x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​ഗീ​ത് പ്ര​താ​പും മ​മി​താ ബൈ​ജു​വും ഒ​ന്നി​ക്കു​ന്ന 'ഹ​ലോ ഡി​യ​ർ' റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 10, 2026 10:08 AM IST | Updated: October 10, 2026 10:08 AM IST

ചിത്രത്തിന്‍റെ പോസ്റ്റർ

പ്രി​യ താ​ര​ങ്ങ​ളാ​യ സം​ഗീ​ത് പ്ര​താ​പ്, മ​മി​താ ബൈ​ജു എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ആ​ഷി​ക്ക് ഉ​സ്മാ​ൻ നി​ർ​മി​ക്കു​ന്ന പു​തി​യ ചി​ത്രം 'ഹ​ലോ ഡി​യ​ർ' അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി 29 ന് ​ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. ആ​ഷി​ക്ക് ഉ​സ്മാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ഇ​രു​പ​താ​മ​ത്തെ ചി​ത്രം കൂ​ടി​യാ​ണി​ത്. ഡി​നോ​യ് പൗ​ലോ​സ് തി​ര​ക്ക​ഥ​യൊ​രു​ക്കി സം​വി​ധാ​നം ചെ​യ്യു​ന്നു.

പൂ​ർ​ണ​മാ​യും റൊ​മാ​ന്‍റി​ക് കോ​മ​ഡി ജോ​ണ​റി​ലാ​ണ് 'ഹ​ലോ ഡി​യ​ർ' ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മെ​ട്രോ ന​ഗ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ന​ത്തെ യു​വ​ത​ല​മു​റ​യു​ടെ കാ​ഴ്ച്ച​പ്പാ​ടു​ക​ൾ​ക്കൊ​പ്പം സ​ഞ്ച​രി​ക്കു​ന്ന സി​നി​മ​യാ​യി​രി​ക്കു​മി​ത്.

സം​ഗീ​ത് പ്ര​താ​പ്, മ​മി​താ ബൈ​ജു എ​ന്നി​വ​ർ​ക്ക് പു​റ​മെ സു​രേ​ഷ് കൃ​ഷ്ണ​യും ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. ഇ​വ​ർ​ക്കു പു​റ​മേ ഏ​താ​നും പ്ര​മു​ഖ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

ഛായാ​ഗ്ര​ഹ​ണം- അ​ഖി​ൽ ജോ​ർ​ജ്, എ​ഡി​റ്റിം​ഗ്- ച​മ​ൻ ചാ​ക്കോ, ക​ലാ സം​വി​ധാ​നം- നി​മി​ഷ് എം. ​താ​നൂ​ർ, മേ​ക്ക​പ്പ്- റോ​ണ​ക്സ് സേ​വ്യ​ർ, കോ​സ്‌​റ്റ്യും ഡി​സൈ​ൻ- മ​ഷ​ർ ഹം​സ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- രാ​ജേ​ഷ് അ​ടൂ​ർ, സ്റ്റി​ൽ​സ്- ബി​ജി​ത്ത് ധ​ർ​മ്മ​ടം, സൗ​ണ്ട് ഡി​സൈ​ൻ- വി​ഷ്ണു ഗോ​വി​ന്ദ്, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ- ശി​വ​കു​മാ​ർ പെ​രു​മു​ണ്ട, എ​ക്സി​കു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- സു​ധ​ർ​മ്മ​ൻ വ​ള്ളി​ക്കു​ന്ന്, കോ ​പ്രൊ​ഡ്യൂ​സ​ർ- അ​രു​ൺ ഡി. ​ജോ​സ്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് - വി​നോ​ദ് വേ​ണു​ഗോ​പാ​ൽ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ശ്രീ​ക്കു​ട്ട​ൻ, വി​എ​ഫ്എ​ക്സ്- ഡി​ജി ബ്രി​ക്‌​സ്, ഡി​സൈ​ൻ​സ് യെ​ല്ലോ ടൂ​ത്ത് മാ​ർ​ക്ക​റ്റിം​ഗ് ഒ​ബ്സ്ക്യൂ​റ കൊ​ച്ചി​യി​ൽ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന ഈ ​ചി​ത്രം സെ​ൻ​ട്ര​ൽ പി​ക്ച്ചേ​ർ​സ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു.

Tags : SangeethPrathap MamithaBaiju Hello Dear

Recent News

Corehub Up