തിരുവനന്തപുരം: സംസ്ഥാനത്തെ തീയറ്ററുകളിൽ പോപ്കോണിന് ഉൾപ്പെടെ അമിത വില ഈടാക്കുന്നുവെന്ന പരാതിയിൽ നടത്തിയ പരിശോധനയിൽ 33 കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന് മന്ത്രി അനൂപ് ജേക്കബ്.
അന്യായ വില ഈടാക്കുന്നതിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ടെന്നു തീയേറ്റർ ഉടമകൾ മനസിലാക്കണം. അന്യായ വില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കൃത്യമായ ഇടവേളകളിൽ പരിശോധന തുടരുമെന്നും നിയമപരമായ നടപടികളാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.