x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഒ​രേ​വേ​ദി​യി​ൽ ദി​ലീ​പും മ​ഞ്ജു വാ​ര്യ​രും

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: August 18, 2026 12:56 PM IST | Updated: August 18, 2026 12:56 PM IST

തിയറ്ററിനകത്ത് ദിലീപും മഞ്ജുവും

വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഒ​രേ വേ​ദി​യി​ൽ ഒ​ന്നി​ച്ചെ​ത്തി ദി​ലീ​പും മ​ഞ്ജു വാ​ര്യ​റും. കൊ​ച്ചി കാ​ക്ക​നാ​ട് ലി​സ്റ്റി​ന്‍ സ്റ്റീ​ഫ​ന്‍റെ പു​തി​യ തി​യേ​റ്റ​ര്‍ ഉ​ദ്ഘാ​ട​ന​ത്തി​നാ​ണ് ഇ​രു​വ​രും ഒ​ന്നി​ച്ച് പ​ങ്കെ​ടു​ത്ത​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ഇ​രു​വ​രും ഒ​രു വേ​ദി​യി​ൽ ഒ​രേ സ​മ​യം എ​ത്തു​ന്ന​ത്

മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ തി​യ​റ്റ​റി​ന​ക​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ഏ​റ്റ​വും പി​റ​കി​ലാ​ണ് മ​ഞ്ജു ഇ​ടം പി​ടി​ച്ച​ത്. മ​ഞ്ജു​വി​ന്‍റെ സീ​റ്റി​ൽ നി​ന്നും എ​ട്ട് സീ​റ്റു​ക​ൾ മാ​റി​യാ​ണ് ദി​ലീ​പ് ഇ​രു​ന്ന​ത്. മ​ഞ്ജു​വി​ന്‍റെ അ​ടു​ത്ത് ജ​യ​സൂ​ര്യ​യും പൃ​ഥ്വി​രാ​ജു​മാ​ണ് ഇ​രു​ന്ന​ത്. ദി​ലീ​പ് ഉ​മ തോ​മ​സ് എം​എ​ൽ​എ​യു​ടെ അ​ടു​ത്താ​യി​രു​ന്നു.

മ​ഞ്ജു സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ല്‍ ദി​ലീ​പ് അ​ല്പം മാ​റി നി​ല്‍​ക്കു​ന്ന​താ​യി കാ​ണാം. അ​തേ സ​മ​യം പൃ​ഥ്വി​രാ​ജും സു​രാ​ജ് വെ​ഞ്ഞാ​റു​മൂ​ടു​മൊ​ക്കെ ര​ണ്ടു പേ​രോ​ടു​മാ​യി സൗ​ഹൃ​ദം പ​ങ്കു​വ​യ്ക്കു​ന്ന​തു​മൊ​ക്കെ വീ​ഡി​യോ​ക​ളി​ൽ കാ​ണാം.

നേ​ര​ത്തെ മ​റ്റു ചി​ല ച​ട​ങ്ങു​ക​ൾ​ക്ക് എ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രാ​ൾ പ​ങ്കെ​ടു​ത്ത് പോ​യ​തി​ന് ശേ​ഷ​മാ​യി​രി​ക്കും മ​റ്റേ​യാ​ൾ വ​രി​ക​യെ​ന്ന​തി​രി​ക്കെ​യാ​ണ് ഈ ​അ​പൂ​ർ​വ​കൂ​ടി​ക്കാ​ഴ്ച. 

Tags : Dileep Manju Warrier magic frames theatre

Recent News

Corehub Up