x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ത്‌​ല​ഹേ​മി​ന് ശേ​ഷം പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ച് ഭാ​വ​ന സ്റ്റു​ഡി​യോ​സ്; നാ​യ​ക​ൻ സ​ന്ദീ​പ് പ്ര​ദീ​പ്; സം​വി​ധാ​നം കി​ര​ൺ ജോ​സി

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 19, 2026 08:28 AM IST | Updated: September 19, 2026 08:28 AM IST

ചിത്രത്തിന്‍റെ പോസ്റ്റർ

ഇ​ൻ​ഡ​സ്ട്രി ഹി​റ്റാ​യി 300 കോ​ടി പി​ന്നി​ട്ട ‘ബെ​ത്ല​ഹേം കു​ടും​ബ യൂ​ണി​റ്റി​ന്‍റെ’ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ച് ഭാ​വ​ന സ്റ്റു​ഡി​യോ​സ്. ‘പി​ക്നി​ക്’ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ സ​ന്ദീ​പ് പ്ര​ദീ​പാ​ണ് നാ​യ​ക​നാ​യി എ​ത്തു​ക.

ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് കി​ര​ൺ ജോ​സി​യാ​ണ്. ‘പ്രേ​മ​ലു’, ‘ബെ​ത്ല​ഹേം കു​ടും​ബ യൂ​ണി​റ്റ്’ എ​ന്നീ ഗി​രീ​ഷ് എ.​ഡി ചി​ത്ര​ങ്ങ​ളു​ടെ സ​ഹ​ര​ച​യി​താ​വാ​യി ശ്ര​ദ്ധ നേ​ടി​യ കി​ര​ൺ ജോ​സി ആ​ദ്യ​മാ​യി സം​വി​ധാ​യ​ക​ന്‍റെ കു​പ്പാ​യ​മ​ണി​യു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

കി​ര​ൺ ജോ​സി​യും അ​നു​രാ​ജ് ഒ.​ബി​യും ചേ​ർ​ന്നാ​ണ് പി​ക്‌​നി​ക്കി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ‘പ​ട​ക്ക​ളം’, ‘എ​ക്കോ’ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ സ​ന്ദീ​പ് പ്ര​ദീ​പ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം ഒ​രു ഫാ​മി​ലി ഫ​ൺ എ​ന്‍റ​ർ​ടെ​യ്‌​ന​റാ​യാ​ണ് ഒ​രു​ങ്ങു​ന്ന​ത്. 2027 ജ​നു​വ​രി 14 ന് ​റി​ലീ​സ് ചെ​യ്യു​ന്ന ചി​ത്രം ദി​ലീ​ഷ് പോ​ത്ത​ൻ, ഫ​ഹ​ദ് ഫാ​സി​ൽ, ശ്യാം ​പു​ഷ്ക​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

ഇ​ന്ദ്ര​ജി​ത് സു​കു​മാ​ര​ൻ, ദി​ലീ​ഷ് പോ​ത്ത​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു​ണ്ട്. ഇ​വ​രെ കൂ​ടാ​തെ, സു​ജി​ന ശ്രീ​ധ​ര​ൻ, അ​ക്ഷ​ത അ​ജി​ത്, രേ​ഷ്മ ജോ​സി, മേ​രി, വി​ജ​യ് മു​ത്തു, പ്ര​ണ​വ് പ്ര​ഭു, ഉ​ത്ത​ര ഗം​ഗ, ജി​മ്മി ഡാ​നി, അ​ർ​ഷ​ദ് അ​ലി, ന​ന്ദു കെ.​യു., അ​ജ​സ്റ്റ​സ് എ.​ജെ., അ​രു​ൺ വെ​യി​ല​ർ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ താ​ര​നി​ര​യി​ലു​ള്ള​ത്.

ഛായാ​ഗ്ര​ഹ​ണം: ആ​ദ​ർ​ശ് സ​ദാ​ന​ന്ദ​ൻ, എ​ഡി​റ്റിം​ഗ്: സ​ന​ത് ശി​വ​രാ​ജ്, സം​ഗീ​തം: ഗോ​വി​ന്ദ് വ​സ​ന്ത, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ: വി​വേ​ക് ക​ള​ത്തി​ൽ, വ​സ്ത്രാ​ല​ങ്കാ​രം: ആ​ശി​ഷ് ന​മ്പ്യാ​ർ, മേ​ക്ക​പ്പ്: റോ​ണ​ക്സ് സേ​വ്യ​ർ, ഗാ​ന​ര​ച​ന: സു​ഹൈ​ൽ കോ​യ, സൗ​ണ്ട് ഡി​സൈ​ൻ: ശ​ങ്ക​ര​ൻ കെ ​എ​സ്, കെ ​സി സി​ദ്ധാ​ർ​ത്ഥ​ൻ, ഫൈ​ന​ൽ മി​ക്സ്: വി​ഷ്ണു സു​ജാ​ത​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ​മാ​ർ: ബെ​ന്നി ക​ട്ട​പ്പ​ന, ജോ​സ് വി​ജ​യ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: ജം​ഷീ​ർ പു​റ​ക്കാ​ട്ടി​രി, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: അ​നീ​ഷ് ജോ​ർ​ജ്, വി ​എ​ഫ് എ​ക്സ്: എ​ഗ്വൈ​റ്റ് വി ​എ​ഫ് എ​ക്സ്, ഡി ​ഐ സ്റ്റു​ഡി​യോ: ക​ള​ർ പ്ലാ​ന​റ്റ് സ്റ്റു​ഡി​യോ​സ്, ക​ള​റി​സ്റ്റ്: ശ്രീ​ക് വാ​ര്യ​ർ, സ്റ്റി​ൽ​സ്: ജി​ത്തു ഫ്രാ​ൻ​സി​സ്, പ്രൊ​മോ​ഷ​ണ​ൽ സ്റ്റി​ൽ​സ്: രോ​ഹി​ത് കെ ​സു​രേ​ഷ്, ടൈ​റ്റി​ൽ ഡി​സൈ​ൻ: സാ​ർ​ക്ക​സ​നം, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ​സ്: യെ​ല്ലോ​ടൂ​ത്ത്സ്, പി​ആ​ർ​ഒ : വൈ​ശാ​ഖ് സി. ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ.

Tags : Bhavana Studios Sandeep Pradeep Kiran Jossi bku picnic

Recent News

Corehub Up