പ്രതീകാത്മക ചിത്രം
പുതിയ സിനിമകളുടെ റിലീസ് ദിവസങ്ങളിലും ആഘോഷവേളകളിലും തമിഴ്നാട്ടിൽ ഇനിമുതൽ ദിവസവും ആറു പ്രദർശനങ്ങൾ നടത്താം. രാവിലെ ആറു മണി മുതൽ പുലർച്ചെ 2.30 വരെയാണ് തിയേറ്ററുകൾക്ക് അനുമതി നൽകിയിരിക്കുന്നത്.
പുതിയ ചിത്രങ്ങൾക്ക് റിലീസ് തിയതി മുതൽ തുടർച്ചയായി ഏഴു ദിവസത്തേക്ക് ഈ അധിക ഷോകൾ നടത്താം. കൂടാതെ, ദീപാവലി പോലുള്ള പ്രധാന ആഘോഷവേളകളിലും പ്രാദേശിക ഉത്സവ ദിനങ്ങളിലും ഏത് സിനിമയ്ക്കും ആറ് ഷോകൾ സംഘടിപ്പിക്കാം.
തിയേറ്റർ ഉടമകളുടെയും വിതരണക്കാരുടെയും ഈ കാലത്തെ ആവശ്യം മുഖ്യമന്ത്രി ജോസഫ് വിജയ് പ്രത്യേക മുൻകൈയെടുത്താണ് സർക്കാർ അംഗീകരിച്ചത്.
Tags : Tamil Nadu Theatre cinema tamilnadu morning show government