രു കീ​ർ​ത്ത​നം ഉ​പ​യോ​ഗി​ക്ക​ണം.

ത്യാ​ഗ​രാ​ജ​സ്വാ​മി​ക​ളു​ടെ കീ​ർ​ത്ത​ന​മാ​യ ‘തു​ള​സീ​ദ​ള മു​ല​ചേ എ​ന്നു തു​ട​ങ്ങു​ന്ന കീ​ർ​ത്ത​നം ഉ​പ​യോ​ഗി​ക്കാ​ൻ ഷി​ബു ച​ക്ര​വ​ർ​ത്തി​യും ഔ​സേ​പ്പ​ച്ച​നും തീ​രു​മാ​നി​ച്ചു. ഇ​ക്കാ​ര്യം യേ​ശു​ദാ​സി​നോ​ടു പ​റ​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹം പ​റ​ഞ്ഞു, ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ അ​തി​നേ​ക്കാ​ൾ ചേ​രു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ‘മോ​ക്ഷ​മു ഗ​ല​ദ’ ആ​ണ്.

നി​ങ്ങ​ള​ത് കേ​ട്ടി​ട്ടി​ല്ലേ?' ഇ​രു​വ​ർ​ക്കും അ​തു ഓ​ർ​മ​യു​ണ്ടാ​യി​ല്ല. ദാ​സേ​ട്ട​ൻ വേ​ഗം പ​ക്ക​മേ​ള​ക്കാ​രെ വി​ളി​ച്ചു. റെ​ക്കോ​ർ​ഡിം​ഗ് സ്റ്റു​ഡി​യോ​യു​ടെ ത​റ​യി​ൽ ച​മ്രം പ​ടി​ഞ്ഞി​രു​ന്നു പ​തി​യെ മോ​ക്ഷ​മു ഗ​ല​ദ പാ​ടാ​ൻ തു​ട​ങ്ങി. ചു​റ്റു​മാ​യി ജോ​ഷി, ഔ​സേ​പ്പ​ച്ച​ൻ, ഞാ​ൻ എ​ല്ലാ​വ​രും ദാ​സേ​ട്ട​നെ​പ്പോ​ലെ ത​റ​യി​ൽ ച​മ്രം പ​ടി​ഞ്ഞി​രു​ന്നു.

പ​ല്ല​വി പാ​ടി, ച​ര​ണ​ത്തി​ലെ​ത്തു​മ്പോ​ഴേ​യ്ക്കും തം​ബു​രു മീ​ട്ടി​യി​രു​ന്ന​യാ​ൾ നി​റ​ഞ്ഞൊ​ഴു​കു​ന്ന ക​ണ്ണു​ക​ൾ ഷ​ർ​ട്ടി​ൽ തു​ട​യ്ക്കു​ന്നു. ഞാ​ൻ നി​യ​ന്ത്രി​ക്കാ​നാ​വാ​തെ ക​ര​ഞ്ഞു. ചു​റ്റും നോ​ക്കു​മ്പോ​ൾ സം​വി​ധാ​യ​ക​ൻ ജോ​ഷി​യും സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഔ​സേ​പ്പ​ച്ച​നും പ​ക്ക​മേ​ള​ക്കാ​രും ക​ണ്ണീ​ർ​വാ​ർ​ക്കു​ന്നു. അ​തി​ന​പ്പു​റം സു​ന്ദ​ര​മാ​യ​തൊ​ന്ന് എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഇ​ന്നു​വ​രെ കേ​ട്ടി​ല്ല, ഇ​നി​യൊ​ട്ടു​ണ്ടാ​കു​ക​യു​മി​ല്ല, ഷി​ബു ച​ക്ര​വ​ർ​ത്തി പ​റ​യു​ന്നു.

ആ ​പാ​ട്ട് യേ‍​ശു​ദാ​സ് വീ​ണ്ടും​പാ​ടി റെ​ക്കോ​ർ​ഡ്ചെ​യ്തു കാ​സ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി. അ​തു​കൊ​ണ്ട് ഇ​നി​യും കേ​ൾ​ക്കു​മാ​യി​രി​ക്കാം. പ​ക്ഷേ ആ​ദ്യം​കേ​ട്ട ആ ​മോ​ക്ഷ​മു​ഗ​ല​ദ ഇ​നി കേ​ൾ​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്ല. അ​താ​ക​ട്ടെ റി​ക്കാ​ർ​ഡ് ചെ​യ്യ​പ്പെ​ട്ടു​മി​ല്ല. ഞ​ങ്ങ​ൾ കു​റ​ച്ചു​പേ​രു​ടെ ഹൃ​ദ​യ​ത്തി​ൽ മാ​ത്രം ആ ​പാ​ട്ടും ആ​ലാ​പ​ന​വും എ​ന്നു​മു​ണ്ട്. ഷി​ബു ച​ക്ര​വ​ർ​ത്തി പ​റ​ഞ്ഞു​നി​റു​ത്തി.

Movies

ജ​സ്റ്റി​ൻ ചേ​ട്ടാ​യി നി​ർ​മി​ച്ച് ജോ​യ​ൽ ഡേ​വി​സ് സം​വി​ധാ​നം ചെ​യ്ത സോ​ൾ​മേ​റ്റ്സ് റി​ലീ​സ് ചെ​യ്തു

‘ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ്’ സി​നി​മ​യി​ൽ നി​വി​ന്‍റെ സ​ഹോ​ദ​ര​നാ​യി വേ​ഷ​മി​ട്ട സം​ഗീ​ത് പ്ര​താ​പി​ന്‍റെ ക​ഥാ​പാ​ത്രം ഒ​രു ഷോ​ർ​ട്ട് ഫി​ലം സം​വി​ധാ​നം ചെ​യ്യു​ന്നു​ണ്ട്. ഇ​പ്പോ​ഴി​താ സം​ഗീ​ത് സം​വി​ധാ​നം ചെ​യ്ത ഷോ​ർ​ട്ട് ഫി​ലിം പു​റ​ത്തി​റ​ക്കി ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. ‘സോ​ൾ​മേ​റ്റ്സ് – ഒ​രു സാ​ത്തു​ക്കു​ടി പ്ര​ണ​യം’ എ​ന്ന ഷോ​ർ​ട്ട് ഫി​ലി​മാ​ണ് ഭാ​വ​ന സ്റ്റു​ഡി​യോ​സ് പു​റ​ത്തു​വി​ട്ട​ത്.

‘ബെ​ത്ല​ഹേം കു​ടും​ബ യൂ​ണി​റ്റ്’ സി​നി​മ​യി​ലെ രം​ഗ​ങ്ങ​ൾ​കൂ​ടി ചേ​ർ​ത്ത് ര​സ​ക​ര​മാ​യ ഷോ​ർ​ട്ട് ഫി​ലി​മാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

 

Movies

സ്നേ​ഹം കൊ​ണ്ട് പൊ​തി​ഞ്ഞ കു​ടും​ബ​യൂ​ണി​റ്റ്

ഇ​ണ​ക്ക​വും പി​ണ​ക്ക​വും അ​യ​ൽ​ക്കാ​രു​മൊ​ക്കെ ചേ​ർ​ന്ന് തി​ക​ച്ചും സ​മാ​ധാ​ന​ത്തോ​ടെ തി​യേ​റ്റ​റി​ൽ ക​ണ്ടി​രി​ക്കാ​വു​ന്ന ഒ​രു സ്നേ​ഹ​മു​ള്ള കു​ടും​ബ യൂ​ണി​റ്റ്. നി​വി​ൻ പോ​ളി നാ​യ​ക​നാ​യെ​ത്തി​യ ബ​ത്‌​ല​ഹേം കു​ടും​ബ​യൂ​ണി​റ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

ത​ണ്ണീ​ർ​മ​ത്ത​ൻ ദി​ന​ങ്ങ​ൾ, പ്രേ​മ​ലു എ​ന്നീ സൂ​പ്പ​ർ​ഹി​റ്റു​ക​ൾ​ക്ക് ശേ​ഷം ഗി​രീ​ഷ് എ.​ഡി​യു​ടെ സം​വി​ധാ​ന​ത്തി​ൽ ഭാ​വ​ന സ്റ്റു​ഡി​യോ​സ് നി​ർ​മി​ച്ച ഈ ​ചി​ത്രം പ്രേ​ക്ഷ​ക​രെ ഒ​രു​പോ​ലെ ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന മ​നോ​ഹ​ര​മാ​യൊ​രു ഫീ​ൽ ഗു​ഡ് എ​ന്‍റ​ർ​ടൈ​ന​റാ​ണ്.

മു​ണ്ട​ക്ക​യ​ത്തു​നി​ന്നും ക​റു​കു​റ്റി​യി​ലേ​ക്ക് പു​തി​യ​താ​യി താ​മ​സി​പ്പി​ക്കാ​നെ​ത്തു​ന്ന കു​ടും​ബ​വും, അ​വ​രും അ​യ​ൽ​ക്കാ​രു​മാ​യു​ള്ള ഊ​ഷ്മ​ള​മാ​യ ബ​ന്ധ​വു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലം. പ്രാ​യ​വ്യ​ത്യാ​സ​മു​ള്ള ര​ണ്ടു​പേ​രു​ടെ പ്ര​ണ​യ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. ജ​സ്റ്റി​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി നി​വി​ൻ പോ​ളി എ​ത്തു​മ്പോ​ൾ, ആ​ഷ്‌​ലി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി മ​മി​ത ബൈ​ജു എ​ത്തു​ന്നു.

Movies

ജ​സ്റ്റി​ൻ ചേ​ട്ടാ​യി വ​രു​ന്നു​ണ്ട്, ഓ​ണം കളറാ​ക്കാ​ൻ; ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റി​ലെ ഗാ​നം ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​സ​ക​ര​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ ക​ഥ പ​റ​യു​ന്ന നി​വി​ൻ പോ​ളി- മ​മി​ത ബൈ​ജു ചി​ത്രം 'ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റി'​ലെ ഗാ​നം പു​റ​ത്തി​റ​ങ്ങി. ചി​ത്രം ഓ​ഗ​സ്റ്റ് 21-ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും

വി​ഷ്ണു വി​ജ​യ് ഈ​ണ​മി​ട്ട് സു​ഹൈ​ൽ കോ​യ​യു​ടെ വ​രി​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ക​പി​ൽ ക​പി​ല​നാ​ണ്. ഇ​ത്ത​വ​ണ​ത്തെ ഓ​ണം നി​വി​ൻ 'തൂ​ക്കും' എ​ന്ന് ഉ​റ​പ്പി​ക്കാ​ൻ പോ​ന്ന ര​സി​ക​ൻ രം​ഗ​ങ്ങ​ളു​മാ​യാ​ണ് വീ​ഡി​യോ ഗാ​നം എ​ത്തി​യി​രി​ക്കു​ന്ന​ത്.

റൊ​മാ​ന്‍റി​ക് കോ​മ​ഡി ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ടം നേ​ടി​യെ​ടു​ത്ത നി​വി​ൻ പോ​ളി​യു​ടെ റോം - ​കോം ജോ​ണ​ർ ചി​ത്ര​മാ​ണ് ‘ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ്’ (ബി​കെ​യു).

 

Latest News

Corehub Up