x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​മി​ത ബൈ​ജു​വി​നെ വേ​ണ്ടെ​ന്ന് നാ​യ​ക​നും നി​ർ​മാ​താ​വും വാ​ശി​പി​ടി​ച്ചു; വെ​ളി​പ്പെ​ടു​ത്തി ക​മ​ൽ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 4, 2026 12:40 PM IST | Updated: November 4, 2026 12:40 PM IST

കമൽ, മമിത

മ​മി​ത ബൈ​ജു​വി​നെ വ​ച്ചൊ​രു സി​നി​മ ചെ​യ്യാ​ൻ ത​നി​ക്ക് വ​ലി​യ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​വ​രോ​ട് ക​ഥ പ​റ​ഞ്ഞ​താ​ണെ​ന്നും എ​ന്നാ​ൽ നാ​യ​ക​നും നി​ർ​മാ​താ​വും സ​മ്മ​തി​ക്കാ​തി​രു​ന്ന​തി​നാ​ൽ ആ ​പ്രോ​ജ​ക്ട് ത​ന്നെ ന​ട​ക്കാ​തെ പോ​യെ​ന്നും വെ​ളി​പ്പെ​ടു​ത്തി ക​മ​ൽ.

മ​മി​ത​യു​ടെ അ​മ്മ​യും ക​ഥ കേ​ട്ട് ഡേ​റ്റ് ത​രാ​ൻ സ​മ്മ​തി​ച്ച​താ​ണെ​ന്നും മ​മി​ത ഭാ​വി​യി​ൽ വ​ലി​യ നാ​യി​ക​യാ​യി മാ​റു​മെ​ന്ന കാ​ര്യം ത​നി​ക്ക് ഉ​റ​പ്പാ​യി​രു​ന്നു​വെ​ന്നും ഇ​ക്കാ​ര്യം ആ ​നാ​യ​ക​നും നി​ർ​മാ​താ​വി​നും മ​ന​സി​ലാ​കാ​തെ പോ​യ​താ​ണ് ആ ​സി​നി​മ​യ്ക്കു വി​ന​യാ​യ​തെ​ന്നും പോ​ർ​ട്രെ​യ​ൽ​സ് ബൈ ​ഗ​ദ്ദാ​ഫി എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ൽ ക​മ​ൽ വെ​ളി​പ്പെ​ടു​ത്തി. 

‘‘പു​തി​യ ജ​ന​റേ​ഷ​നി​ൽ എ​നി​ക്ക് ഭ​യ​ങ്ക​ര ഇ​ഷ്ട​പ്പെ​ട്ട ആ​ർ​ട്ടി​സ്റ്റ് ആ​ണ് മ​മി​ത. അ​തി​പ്പോ​ഴ​ല്ല ആ ​ഇ​ഷ്ടം ഉ​ണ്ടാ​കു​ന്ന​ത്. എന്‍റെ ന​ട​ക്കാ​തെ പോ​യ ഒ​രു സി​നി​മ ഉ​ണ്ട്. അ​ത് ന​ട​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​ട്ട് ഈ ​അ​ടു​ത്ത കാ​ല​ത്ത് വേ​റെ ചി​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് മാ​റി​പ്പോ​യ​താ​ണ്. അ​ന്ന് മ​മി​ത അ​ഭി​ന​യി​ച്ച ‘ഖോ ​ഖോ’ ക​ണ്ട് എ​നി​ക്ക് ആ ​പ​ട​ത്തി​ലെ മ​മി​ത​യു​ടെ ക്യാ​ര​ക്ട​ർ  ഭ​യ​ങ്ക​രാ​യി​ട്ട് ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നു. അ​സ​ലാ​യി​ട്ട് ചെ​യ്തി​ട്ടു​ണ്ട് ആ ​കു​ട്ടി.
 
‘ഖോ ​ഖോ’ ക​ണ്ടി​ട്ടാ​ണ്  ഈ ​കു​ട്ടി​യെ ന​മ്മു​ടെ ക്യാ​ര​ക്ട​റാ​യി നാ​യി​ക​യാ​യി​അ​ഭി​ന​യി​പ്പി​ക്ക​ണം എ​ന്ന് വി​ചാ​രി​ക്കു​ന്ന​ത്. എ​ന്‍റെ തീ​രു​മാ​നം ഹീ​റോ​യോ​ടും പ്രൊ​ഡ്യൂ​സ​റോ​ടൊ​ക്കെ പ​റ​ഞ്ഞു. പ​ക്ഷേ അ​വ​ർ​ക്ക് അ​ത്ര പു​തു​മു​ഖ​മാ​യി​ട്ടു​ള്ള നാ​യി​ക പോ​രാ, കു​റ​ച്ചു​കൂ​ടി വ​ലി​യ നാ​യി​ക വേ​ണം എ​ന്ന് ഹീ​റോ അ​ട​ക്കം പ​റ​ഞ്ഞു. 

ഈ ​കു​ട്ടി നാ​ളെ ഭാ​വി​യി​ൽ വ​ലി​യൊ​രു നാ​യി​ക​യാ​വും നി​ങ്ങ​ൾ നോ​ക്കി​ക്കോ എ​ന്ന് ഞാ​ൻ അ​വ​രോ​ട് പ​റ​യു​ക​യും ചെ​യ്തു. അ​തി​നു​ശേ​ഷ​മാ​ണ് ഞാ​ൻ ‘സൂ​പ്പ​ർ ശ​ര​ണ്യ’ കാ​ണു​ന്ന​ത്. എ​നി​ക്ക് മ​മി​ത​യെ ത​ന്നെ നാ​യി​ക​യാ​യി​ട്ട് മ​തി​യെ​ന്നു​ള്ള രീ​തി​യി​ൽ പ്രൊ​ഡ്യൂ​സ​റു​ടെ അ​ടു​ത്ത് വീ​ണ്ടും പ​റ​ഞ്ഞു.

ന​മു​ക്ക് നാ​യ​ക​നെ കൊ​ണ്ട് ക​ൺ​വി​ൻ​സ് ചെ​യ്യി​ക്കാം എ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ക​യും ചെ​യ്തു. അ​ങ്ങ​നെ ഞാ​ൻ മ​മി​ത​യെ വി​ളി​ച്ച് കാ​ര്യം പ​റ​ഞ്ഞു. പ്രൊ​ഡ​ക്‌​ഷ​ൻ സൈ​ഡി​ല്‍ നി​ന്നും അ​വ​രെ വി​ളി​ച്ചു. ഞാ​ൻ മ​മി​ത​യോ​ട് ക്യാ​ര​ക്ട​റി​നെ കു​റി​ച്ച് പ​റ​യു​ക​യും അ​വ​ർ​ക്കും അ​വ​രു​ടെ അ​മ്മ​യ്ക്കും ഈ ​ക​ഥാ​പാ​ത്രം ഇ​ഷ്ട​മാ​കു​ക​യും ചെ​യ്തു.

വേ​റെ ഒ​ന്ന് ര​ണ്ട് നാ​യി​ക​മാ​രു​ടെ അ​ടു​ത്ത് പ​റ​ഞ്ഞി​ട്ട് അ​വ​ർ​ക്ക് വ​ർ​ക്കാ​യി​ല്ല. കു​റ​ച്ച് നെ​ഗ​റ്റീ​വ് ഷേ​ഡ് ഒ​ക്കെ​യു​ള്ള ഒ​രു ക്യാ​ര​ക്റ്റ​റാ​ണ്. പ​ക്ഷേ ഈ ​കു​ട്ടി​ക്ക് അ​ത് ഭ​യ​ങ്ക​ര​മാ​യി​ട്ട് വ​ർ​ക്കാ​വു​ക​യും ഭ​യ​ങ്ക​ര കൗ​തു​ക​ത്തോ​ടു​കൂ​ടി കേ​ൾ​ക്കു​ക​യു​മാ​യി​രു​ന്നു. ഞാ​ൻ ക​ഥ പ​റ​യു​മ്പോ​ഴും ന​റേ​റ്റ് ചെ​യ്യു​മ്പോ​ഴും അ​വ​രു​ടെ മു​ഖ​ത്തെ എ​ക്സ്പ്ര​ഷ​ൻ എ​നി​ക്കി​പ്പോ​ഴും ഓ​ർ​മ്മ​യു​ണ്ട്. നി​ങ്ങ​ളെ ത​ന്നെ​യാ​ണ് ഞാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് പ​റ​യു​ക​യും ചെ​യ്തു

അ​ങ്ങ​നെ പ​റ​ഞ്ഞ് പി​രി​യു​ക​യും ഡേ​റ്റ് ഒ​ക്കെ നേ​ര​ത്തെ പ​റ​യ​ണ​മെ​ന്ന് അ​വ​രു​ടെ അ​മ്മ പ​റ​യു​ക​യും ചെ​യ്തു. അ​തി​നു​ശേ​ഷം വീ​ണ്ടും നാ​യ​ക​നും പ്രൊ​ഡ്യൂ​സ​റും, അ​വ​ർ പോ​രാ വ​ലി​യ നാ​യി​ക വേ​ണ​മെ​ന്ന് പ​റ​ഞ്ഞ് ഇ​വ​രെ വേ​ണ്ട എ​ന്ന് വ​യ്ക്കു​ക​യാ​യി​രു​ന്നു. എ​നി​ക്ക് ഭ​യ​ങ്ക​ര വി​ഷ​മം തോ​ന്നി കാ​ര​ണം എ​ന്‍റെ ജീ​വി​ത​ത്തി​ൽ അ​ങ്ങ​നെ ഒ​രു അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ല.

ആ​നി അ​ട​ക്ക​മു​ള്ള പു​തു​മു​ഖ​ങ്ങ​ളെ ന​മ്മ​ൾ കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്. ഇ​തു​വ​രെ എ​ന്‍റെ സി​നി​മ​യി​ൽ ഒ​രു നി​ർ​മാ​താ​വോ പ്ര​ത്യേ​കി​ച്ച് ന​ട​നോ ഒ​രി​ക്ക​ലും ഇ​ങ്ങ​നെ പ​റ​ഞ്ഞി​ട്ടി​ല്ല. എ​ന്തു​കൊ​ണ്ടോ ഈ ​കു​ട്ടി​യെ അ​വ​ർ​ക്ക് മ​ന​സി​ലാ​യി​ല്ല.

‌അ​തി​നു​ശേ​ഷം മൂ​ന്നാ​ലു മാ​സം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ‘പ്രേ​മ​ലു’ വ​രു​ന്ന​ത്. ഇ​പ്പോ​ൾ അ​വ​ർ പി​ടി​ച്ചാ​ൽ കി​ട്ടാ​ത്ത നാ​യി​ക​യാ​യി മാ​റി. ഇ​പ്പോ​ൾ ആ ​പ്രൊ​ഡ്യൂ​സ​ർ​ക്ക് മ​മി​ത​യെ വ​ച്ച് ആ ​സി​നി​മ ചെ​യ്യാ​മാ​യി​രു​ന്നു​വെ​ന്ന് തോ​ന്നു​ന്നു​ണ്ടാ​വും.

നാ​യ​ക​നെ​ക്കാ​ളും പ്രാ​ധാ​ന്യം ഈ ​സി​നി​മ​യി​ൽ നാ​യി​ക​യ്ക്കാ​യി​രു​ന്നു ആ ​ക്യാ​ര​ക്‌​ട​ർ. നാ​യ​ക​ന് ചെ​റി​യ റോ​ളാ​ണ് ആ ​സി​നി​മ​യി​ലു​ള്ള​ത്. സ്ക്രീ​ൻ സ്പേ​സും ക്യാ​ര​ക്ട​ർ നോ​ക്കു​മ്പോ​ഴും നാ​യി​ക​യ്ക്ക് വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​യാ​യി​രു​ന്നു.

അ​തെ​നി​ക്ക് ചെ​യ്യാ​ൻ പ​റ്റി​ല്ല എ​ന്നു​ള്ള​താ​ണ് സ​ത്യം. ഇ​പ്പോ​ഴും ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു സി​നി​മ​യാ​ണ​ത്, എ​ന്‍റെ ത​ന്നെ തി​ര​ക്ക​ഥ​യാ​ണ​ത്.’’​ക​മ​ലി​ന്‍റെ വാ​ക്കു​ക​ൾ.

Tags : Kamal Mamitha Baiju Director cinema malayalam actor

Recent News

Corehub Up